Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർ ഡിഷ്യൂം ടിഷ്യൂ സാരി

Aiswarya Rai

ടിഷ്യു സാരികൾ കാലത്തെയും ട്രെൻഡുകളെയും മറികടന്ന് ജൈത്രയാത്ര തുടരുകയാണ്. ഗ്ലാസ് ടിഷ്യുവായും പ്രിന്റഡ് ടിഷ്യൂവായും എംബ്രോയ്ഡേഡ് ടിഷ്യുവായും രൂപാന്തരം പ്രാപിച്ച് സുന്ദരിമാരുടെ വാഡ്രോബ് കീഴടക്കുന്നതിൽ ഉടുക്കാനുള്ള സൗകര്യവും ഗോഡി ലുക്കും ഒരുപോലെ കാരണമാണ്. ബെയ്ജ് നിറം പാർട്ടിവെയറുകളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായപ്പോഴാണ് പഴയ ടിഷ്യു സാരികൾക്ക് വീണ്ടും നല്ല കാലം വന്നത്. ലാച്ചയിലും ദുപ്പട്ടയിലും ടിഷ്യു മെറ്റീരിയൽ എക്കാലത്തും റാണിയായി നിലനിന്നിരുന്നുവെന്നതു വേരെ കാര്യം.

മെഷീൻ എംബ്രോയ്ഡറിയും ഹാൻഡ് എംബ്രോയ്ഡറിയും ടിഷ്യുവിൽ ഒരു പോലെ നന്നാകും. ഗോൾഡൻ ടിഷ്യു മാത്രമല്ല കളേഡ് ടിഷ്യുവിലും പെൺകുട്ടികൾക്ക് നൈറ്റ് പാർട്ടികളിൽ താരമാകാം. ഫ്യൂഷിയ പിങ്ക്, റസ്റ്റ് കളർ, പീച്ച് എന്നിവയാണ് കളേഡ് ടിഷ്യുവിൽ തരംഗമാകുന്ന നിറങ്ങൾ. നെറ്റ് സാരികളോട് സാമ്യം, എന്നാൽ സുതാര്യത നെറ്റിനെക്കാൾ കുറവ് — ഈ പ്രത്യേകതയും ഫാഷൻ ലോകത്തിന് ടിഷ്യു സാരികളോട് പ്രതിപത്തി കൂട്ടുന്നുണ്ട്.

ലെയ്സ് പിടിപ്പിക്കാനും ഫ്ളോറൽമോട്ടിഫ് പിടിപ്പിക്കാനും ഇത്രയും പറ്റിയൊരു മെറ്റീരിയൽ വേറെയില്ല. ട്രഡീഷനൽ ലുക്ക് കിട്ടാൻ മുല്ലപ്പൂവിനൊപ്പവും മോഡേൺ ലുക്ക് കിട്ടാൻ ബീഡഡ് ജ്വല്ലറിക്കൊപ്പവും ടിഷ്യു സാരി കലക്കും. ഡിസൈനർ ,ഹെവി ബ്ലൗസുകൾക്കൊപ്പം കോംപ്ലിമെന്റ് ചെയ്യാൻ ടിഷ്യുവിന്റെ ലൈറ്റ് വെയ്റ്റ് സ്വഭാവം ഏറെച്ചേരുകയും ചെയ്യും. വേറെന്താ വേണ്ടത്?