Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു ജോഡി ഇരട്ടക്കുഞ്ഞുങ്ങളുമായി അമ്മയുടെ ഒന്നൊന്നര ഫോട്ടോഷൂട്ട്, സംഗതി വൈറൽ!

twin2

പ്രണയദിനത്തിൽ തുടങ്ങി, വിവാഹം , ഗർഭകാലം, പ്രസവം എന്നിങ്ങനെ ജീവിതത്തിന്റെ പലഘട്ടങ്ങളും കാമറക്കണ്ണിൽ കുരുക്കിയിടുന്നത് ഇന്നത്തെ പതിവാണ്. ഫോട്ടോഷൂട്ടിന്റെ മായിക ലോകം അത്രമേൽ ഓർമകൾക്ക് നിറം പകരുന്നു എന്നത് തന്നെ ഇതിന്റെ പ്രധാന കാരണം. അങ്ങനെയെങ്കിൽ ഒരു ഫോട്ടോഗ്രാഫർ തന്റെ മക്കളുടെ ഫോട്ടോ എങ്ങനെ എടുക്കും? കാണേണ്ടത് തന്നെയാണ് ആ ഫോട്ടോഷൂട്ട്. 

twin1

യുകെ സ്വദേശിയായ ജൂലിയറ്റ് കനീസിക്കും ഭാര്യ നിക്കിക്കും ഇക്കഴിഞ്ഞ ജനുവരി 26  നു രണ്ടു പെൺകുഞ്ഞുങ്ങൾ പിറന്നു. ജിയായും ജെമ്മയും. ഇരുവർക്കും ഇതിനു മുൻപും ഒരു ജോഡി ഇരട്ട കുഞ്ഞുങ്ങൾ ഉണ്ട്. രണ്ടാമത്തെ പ്രസവത്തോടെ ദമ്പതികൾ നാലുകുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി. അപ്പോൾ നിക്കിക്ക് ഒരാഗ്രഹം, തികച്ചും വ്യത്യസ്തമായ രീതിയിൽ ഒരു ഫോട്ടോഷൂട്ട് നടത്തണം. അതിൽ സഹോദരങ്ങൾ തമ്മിലെ അഗാധമായ സ്നേഹം നിഴലിച്ചു കാണുകയും വേണം. കാര്യം പറഞ്ഞപ്പോൾ ജൂലിയറ്റ് കനീസിക്ക് പൂർണ്ണ സമ്മതം. 

twin4

അങ്ങനെ അമ്മയുടെ മേൽനോട്ടത്തിൽ രണ്ടു ജോഡി ഇരട്ടകളും ഫോട്ടോഷൂട്ടിനു തയ്യാറായി. നിക്കോ എന്നും സയേന എന്നുമാണ് ആദ്യത്തെ കുഞ്ഞുങ്ങളുടെ പേരുകൾ. ഒരാൾ ആണും മറ്റെയാൾ പെണ്ണും. അമ്മയുടെ വയറ്റിൽ പുതിയൊരു കുഞ്ഞുവാവ ഉണ്ടെന്നു അറിഞ്ഞത് മുതൽ ഇരുവരും അവനെ കാണാനുള്ള കാത്തിരുപ്പിലായിരുന്നു. ഇപ്പോഴും പറയാനും ചോദിക്കാനും  ഉള്ളത് പുതിയ വാവയുടെ കാര്യം മാത്രം, ഒടുവിൽ പ്രസവിച്ചപ്പോൾ ഒരേ പോലുള്ള രണ്ടു വാവകൾ, ഇരുവർക്കും സന്തോഷം. 

twins6

അങ്ങനെ ആ സന്തോഷം ഒട്ടും കുറയാതെ തന്നെ ജിയാക്കും ജെമ്മക്കും 11  ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മയും അച്ഛനും ചേർന്ന് ആ ഫോട്ടോഷൂട്ട് അങ്ങ് നടത്തി. കുട്ടികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത വസ്ത്രങ്ങളാണ് 'അമ്മ ഫോട്ടോഷൂട്ടിനായി ഒരുക്കിയത്. ഇതിനായി കുഞ്ഞുടുപ്പുകൾ വാടകക്ക് എടുക്കുകയായിരുന്നു. 

twins5

കുഞ്ഞു ചേട്ടനും ചേച്ചിയും കുഞ്ഞുവാവകളെ നെഞ്ചോട് ചേർത്തും കെട്ടിപ്പിടിച്ചും ഉമ്മ വച്ചും ചിത്രങ്ങൾ എടുത്തു. കുഞ്ഞുവാവകളാവട്ടെ അനുസരണയോടെ പുഞ്ചിരിച്ചു ചേർന്ന് കിടന്നു. ഇതിനൊപ്പം നിക്കിയുടെ ഗർഭകാലവും ജിയായും ജെമ്മയും നിക്കിയുമായുള്ള ചിത്രങ്ങളും എടുക്കാൻ കനീസി മറന്നില്ല. എന്തായാലും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.