Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ കാഴ്ചശക്തി പരിശോധിക്കാൻ ഇതാ ഒരവസരം !

eye

പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനമാണ് കണ്ണ്. കാഴ്ച്ചയുടെ മഹത്വം അതില്ലാത്തവരോടു ചോദിച്ചാലേ മനസിലാകൂ. കണ്ണുണ്ടായിട്ടും നാം പലപ്പോഴും ആ കണ്ണിനു വേണ്ട കരുതൽ കൊടുക്കാറില്ല. കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നു ജോലി ചെയ്യുന്നവർ ഇടയ്ക്കെങ്കിലും കണ്ണു പരിശോധനയ്ക്കു വിധേയരാകേണ്ടതാണ്. ഇനി ആശുപത്രിയിൽ പോയി പണം ചിലവഴിക്കാൻ വയ്യെങ്കിൽ ഇതാ ഒരു ഗെയിമിലൂടെ നിങ്ങൾക്കു കാഴ്ച്ചശക്തി പരിശോധിക്കാം. സമൂഹമാധ്യമത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വൈറലായിക്കൊണ്ടിരിക്കുന്ന ഈ കളി ഒരിത്തിരി വ്യത്യസ്തമാണ്.

പ്ലേബസ് പുറത്തുവിട്ട ഗെയിം ആണ് ഇപ്പോൾ ഓൺലൈനിൽ തരംഗമാകുന്നത്. സംഗതി മറ്റൊന്നുമല്ല ഒരു കറുത്ത പ്രതലത്തിൽ വെള്ള നിറത്തിൽ ഐ ടെസ്റ്റ് എന്നെഴുതിയിട്ടുണ്ടാകും. അതിനു കീഴിലുള്ള വെളുത്ത കുത്തുകൾക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന നമ്പര്‍ ഏതെന്നു കണ്ടെത്തണം. സംഗതി കറക്റ്റ് ആയി കണ്ടുപിടിക്കാനായാൽ നിങ്ങളുടെ കാഴ്ച്ച ശക്തി പെർഫെക്റ്റാണെന്നും അല്ലെങ്കിൽ കണ്ണട വെക്കാറായെന്നുമാണ് ഗെയിമിനു പിന്നിലുള്ളവർ പറയുന്നത്. ചിത്രത്തിനു താഴെ കമന്റുകളുടെ പ്രവാഹമാണെങ്കിലും വളരെ ചുരുക്കം പേർക്കേ നമ്പർ ഏതെന്നു കണ്ടുപിടിക്കാനായിട്ടുള്ളു. ചിലർ ചോദിക്കുന്നത് അവി‌ടെ നമ്പർ ഉണ്ടോയെന്നാണ്, അതായത് അത്രത്തോളം പരിതാപകരം ആണ് അവരുടെ കാഴ്ച്ചയത്രേ.

eye-1

ഇനി നമ്പർ ഏതാണെന്നു കണ്ടുപിടിക്കാൻ കഴിയാതിരുന്നവർക്കും അറിയാൻ ആകാംക്ഷയുള്ളവർക്കുമായി ഉത്തരം പറയാം, അതു 571 ആണ്. ഒരൊറ്റ നോട്ടത്തിൽ തന്നെ നമ്പർ കണ്ടുപിടിക്കാൻ നിങ്ങൾക്കു കഴിഞ്ഞുവെങ്കിൽ നിങ്ങളുടെ കണ്ണു മുത്താണ്. എന്തായാലും കാഴ്ച്ചപരിശോധനക്കളി സമൂഹമാധ്യമം ഏറ്റെടുത്ത മട്ടുണ്ട്. ഈ കളിയിൽ പറയുന്ന കാര്യത്തിൽ എത്രത്തോളം ഗൗരവമുണ്ടെന്നതു സംബന്ധിച്ച് വലിയ വ്യക്തതയില്ലെങ്കിലും എല്ലാവരും അവരവരുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ ഷെയർ ചെയ്യുന്നുണ്ട്. അപ്പോപ്പിന്നെ നിങ്ങളുടെ കാഴ്ച്ചയും ഒന്നു ടെസ്റ്റു ചെയ്താലോ?