Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപ്പൊക്കം തോറ്റുപോകും ഈ ഭര്‍ത്താവിനു മുന്നില്‍ !

chennai flood

ചെന്നൈയിലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിൽക്കാതെ പെയ്യുന്ന മഴയിൽ നഗരമാകെ വെള്ളത്താൽ മൂടിയിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്നും നിരവധി പേർ രക്ഷതേടുന്ന ചിത്രങ്ങൾ നാം മാധ്യമങ്ങളിലൂടെ കണ്ടു. എന്നാൽ അവയിൽ നിന്നും വ്യത്യസ്തമായൊരു രക്ഷാപ്രവർത്തനമാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മറ്റൊന്നുമല്ല വെള്ളപ്പൊക്കം ഒരുതരത്തിലും ഭാര്യയെ ബാധിക്കാതിരിക്കാന്‍ ഭർത്താവ് അവരെ രക്ഷിച്ച രീതിയാണ് വ്യത്യസ്തമായിരിക്കുന്നത്.

ചിരിപ്പിക്കുന്നതും ഒപ്പം ചിന്തിപ്പിക്കുന്നതുമാണ് വിഡിയോ. പതിന്നാലു മിനുട്ടുള്ള വിഡിയോയിൽ ഭാര്യയെ വെള്ളം നനയിക്കാതെ മറുകരയിലേക്കെത്തിക്കുകയാണ് ഭർത്താവ്. ഭാര്യയെ എടുത്തുപൊക്കിയാകും അപ്പുറത്തേക്കെത്തിക്കുന്നതെന്നു ചിന്തിച്ചെങ്കിൽ തെറ്റി. സൂത്രശാലിയായ ഭര്‍ത്താവ് ഒരു കസേര കയ്യിൽ വച്ച് വെള്ളത്തിലും ഭാര്യ മറ്റൊരു കസേരയിലും നിൽക്കുകയാണ്. ഇനി കസേര മാറിമാറി വച്ച് അതിനു പുറത്തേക്ക് ഭാര്യ നടക്കുന്നു. അങ്ങനെ വെള്ളപ്പൊക്കത്തിനിടയിലും പൊടിപോലും നനയാതെ ഭാര്യ അതാ മറുകരയിൽ... ഐഡിയ കൊള്ളാമല്ലേ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.