Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം നടന്ന് എൺപതാം വർഷം ഫോട്ടോഷൂട്ട് 

wedding photoshoot സോങ് ക്വിങും ഭാര്യ സോങ് ലിഷിയും വിവാഹ ഫോട്ടോഷൂട്ടിനിടയിൽ

കല്യാണം നടന്നാൽ അന്നുതന്നെ അല്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ പുതുമ നഷ്ടപ്പെടാതെ നടത്തേണ്ട ഒന്നാണ് വിവാഹ ഫോട്ടോഷൂട്ട് എന്നു പറഞ്ഞാൽ ചൈനയിലെ ആന്ഹുയി സ്വദേശികളായ സോങ് ക്വിങിന്‍ ചോദിക്കും എന്താ നിർബന്ധം എന്ന്. ചോദ്യം ശരി വച്ചു കൊണ്ട് സോങ് ക്വിങിന്റെ ഭാര്യ സോങ് ലിഷിയും കൂടെ ചേരും. കാരണം 1932 ൽ വിവാഹിതരായ ഇരുവരും വിവാഹ ഫോട്ടോഷൂട് നടത്തുന്നത് ഇപ്പോഴാണ്. അതായത് 80 വർഷങ്ങൾക്കിപ്പുറം.

wedding photoshoot സോങ് ലിഷി വിവാഹ ഫോട്ടോഷൂട്ടിനിടയിൽ

സോങ് ക്വിങിനു 102 വയസും ഭാര്യ സോങ് ലിഷിക്ക് 99 വയസുമാണ് ഇപ്പോൾ പ്രായം. തങ്ങളുടെ 80ാമത്തെ വെഡിങ് ആനിവേഴ്സറിയിലാണ് ഇരുവരും വിവാഹ വേഷത്തിലെത്തി ഫോട്ടോ എടുത്തിരിക്കുന്നത്. പരമ്പരാഗത വിവാഹ വസ്ത്രമായ വെള്ള ഗൗണിലാണ് ലി എത്തിയതെങ്കില്‍ ചൈനീസ് വേഷമായ ചുവന്ന ചാങ്ഷ് ധരിച്ചാണ് സോങ് എത്തിയത്. മക്കളും കൊച്ചു മക്കളും അവരുടെ മക്കളുമായി നാലു തലമുറയാണ് ഇവരോടൊപ്പം ഒരുമിച്ചു കഴിയുന്നത്.

പ്രായം എത്ര കൂടിയാലും മനസ്സിൽ നിന്നും പ്രണയം മറയുന്നില്ല എന്നാണ് ഇവർ പറയുന്നത്. എന്തായാലും വൈകിയ വേളയിലുള്ള വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Your Rating: