Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാപകന്റെ വിവാഹ പന്തലിൽ ഒപ്പിനായി വിദ്യാർഥി, (കു) ബുദ്ധി മരണമാസ്സ്!!!

Wedding

ഓണത്തിനിടയിൽ പുട്ടുകച്ചവടം എന്നു കേട്ടിട്ടേയുള്ളു. അടുത്തിടെ ഒരു വിവാഹ വേദിയിൽ ഈ പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുമാറൊരു സംഭവം അരങ്ങേറുകയും ചെയ്തു. സാധാരണ റെക്കോര്‍ഡ് ബുക്ക് ഒപ്പിടുവിക്കലൊക്കെ അങ്ങു സ്കൂളിലും കോളേജിലുമല്ലേ നടക്കാറുള്ളത്. എന്നാല്‍ ഇവിടെ വിദ്യാർഥി തന്റെ റെക്കോർഡ് സൈൻ ചെയ്യിച്ചത് അധ്യാപകന്റെ വിവാഹ വേഷത്തോടെയായിരുന്നു. മനസിലായില്ലേ പ്രിയ അധ്യാപകന്റെ കല്യാണ പന്തലിൽ കയറി കാര്യം സാധിച്ചു. മുസലിയാർ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥിയായ ശ്രീനാഥ് ആണ് അധ്യാപകനെ ഞെട്ടിച്ച ഈ വിരുതൻ.

സംഗതി കല്യാണമായതുകൊണ്ട് അധ്യാപകനു തെറ്റു തിരുത്താനും ചീത്തവിളിക്കാനുമൊന്നും സമയം കിട്ടിയില്ല. നിറപുഞ്ചിരിയോടെ അങ്ങ് ഒപ്പിട്ടുകൊടുത്തു. കാര്യം തീർന്നപ്പോൾ വിവാഹിതനായ അധ്യാപകനോളം സന്തോഷം വിദ്യാർഥിയു‌ടെ മുഖത്തും. എന്തായാലും ‌‌‌റെക്കോർഡു ബുക്ക് ഒപ്പിടാൻ നേരം ഒഴിവുകഴിവുകൾ പറഞ്ഞു നീക്കുന്ന അധ്യാപകർക്കൊരു പാഠമാണ് ഈ വിഡിയോ.
 

Your Rating: