Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സബാഷ് വീരൂ... വൈറലായി സേവാഗിന്റെ കിടിലൻ ഡബ്സ്മാഷ്

Virender Sehwag

ക്രിക്കറ്റ് ലോകത്തിനു പകരം വെയ്ക്കാനാവാത്ത താരമാണ് വീരേന്ദർ സേവാഗ്. സച്ചിനും ഗാംഗുലിയ്ക്കും ലക്ഷ്മണിനുമൊക്കെ ശേഷം പ്രകടന മികവിലൂടെ ആരാധക മനസുകളിലി‌ടം നേടിയ താരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നുമുള്ള സേവാഗിന്റെ വിരമിക്കൽ വാർത്തയെ നിറകണ്ണുകളോടെയാണ് ക്രിക്കറ്റ് ആരാധകർ നേരിട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചര്‍ച്ച അതല്ല, വീരുവിന്റെ വിടവാങ്ങലിനെ ഒരൽപ്പം നര്‍മത്തിൽ കലർത്തി ആദരിച്ചിരിക്കുകയാണ് കൊമേഡിയനായ ഗൗരവ് ഗേര. പ്രശസ്തമായ ഷോപ്കീപ്പർ സീരീസിലെ ശബ്ദത്തിനാണ് ഇരുവരും ചുണ്ടുകള്‍ ചലിപ്പിച്ചത്.

സേവാഗിന് എങ്ങനെ വ്യത്യസ്തമായ ആദരിക്കാം എന്നാലോചിച്ച് തലപുകച്ചവർക്കിടയിലേക്കാണ് സാക്ഷാൽ താരത്തെ വച്ചു തന്നെ ഗൗരവ് ഡബ്സ്മാഷ് തയ്യാറാക്കിയത്. സേവാഗിന്റെ സെഞ്ച്വറികൾ കണ്ട് ആർപ്പുവിളിച്ചവർ ആവേശത്തിലാണ് അദ്ദേഹത്തിന്റെ പുതിയ ഡബ്സ്മാഷ് വിഡിയോയും കണ്ടത്. ക്രിക്കറ്റ് ലോകത്തിനു നൽകിയ സംഭാവനകൾക്കൊപ്പം പുത്തൻ ഡബ്സ്മാഷിനും വീരുവിനു സബാഷ് വിളിക്കുകയാണ് ആരാധകരിപ്പോൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.