Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിമ്മിംഗ്പൂളില്‍ കണ്ണ് ചുവപ്പിക്കുന്നത് ക്ലോറിനല്ല , മൂത്രം !!!

Swimming Pool Representative Image

സ്വിമ്മിംഗ് പൂളിലും വാട്ടർ തീം പാർക്കിലെ വേവ് പൂളിലുമെല്ലാം തകൃതിയായി നീന്തൽ ആഘോഷിച്ചു വരുമ്പോൾ കണ്ണ് ചുവക്കുന്നുണ്ടോ? തീർച്ചയായും സ്വിമ്മിംഗ് പൂളിൽ നീന്തി തകർത്തിട്ടുള്ളവർക്ക് മനസിലാകും ഈ കണ്ണ് ചുവക്കൽ കൊണ്ടുള്ള ബുദ്ധിമുട്ട്. എന്തുകൊണ്ടാണ് ഇങ്ങനെ കണ്ണ് ചുവക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? വെള്ളത്തിൽ അടങ്ങിയ ക്ലോറിൻ മൂലമാണ് എന്നാണോ ഉത്തരം, എങ്കിൽ നിങ്ങൾക്കു തെറ്റിപ്പോയി. നീന്തൽ കുളത്തിൽ വച്ച് കണ്ണ് ചുവക്കുന്നതിന് പിന്നിൽ ക്ലോറിൻ അല്ല. മൂത്രമാണ്. അതായത് , ബോഡി ഫ്ലൂയിട്സ് പുറത്തു വിടുന്ന ക്ലോറാമിന്‍സ് എന്ന രാസ വസ്തുവാണ് കണ്ണുകളിലെ ഈ നിറം മാറ്റത്തിന് കാരണം.

ഇത് സംബന്ധിച്ച് അടുത്തിടെ നടന്ന ഒരു സർവേ ആണ് സംഭവം വ്യക്തമാക്കിയത്. എന്നാൽ ഈ സത്യം അറിയുന്നവർ കേവലം 5 ശതമാനം മാത്രമാണ്. നീന്തല്‍ക്കുളത്തിലെ വെളളം ശുദ്ധമാണെന്നു വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. ബോഡി ഫ്ലൂയിഡ്‌സ് ക്ലോറിനുമായി കൂടികലരുമ്പോള്‍ ഉണ്ടാകുന്ന രാസപദാര്‍ത്ഥമായ ക്ലോറാമിന്‍സ് സ്വിമ്മിംഗ് പൂളിൽ രാസമണം ഉണ്ടാക്കുകയും ചെയ്യുന്നു. പൂളില്‍ ആരെങ്കിലും മൂത്രമൊഴിച്ചാല്‍ അത് ക്ലോറിനുമായി കലര്‍ന്ന് ക്ലോറാമിന്‍സ് രൂപപ്പെടുന്നു. ക്ലോറാമിന്‍സ് ശരീരത്തിനും ഹാനികരമാണ്. ഇനി പൂളിൽ നീന്തുമ്പോൾ കണ്ണ് ചുവക്കുന്നു എങ്കിൽ ഒന്ന് ഉറപ്പിച്ചോളൂ , നീന്തൽ മൂത്രത്തിലാണ്. പൂളിലെ വെള്ളം ഇടക്കിടെ മാറ്റിക്കൊടുക്കുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. 

Your Rating: