Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്ണുങ്ങൾക്ക് ഷോപ്പിങ് ഭ്രാന്താണെന്ന് കുറ്റപ്പെടുത്തുന്ന പുരുഷന്മാരേ, ഇത് നിങ്ങൾക്കുള്ള പരസ്യം!

Shopping

ഷോപ്പിംഗ് ഭ്രമം സ്ത്രീകൾക്കോ പുരുഷന്മാര്‍ക്കോ കൂടുതൽ എന്നു ചോദിച്ചാാൽ ഉടൻ മറുപടി വരും എന്താ സംശയം സ്ത്രീകൾക്കു തന്നെ. ഇനി ഇതു ഭർത്താക്കന്മാരോടു ചോദിച്ചാൽ അവരൊരിത്തിരി പൊടിപ്പും തൊങ്ങലും ചേർത്തു പറയും ഭാര്യയുടെ ഷോപ്പിംഗ് ഗാഥകൾ. മണിക്കൂറുകൾ ഷോപ്പിംഗ് മാളുകളിൽ കാത്തിരുന്നതും ആവശ്യമില്ലാത്ത ചെറിയ സാധനങ്ങൾക്കു േവണ്ടി പോലും പണം ചിലവഴിച്ചു എന്നിങ്ങനെ പോകും കുറ്റപ്പെ‌ടുത്തലുകൾ. പക്ഷേ ഭർത്താക്കന്മാരേ നിങ്ങൾക്കു തെറ്റിയിരിക്കുകയാണ്. ഭാര്യമാർ ഷോപ്പിംഗ് ചെയ്യുന്നത് നിങ്ങൾക്കു വേണ്ടി തന്നെയാണ്. വിശ്വസിക്കാനാവുന്നില്ലല്ലേ? ആമസോൺ ഇന്ത്യയുടെ പുതിയ പരസ്യം വ്യക്തമാക്കും ഭാര്യമാരുടെ ഈ ഷോപ്പിംഗ് ഭ്രമത്തിനു പിന്നിലെ രഹസ്യം എന്താണെന്ന്.

ആറു ദമ്പതികളെ ആധാരമാക്കിയാണ് പരീക്ഷണ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സ്ത്രീകൾക്കും 5000 രൂപ വീതം നല്‍കി അവരോട് ഇഷ്ടമുള്ളതു ഷോപ് ചെയ്യാൻ ആവശ്യപ്പെട്ടു. ഈ സമയത്ത് ഭർത്താക്കന്മാരോട് ഭാര്യമാരുടെ ഷോപ്പിംഗ് ശീലത്തെക്കുറിച്ചു ചോദിച്ചു. അവരിൽ പലരും പറഞ്ഞു പെണ്ണുങ്ങൾ പണം ചിലവഴിക്കുന്നത് ഫാഷൻ ഉൽപ്പന്നങ്ങൾ അടക്കമുള്ള അത്യാവശ്യമില്ലാത്ത സാധനങ്ങൾക്കു വേണ്ടിയാണെന്ന്. ഭാര്യമാർ ഓർഡർ ചെയ്ത സാധനങ്ങളൊക്കെ കിട്ടിയപ്പോൾ സത്യത്തിൽ ഞെട്ടിയത് ഭർത്താക്കന്മാരാണ്. അവരെല്ലാം ഗിഫ്റ്റ് വൗച്ചർ ഉപയോഗിച്ചത് ഭര്‍ത്താക്കന്മാർക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങിക്കാനോ വീട്ടാവശ്യത്തിനുള്ളവ വാങ്ങിക്കാനോ ആയിരുന്നു. വീണ്ടും ഭർത്താക്കന്മാരോ‌ട് ചോദിച്ചപ്പോൾ അവരെല്ലാം പറഞ്ഞു തങ്ങളുടെ ഭാര്യമാർ മികച്ച ഷോപിംഗ് ചെയ്യുന്നവരാണെന്നും സ്വന്തം ഇഷ്ടത്തിനുവേണ്ടി ഷോപ് ചെയ്യുന്നവരല്ലെന്നും. സ്ത്രീകൾ അവരുടെ സ്നേഹം പ്രകടിപ്പിക്കാനാണ് ഷോപ് ചെയ്യുന്നതെന്ന് സന്ദേശം നൽകിയാണ് വിഡിയോ അവസാനിക്കുന്നത്.