Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിഹിത ബന്ധങ്ങൾക്ക് പിന്നിലെ രസതന്ത്രം

cheating-science

'അവസരങ്ങളുടെ അഭാവത്തെ സദാചാരം എന്ന് വിളിക്കാം' എന്ന് പൊതുവെ പറയുമെങ്കിലും സാമൂഹിക ഘടകങ്ങളെക്കാൾ ജനിതകപരമായ സവിശേഷതകളും ഹോർമോണ്‍ പ്രവർത്തനങ്ങളുമാണ് വ്യക്തികളെ അവിഹിതബന്ധങ്ങൾക്ക് പ്രേരിപ്പിക്കുന്നത് എന്നാണ് പുതിയ ശാസ്ത്ര ലോകം പറയുന്നത്. ശാസ്ത്രം പറയുന്നത് 3% സസ്തനികൾ മാത്രമേ ഏക പതി-പത്നി വൃതക്കാരായി ഉള്ളൂ എന്നാണ്. മനുഷ്യൻ ഈ വിഭാഗത്തിൽ പെടുന്നു.

പുതിയ പഠനങ്ങൾ പറയുന്നത് ഡോപമൈൻ സ്വീകരണ ക്ഷമത കൂടിയ ജീനുകൾ ഉള്ളവരിൽ അവിഹിത ബന്ധങ്ങൾ കൂടാൻ സാധ്യതയുണ്ട് എന്നാണ്. ഉത്സാഹം, സന്തോഷം അടക്കമുള്ള വികാരങ്ങൾക്ക് കാരണക്കാരനായ ഹോർമോണാണ് ഡോപമൈൻ.