Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കോട്ട് തെരഞ്ഞടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Raincoat

മഴയത്ത് പുറത്തിറങ്ങാൻ കുട മാത്രം മതിയോ. കോരിച്ചൊരിയുന്ന മഴയത്ത് റെയിൻകോട്ട് ഒരു അനുഗ്രഹം തന്നെയാണ്. ടൂവിലറിൽ യാത്ര ചെയ്യുന്നവരാണെങ്കിൽ മഴക്കോട്ട് കൂടിയേ തീരൂ. മഴക്കാലത്ത് കുടയ്ക്കൊപ്പം പ്രാധാന്യമുള്ള റെയിൻകോട്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

∙ അവനവന്റെ ശരീരത്തിന് യോജിച്ച റെയിൻക്കോട്ട് തെരഞ്ഞടുക്കുക. ഇറുകിയ കോട്ട് തെരഞ്ഞെടുക്കരുത്. ഇറുകിയ കോട്ട് ശരീരത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നതിനൊപ്പം രക്ത പ്രവാഹം കുറയ്ക്കുകയും ചെയ്യും.

∙ വിയർപ്പിനെ തടഞ്ഞ് നിർത്തുന്ന തരത്തിലുള്ളവ തെരഞ്ഞടുക്കാതിരിക്കുക. ഇത്തരത്തിലുള്ളവ ഉപയോഗിക്കുന്നത് ദുർഗന്ധം വർധിപ്പിക്കും.

∙ ദീർഘകാലത്തേക്ക് നിലനിൽക്കുന്ന റെയിൻകോട്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. മഴ കോട്ട് വാങ്ങുമ്പോൾ അവയുടെ ഗുണമേന്മ ഉറപ്പ് വരുത്തുക. പല തരത്തിലുള്ള കോട്ടുകൾ വിപണിയിൽ ലഭ്യമാണ് അതിനാൽ ദീർഘകാലം ഈട് നിൽക്കുന്ന തരത്തിലുള്ളവ തെരഞ്ഞടുക്കുക.

∙ റെയിൻ കോട്ടുകൾ തെരഞ്ഞടുക്കുമ്പോൾ കടും നിറങ്ങൾക്ക് പ്രാധാന്യം നൽകുക. മഞ്ഞ, ചുമപ്പ്, നീല തുടങ്ങിയ നിറങ്ങളിലുള്ള കോട്ടുകൾ രാത്രി കാലത്ത് ധരിക്കുന്നതിലൂടെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും