Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്യൂട്ടിപാർലറില്‍ പോകുന്നവർ മാത്രം കാണുക ഈ വിഡിയോ

beauty-parlour

പിറന്നാളോ വിവാഹമോ ഗെറ്റ് ടു ഗെദറോ ആയിക്കൊള്ളട്ടെ ഭൂരിഭാഗം പേർക്കും ബ്യൂട്ടിപാർലർ വിട്ടൊരു കളിയില്ല. ഒരുമാസം മുമ്പേ തുടങ്ങും ഒരുക്കങ്ങൾ. ത്രെഡിങും ഫേഷ്യലിങും മാനിക്യൂറും പെഡിക്യൂറുമൊക്കെ ചെയ്തു പുറത്തേക്കു വരുമ്പോൾ ഒരു പ്രത്യേക സംതൃപ്തിയാണ്. ബ്യൂട്ടിപാർലറിനോ‌ട് എന്നും പ്രേമമുണ്ടെങ്കിലും ചില ബ്യൂട്ടീഷ്യന്മാരോട് പലർക്കും അത്ര മതിപ്പുണ്ടാകാറില്ല. അതിനു കാരണം മറ്റൊന്നുമല്ല, ആവശ്യത്തിനും അനാവശ്യത്തിനും കയറി പേഴ്സണൽ കാര്യങ്ങളിൽ വരെ ഇടപെട്ടു കളയും അവർ. കാര്യം അതവരുടെ ബിസിനസിന്റെ ഭാഗമാണെങ്കിലും ചിലർക്കെങ്കിലും ഇതല്‍പം അരോചകമായി തോന്നാറുണ്ട്.

പുരികം ആകെ മോശമായല്ലോ വെറുതെയല്ല മുഖക്കുരു, കഴിഞ്ഞ പ്രാവശ്യം ഫേഷ്യൽ ചെയ്തത് എവിടെയാ, മാർക്കറ്റിലെ ലേറ്റസ്റ്റ് വാക്സിങ് ക്രീം ഇറങ്ങിയിട്ടുണ്ട് കേട്ടോ, ലിമിറ്റഡ് സ്റ്റോക്കേ ഉള്ളു വേഗം വാങ്ങിവച്ചോ എന്നിങ്ങനെ തുടങ്ങും സൗന്ദര്യ സംരക്ഷണ ഉപദേശങ്ങൾ. അതിലേറെയും തന്റെ ബ്യൂട്ടിപാർലറിനെയും പ്രൊഡക്റ്റ്സിനെയും പ്രചാരത്തിലാക്കുവാന്‍ വേണ്ടിയുള്ളതുമായിരിക്കും. ഇത്തരത്തിൽ ഒരു ബ്യൂട്ടീഷ്യന്റെ പെരുമാറ്റങ്ങള്‍ എങ്ങനെയൊക്കെയാണെന്നു വ്യക്തമാക്കുന്ന വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ബ്യൂട്ടീഷ്യന്റെ തനതായ ഭാവപ്പകർച്ചകൾ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ഈ വി‍ഡിയോ.

Your Rating: