Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്കിനു പിന്നില്‍ പട്ടിയെ കെ‌ട്ടി കുതിച്ചു പായുന്ന ക്രൂരത; വിഡിയോ

Dog

ലോകം പുരോഗമിക്കുന്നതിനനുസരിച്ച് മനുഷ്യത്വം മരവിക്കുന്ന കാഴ്ച്ചകളും നാൾക്കുനാൾ വർധിക്കുകയാണ്. മറ്റുള്ളവരെ വേദനിപ്പിച്ച് അതിൽ നിന്നും ആനന്ദം കണ്ടെത്തുന്നവര്‍ കൂടുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വഡോദരയിൽ നിന്നും പുറത്തു വന്നിരിക്കുന്നൊരു വിഡിയോ. രണ്ടു യുവാക്കള്‍ തങ്ങളുടെ ബൈക്കിനു പുറകിൽ ഒരു പട്ടിയെ കെട്ടി അതിന‌െയും വലിച്ചിഴച്ചു പോകുന്ന ദൃശ്യം മൃഗസ്നേഹികളുടെ കണ്ണു നനയിക്കുന്നതാണ്.

സോനു, വിക്രം എന്നു പേരുള്ള യുവാക്കളാണ് ക്രൂരതയ്ക്കു പിന്നിൽ. ബൈക്ക് വേഗതയിൽ പോകുന്നതിനനുസരിച്ച് കിതച്ചു പായുന്ന പട്ടി ഇടയ്ക്കു വേച്ചുവീഴുന്നതും കാണാം. ഇരുവരെയും സാമാ േപാലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. എന്തിനാണ് ഇത്തരമൊരു പ്രവർത്തി ചെയ്തതെന്ന ചോദ്യത്തിന് തമാശയ്ക്കു ചെയ്തതാണെന്നായിരുന്നു യുവാക്കളുടെ മറുപടി. പട്ടിയെയും വലിച്ച് അതിവേഗത്തിൽ ബൈക്കും പായിച്ചു പോകുന്നതു കണ്ട മറ്റു രണ്ടു യുവാക്കൾ വാഹനത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് രണ്ടുകിലോമീറ്ററോളം സഞ്ചരിച്ച ശേഷം ബൈക്കിനു കുറുകെ നിർത്തി പട്ടിയെ അഴിച്ചു വി‌ടുകയും സംഭവം പോലീസിൽ അറിയിക്കുകയുമായിരുന്നു.

Your Rating: