Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ പറ്റിക്കപ്പെടുന്നുണ്ട്, ഞെട്ടിക്കും ഈ വെളിപ്പെടുത്തൽ!

dress സൈസ് സീറോ എന്നൊക്കെ പറയും പോലെ നടിമാരുടെയും മോഡലുകളുടെയുമൊക്കെ വസ്ത്രത്തിന്റെ സൈസ് കണ്ട് പിന്നാലെ പോകരുതെന്ന മുന്നറിയിപ്പുകൂടിയാണ് ഡീന നൽകുന്നത്.

വസ്ത്രനിർമാണ കമ്പനികൾ പെൺകുട്ടികളെ പറ്റിക്കുന്നത് ഉദാഹരണസഹിതം തെളിയിക്കുകയാണ് അമേരിക്കക്കാരിയായ ഡീന ഷുമാക്കർ. സൈസ് സീറോ എന്നൊക്കെ പറയും പോലെ നടിമാരുടെയും മോഡലുകളുടെയുമൊക്കെ വസ്ത്രത്തിന്റെ സൈസ് കണ്ട് പിന്നാലെ പോകരുതെന്ന മുന്നറിയിപ്പുകൂടിയാണ് ഡീന നൽകുന്നത്.

ഡീന വർഷങ്ങളായി ഉപയോഗിക്കുന്ന പാന്റുകൾക്ക് പല സൈസാണെന്ന വസ്തുത അവരെ ഞെട്ടിക്കുകയാണ് ചെയ്തത്. അഞ്ച്, ആറ്, എട്ട്, 12 സൈസുകളിലുള്ള പാന്റുകളാണ് ഇവർ ഉപയോഗിച്ചു പോരുന്നത്. എല്ലാത്തിനും ഒരേ അളവ്. ചിത്രസഹിതമുള്ള പോസ്റ്റ് ഫെയ്‌സ്ബുകിൽ ഇവർ ഇട്ടപ്പോൾ ഒട്ടേറെപ്പേരാണ് ഷെയർ ചെയ്യാനും അഭിപ്രായം പറയാനും എത്തിയത്.

deena

ഡീന രോഷം കൊള്ളുന്നതിൽ അതിന്റെ കാര്യവും ഗൗരവവും ഉണ്ട്. കൗമാരക്കാർക്കിടയിൽ കൗൺസിലിങ് നടത്തുന്നതാണ് ഇവരുടെ ജോലി. പരസ്യങ്ങളിലും മറ്റും മോഡലുകളുടെ വസ്ത്രം കണ്ട് അതുപോലുള്ളതും അതേ സൈസലുള്ളതും ധരിക്കാൻ ശ്രമിക്കുന്നവരാണ് കൗമാരക്കാരികൾ. പരസ്യത്തിലുള്ളതു വിശ്വസിച്ച് തടി കുറയ്ക്കാനും മെലിഞ്ഞിരിക്കാനുമൊക്കെയായി പെൺകുട്ടികൾ ഭക്ഷണം ഉപേക്ഷിക്കുന്നതും ഡയറ്റ് കൺട്രോൾ ചെയ്യുന്നതും ഇവർക്ക് പതിവു കാഴ്ചയാണ്.

ഇതിനെതിരായി താൻ ഉപദേശിക്കുന്നതൊന്നും കുട്ടികൾ ചെവിക്കൊള്ളാറില്ലെന്നാണ് ഡീനയുടെ അനുഭവം. അയൽവീട്ടിലെ സ്ത്രീയുടെ വീടിനു തീപിടിച്ച് വസ്ത്രങ്ങൾ നശിച്ചപ്പോൾ പറ്റിയ പാന്റിനായി തന്റെ അലമാര തപ്പിയപ്പോഴാണ് ഡീനയ്ക്ക് സൈസിന്റെ കള്ളക്കളികൾ മനസ്സിലായത്. 

ഫാഷൻ ഇൻഡസ്ട്രിയുടെ തട്ടിപ്പിൽ വീണ് ആരോഗ്യം തുലയ്ക്കരുതേയെന്നാണ് ഇവർ പറയുന്നത്. സൈസ് കുറഞ്ഞാൽ ആരോഗ്യമുണ്ടെന്നും ഇത്തിരി കൂടിയാൽ അനാരോഗ്യമാണെന്നും ധരിക്കുന്നത് അബദ്ധമാണ് ഇവർ പറയുന്നു. പലരും അദ്ഭുതത്തോടെയും ഞെട്ടലോടെയുമാണ് ഡീനയുടെ പോസ്റ്റ് വായിച്ചത്. 85,000 പേരാണ് ഇത് ഷെയർ ചെയ്തത്.