Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിച്ചു മോളേ... ഭാഗ്യക്കുറി പോലൊരു കല്യാണക്കുറി !

Lottery Ticket ഭാഗ്യക്കുറിയുടെ രൂപത്തിലുള്ള കല്യാണക്കുറി

‘‘അടിച്ചുമോളേ....’’കിലുക്കത്തിലെ കിട്ടുണ്ണിയേട്ടനെ ഓര്‍മയില്ലേ... പട്ടാളക്കാരന്‍ തിലകന്റെ ജോലിക്കാരനായി നിന്ന കിട്ടുണ്ണി എന്ന ഇന്നസെന്റിനെ ലോട്ടറി അടിച്ചെന്നു പറഞ്ഞ് രേവതിയും മോഹന്‍ലാലും ചേര്‍ന്നു പറ്റിക്കുന്ന സീന്‍ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. സ്ഥിരമായി ലോട്ടറി എടുക്കൽ ശീലമാക്കിയ അത്തരം ധാരാളം കിട്ടുണ്ണിമാർ നമ്മുടെ ഇടയിലുണ്ട്. ലോട്ടറിയോടുള്ള പ്രേമം മൂത്ത് കല്യാണക്കുറി വരെ ലോട്ടറി ടിക്കറ്റ് രൂപത്തിൽ ആക്കിയിരിക്കുകയാണ് അംബരീഷ് എന്ന ചെറുപ്പക്കാരൻ.

അംബരീഷ് – ശരണ്യ എന്നിവരുടെ കല്യാണക്കുറിയാണ് ഭാഗ്യക്കുറിയുടെ രൂപത്തിൽ കൗതുകമുണർത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇതു കൗതുകത്തോടെ ഷെയർ ചെയ്യപ്പെടുകയും ചെയ്യുന്നു. മൂന്നു കോടി എന്ന സമ്മാന തുകയ്ക്കു പകരം മൂന്നു കോടി അനുഗ്രഹാശിസുകൾ ലഭിച്ച പോലെ, വിവാഹ വേദി, ദിവസം തുടങ്ങി വിവാഹ അറിയിപ്പിന് ആവശ്യമായ എല്ലാ വിവരങ്ങളും ഈ ഭാഗ്യക്കുറിയിൽ അല്ല കല്യാണക്കുറിയിൽ സുഭദ്രം.

ലോട്ടറി നമ്പറായി മൊബൈൽ നമ്പറും നൽകിയിട്ടുണ്ട്. താഴെ ഒരു നോട്ടും നൽകിയിട്ടുണ്ട്. ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരമായതിനാൽ തലേ ദിവസം ഇതൊന്നും പ്രതീക്ഷിക്കരുത്’.
 

related stories
Your Rating: