Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിച്ചും വേണം എന്നെപ്പോലെ ഒരു പാവക്കുട്ടി...

Toy Like Me

ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കൊയി ഈയടുത്ത് ഒരു ക്യാംപയിൻ നടന്നു. ടോയ് ലൈക്ക് മി എന്നായിരുന്നു അതിന്റെ പേര്. ലണ്ടനിലെ കുറേ മാതാപിതാക്കളായിരുന്നു ഈ ക്യാപയിനു പിന്നിൽ. സംഗതി ഇത്രയേയുള്ളൂ-ഒരോ കുട്ടിക്കും അവരെപ്പോലെത്തന്നെയുള്ള ഒരു പാവക്കുട്ടിയെ കൂട്ടുകിട്ടാൻ നടത്തുന്നൊരു ശ്രമം. എല്ലാ പാവക്കുട്ടികളെയും കാണാൻ നല്ല ഭംഗിയാണ്. തിളങ്ങുന്ന കണ്ണുകളും ചുവന്നുതുടുത്ത കവിളും സ്വർണത്തലമുടിയും... പക്ഷേ ശാരീരികമായ വൈകല്യം നേരിടുന്ന കുട്ടികൾക്ക് ഈ പാവക്കുട്ടികളെ സമ്മാനമായി നൽകിയാൽ എന്തു സംഭവിക്കും? കുഞ്ഞുകുട്ടികളല്ലേ, അവർക്കെന്താ പാവയെപ്പോലെ ഭംഗിയില്ലാത്തതെന്നു ചോദിച്ചാൽ മാതാപിതാക്കൾ കുടുങ്ങിപ്പോകില്ലേ? അംഗവൈകല്യം സംഭവിച്ച പാവക്കുട്ടികളെയാകട്ടെ ലോകത്ത് ആരും നിർമിക്കുന്നുമില്ല.

അങ്ങനെയാണ് ടോയ് ലൈക്ക് മിയുടെ തുടക്കം. ലോകത്തിലെ പ്രധാന കളിപ്പാട്ട നിർമാണ കമ്പനിൾക്കൾക്കെല്ലാം സന്ദേശമയക്കുക എന്നതായിരുന്നു ക്യാപയിന്റെ ലക്ഷ്യം. അവരൊടുള്ള ആവശ്യം ഇതാണ്ചെവികേൾക്കാൻ സഹായിക്കുന്ന ഹിയറിങ് എയിഡ് വച്ചതും, കൃത്രിമക്കാലും കയ്യുമെല്ലാം ഘടിപ്പിച്ചതുമായ പാവക്കുട്ടികളെ വിപണിയിലെത്തിക്കണം. ഏപ്രിലിൽ തുടങ്ങിയതാണ് ക്യാപയിൻ. തൊട്ടടുത്ത മാസം തന്നെ ലണ്ടനിലെ മെയ്ക്കി ലാബ് എന്ന കളിപ്പാട്ട നിർമാണ കമ്പനി ഈ നിർദേശം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് രംഗത്തെത്തി. മാത്രമല്ല ഹിയറിങ് എയിഡ് ഘടിപ്പിച്ചതും കൃത്രിമക്കാലും കയ്യുമുള്ളതുമായ പാവക്കുട്ടികളെ വിപണിയിലും ഇറക്കി. മെയ്ക്കീസ് എന്നായിരുന്നു ഈ പുതിയ പാവക്കൂട്ടത്തിനിട്ട പേര്. ശരീരത്തിൽ മാർക്ക് എന്നറിയപ്പെടുന്ന വലിയ ചുവന്ന അടയാളെ വരുന്ന പ്രശ്നം വിദേത്തത് പല കുട്ടികൾക്കുമുണ്ട്. അതുകൊണ്ടുതന്നെ അത്തരം അടയാളമുള്ള പാവക്കുട്ടികളെയും കമ്പനി പുറത്തിറക്കി. ഈ വാർത്ത പുറത്തു വന്നതും ബെർത്ത് മാർക്കുള്ള പാവക്കുട്ടിക്കു വേണ്ടി നൂറുകണക്കിന് ഓർഡറുകളാണത്രേ വന്നത്. വീൽചെയറിലിരിക്കുന്ന പാവക്കുട്ടികളെയും വൈകാതെ പുറത്തിറക്കാനൊരുങ്ങുകയാണ് മെയ്ക്കിലാബ്.

2013 മുതൽ പാവകളെ നിർമിക്കുന്നുണ്ട് ഈ കമ്പനി. ശാരീരിക വൈകല്യം സംഭവിച്ച കുട്ടകളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ പുതിയ പാവകളിലൂടെ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി കമ്പനി സ്ഥാപക ആലിസ് ടെയ്ലർ പറയുന്നു. തങ്ങളെപ്പോലെത്തന്നെ മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ച് പുതിയ തരം പാവകളെ പുറത്തിറക്കാൻ മറ്റു കമ്പനികളും തയാറാകണമെന്നാണ് ആലിസിന്റെ ആവശ്യം. എന്തായാലും വിപണിയിൽ മെയ്ക്കിപ്പാവകൾക്ക് ആവശ്യക്കാരേറുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത.