Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനംമുട്ടുന്ന കെട്ടിടത്തിനു മുകളിൽ ഹൃദയം നിലയ്ക്കുന്ന പ്രകടനം

chineese-couple

മാനം മുട്ടുന്ന കെട്ടിടത്തിനു മുകളിൽ അരികിലൂടെ അപകടസാധ്യതകളെ അവഗണിച്ച് യുവമിഥുനങ്ങളുടെ പ്രകടനം സമൂഹമാധ്യമത്തിൽ വൈറലായി. ചൈനയിലെ ഉയർന്ന കെട്ടിടത്തിന്റെ മുകളിലാണ് വിഡിയൊ കാണുന്നവരുടെ പോലും കാലു തരിച്ചു പോകുന്ന, യാതൊരു സുരക്ഷാസംവിധാനവും ഉപയോഗിക്കാതെയുള്ള പ്രകടനം. കെട്ടിടത്തിന്റെ മുകളിലെ അരികിൽ യുവാവിന്റെ കയ്യിൽ തൂങ്ങിനിൽക്കുന്നതും ഓടുന്നതും തലകുത്തി മറിയുന്നതുമെല്ലാമാണ് പ്രകടനം. യുവതി മുഖത്ത് മാസ്ക് ധരിച്ചിട്ടുണ്ട്. മുകളിൽ നിന്ന് യുവതിയെ എടുത്ത് ഉയർത്തി കറങ്ങുന്നതും വിഡിയോയിലുണ്ട്. 

തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വിഡിയൊ ഇതിനകം നാലരലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്. ഈ യുവമിഥുനങ്ങളുടെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

Your Rating: