Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറൽ പസിൽ; പാണ്ടകൾക്കിടയിൽ നിന്നും നായയെ കണ്ടെത്താമോ?

puzzle പാണ്ടകൾക്കിടയിൽ നിന്നും നായയെ കണ്ടെത്താം

വാർത്തകളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ നിമിഷങ്ങൾക്കകമാണ് പരക്കുന്നത്. വിഡിയോകളും ചിത്രങ്ങളുമൊക്കെ വൈറലാവുന്നതുപോലെ ഇന്റർനെറ്റ് ഏറ്റെടുത്ത മറ്റൊരു വിഭാഗം കൂടിയുണ്ട് ഇപ്പോൾ. മറ്റൊന്നുമല്ല പസിലുകൾ ആണത്. അടുത്തിടെ ഉടുപ്പിന്റെ നിറം നീലയോ സ്വർണ നിറമോ, പൂച്ച പടികളിലൂടെ മുകളിലേക്കോ താഴേയ്ക്കോ നടക്കുന്നത് തുടങ്ങിയ കുഴപ്പിക്കുന്ന ചോദ്യങ്ങൾ വൈറലായതിനു പിന്നാലെയാണ് ഈ പസിലുകളും രംഗത്തെത്തിയിരിക്കുന്നത്. കളിപ്പാട്ട നിര്‍മാണ രംഗത്തെ അതികായരായ ലെഗോയാണ് പുത്തൻ പസിലുമായി വന്നിരിക്കുന്നത്.

puzzle പാണ്ടകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന നായ

സംഗതി വേറൊന്നുമല്ല കുറച്ചു പാണ്ടക്കു‌ട്ടന്മാർക്കിടയിൽ നിന്നും ഒരു നായക്കുട്ടനെ തിരഞ്ഞെടുക്കണം. പാണ്ടകൾക്കു സമാനമായ നിറത്തിലും രൂപത്തിലും പെട്ടെന്നോന്നും ശ്രദ്ധിക്കാത്തവിധത്തിൽ ഇടയിലാണ് നായയെ കൊടുത്തിരിക്കുന്നത്. കണ്ണിമവെട്ടാതെ ഓരോ പാണ്ടയെയും നോക്കുന്നവർക്ക് എളുപ്പം പിടികിട്ടാനാകും ഒളിച്ചിരിക്കുന്ന മിടുക്കനെ. ക്ഷമയുള്ളവരാണെങ്കിൽ നിങ്ങളും കണ്ടെത്തൂ പാണ്ടയ്ക്കിടയിലെ നായക്കുട്ടനെ....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.