Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരേസിയൻ ബാഗുകൾ സൂപ്പർ ഹിറ്റ്!

ep6

കോളേജ് തുറന്നപ്പോഴേ ചില സ്റ്റൈലൻ ചിന്തകൾ ആരംഭിച്ചിട്ടുണ്ട്. കൂട്ടുകാരുടെ മുന്നിൽ എങ്ങനെ ഷൈൻ ചെയ്യാമെന്ന് എല്ലാവരും തലപുകയ്ക്കുന്നു. സെന്റ് തെരേസാസിലെ കുട്ടികൾ ഇതിനൊരു സൂപ്പർ വിദ്യ കണ്ടു പിടിച്ചിട്ടുണ്ട്. പഴയ വസ്ത്രങ്ങൾ ഉപയോഗിച്ചു തയാറാക്കിയ ബാഗുകളാണ് ഇപ്പോൾ കോളജിലെ സ്റ്റൈൽ ചാർട്ടിലെ താരം. കോളേജിലെ ഭൂമിത്രസേനയുടെ നേത്യത്വത്തിലാണു പുതിയ പദ്ധതി. പുതിയ രീതി അവതരിപ്പിക്കുന്നതിനൊപ്പം പ്രക്യതിയോട് ഇണങ്ങി ജീവിക്കാനുള്ള ഒരു ചുവടുവയ്പ്പു കൂടിയാണിതെന്നു ഭൂമിത്രസേനയുടെ ചുമതലയുള്ള അധ്യാപകരും വിദ്യാർഥികളും പറയുന്നു.

കർട്ടൻ, ബെഡ്ഷീറ്റ്, സാരി, ഷാൾ, തുടങ്ങിയവയെ വിവിധ വലുപ്പമുള്ള സഞ്ചികളാക്കി മാറ്റുകയാണിവർ. കൊച്ചി കോർപറേഷൻ, നോർത്ത് പറവൂർ, ഏഴിക്കര, ഉദയം പേരൂർ പഞ്ചായത്തുകളിലെ നൂറോളം കുടുംബശ്രീ അംഗങ്ങൾക്കും ഇതിൻന്റെ പരിശീലനം നൽകി. സെന്റ് തെരേസാസ് കോളജ് വിമൻസ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലാണു ഡിസൈനിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കിയത്.

പരിസ്ഥിതിദിനങ്ങൾ വിവിധ കോളജുകളിലെ നാഷനൽ സർവീസ് സ്കീം അംഗങ്ങൾക്കും പരിശീലനം നൽകി. ഭൂമിത്രസേനയിലെ അംഗങ്ങളുടെ നേത്യത്വത്തിലാണു പഴയ തുണികളുടെ ശേഖരവും പരിശീലനവുമെല്ലാം. സെന്റ് തെരേസാസിലെ പൂർവ അധ്യാപകരായ ലീലാ മാഞ്ഞീരാൻ, സാലിയമ്മ ജോസഫ്, മേരിയമ്മ ജോസഫ് എന്നിവരും ഭൂമിത്രസേനയിലെ അംഗങ്ങളും പരിശീലനത്തിനു ചുക്കാൻ പിടിക്കുന്നു. ഒരു ചെറിയ പഴ്സിനുള്ളിൽ ഒതുക്കാവുന്ന സഞ്ചികളാണ് ഇവർ നിർമിക്കുന്നത്. 10 മുതൽ 40 രൂപ വരെയാണു വില. പഴയ തുണി ഉപേക്ഷിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾ ഒഴിവാക്കാമെന്നു മാത്രമല്ല, പ്ലാസ്റ്റിക് ഉപയോഗത്തിന് ഒരു പരിധിവരെ തടയിടാനും ഇതിലൂടെ സാധിക്കുമെന്നു വിദ്യാർഥികൾ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.