Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമുദ്രത്തിലെ വിചിത്ര ജീവിയെ കണ്ട് ലോകം ഞെട്ടി ! ചിത്രം വൈറൽ

മാര്‍ക്ക് വാട്കിന്‍സ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം മാര്‍ക്ക് വാട്കിന്‍സ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം

അത്യപൂർവ കാഴ്ചകളുടെ അത്ഭുത ലോകമാണ് സമുദ്രം എന്നതിൽ സംശയമില്ല. നമ്മെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന അനേകം കാഴ്ചകൾ സദാ ഇവിടെയുണ്ട്. ഇത്തരത്തിൽ ഒരു അത്ഭുത കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വിഷയം ആസ്‌ത്രേലിയയിൽ കണ്ടെത്തിയ ഒരു വിചിത്ര ജീവിയാണ്.

ആസ്‌ട്രേലിയയിലെ ബന്‍ബറിയില്‍ നിന്ന് കടലിലെത്തിയ മല്‍സ്യത്തൊഴിലാളിക്കും മകനും മുന്നില്‍ ഒഴുകിയെത്തിയത് ഒരു വിചിത്ര ജീവിയാണ്, എന്താണ് ഈ ജീവി എന്ന് മനസിലാക്കാനാകാതെ മാർക്ക് ഏറെ കുഴങ്ങി.  മല്‍സ്യത്തൊഴിലാളിയായ മാര്‍ക്ക് വാട്കിന്‍സ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം കാഴ്ചക്കാരെയും  കുഴക്കി. എത്ര ശ്രമിച്ചിട്ടും ക്രീം നിറത്തിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഈ ജീവി ഏതെന്നു മനസിലാകുന്നില്ല. പിന്നീട് വാട്കിന്‍സ് തന്നെ പറഞ്ഞു എന്താണ് ഈ ജീവിയെന്ന്. കണ്ടത് വിചിത്ര ജീവിയെയൊന്നും ആയിരുന്നില്ല. അത് ഒരു തിമിംഗലം ആയിരുന്നു. ചത്ത്, ദിവസങ്ങൾ പഴകിയശേഷം വീർത്ത തിമിംഗലമായിരുന്നു അത്. ഗ്യാസ് നിറഞ്ഞ് വീര്‍ത്ത് തിമിംഗലം ബലൂണ്‍ പോലെ കാണപ്പെട്ടു. ആദ്യം കരുതിയത് കടലിൽ അകപ്പെട്ട ഒരു ബോട്ടാണ് എന്നായിരുന്നു. 

മാര്‍ക്ക് വാട്കിന്‍സ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം മാര്‍ക്ക് വാട്കിന്‍സ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം

ദുര്‍ഗന്ധം മൂലം തിമിംഗലത്തിന്റെ അടുത്തേക്ക് അടുക്കാൻ സാധിക്കുമായിരുന്നില്ല. ജൂലൈ 27ന് ആണ്  മാര്‍ക് വാട്കിന്‍സും അച്ഛനും ചിത്രമെടുത്തത് . സമുദ്രത്തിന്റെ ഉൾഭാഗത്തായി ഇത്തരം കാഴ്ചകൾ സാധാരണയാണ് എന്ന് അറിയാമെങ്കിലും ആദ്യകാഴ്ചയിൽ ഈ തിമിംഗലത്തിന്റെ ശവം മറ്റെന്തൊക്കെയോ പോലെയാണ് തോന്നിയതെന്ന് മാർക്ക് പറയുന്നു.  വെള്ള സ്രാവുകള്‍ ബോട്ടിന് പിന്നാലെ കൂടുന്നത് കണ്ട് അല്‍പം പേടിച്ചുവെന്നും മാര്‍ക് പറയുന്നു.