Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവനെന്റെ പ്രിയ സൺഗ്ലാസ്

Nayanthara

സൺഗ്ലാസ് എന്നാൽ കറുപ്പ് മാത്രമാണ് നിറം എന്ന ധാരണമാറി. പാർട്ടികളിൽ ഡ്രസ്സിങ്ങിനു ചേരുന്ന ഫ്രെയിമും നിറവുമുള്ള സൺഗ്ലാസുകൾക്കാണ് പ്രിയം. മറ്റ് ഫിനിഷുള്ള ഫ്രെയിമുകളോട് ഇഷ്ടം കൂടിയിരിക്കുന്നു. പുതുമയുടെ തള്ളിക്കയറ്റത്തിലും പിടിച്ചു നിൽക്കുന്നത് സൺഗ്ലാസുകളിലെ നിത്യഹരിതനായകൻ റേയ്ബാൻ ഏവിയേറ്റർ. ആൻറി റിഫളക്ടിങ് കോട്ടിങ് ഉള്ള മൊജിം, ഒാക്ലെ ബ്രാൻഡുകളുടെ ഗ്രീൻ ഗ്ലാസുകൾക്ക് രണ്ടുണ്ട് പ്രയോജനം. സ്റ്റൈൽ കൂടും എന്നതു മാത്രമല്ല രാത്രി ലൈറ്റ് ഡിം ചെയ്യാത്തവരെ പേടിക്കാതെ ഡ്രൈവ് ചെയ്യാം.

പവർ ഗ്ലാസ് ഉപയോഗിക്കുന്നവർക്കു ചേരുന്ന തരത്തിലുള്ള കളർലെൻസുകളും ലഭ്യമാണ്. ഏഴായിരം രൂപ മുതലാണ് വില. ടോട്ടൽ ലുക്കിനനസരിച്ച് കണ്ണിന്റെ നിറം ഒരു തവണ ഉപയോഗിക്കാവുന്ന സെവൻ ഡേ കളർ കോൺ ടാക്ട് ലെൻസുകളാണ് മറ്റൊരു തരംഗം ബ്ലൂ, ഹണി, ഗ്രീൻ അങ്ങനെ ഏഴു നിറങ്ങളിൽ ലഭിക്കുന്ന കോൺടാക്ട് ലെൻസ് പായ്ക്കിനു വില 850 രൂപ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.