Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യം കൂടിപ്പോയി, യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു!!

Emma Hulse എമ്മ ഹൾസ്

കാണാനിത്തിരി ചന്തവും സ്മാർട്‌നെസുമൊക്കെയുള്ളവർക്ക് ജോലി സ്ഥലങ്ങളിൽ ഇത്തിരി പരിഗണന കൂടുതൽ കിട്ടുമെന്നാണ് പറയാറ്. എന്നാൽ ഇംഗ്ലണ്ടിലിതാ ഒരുപെൺകുട്ടി പരാതിയുമായി അലമുറയിടുന്നു. തന്റെ സൗന്ദര്യംകൂടിപ്പോയതു കാരണം ജോലിയിൽനിന്നു പറഞ്ഞു വിട്ടെന്ന്! യൂനിറ്റ് ടിവിയെന്ന പ്രൊഡക്‌ഷൻ സ്ഥാപനത്തിലെ ഫ്രീലാൻസറായ എമ്മ
ഹൾസാണ് വിചിത്രമായ ആരോപണത്തിനുപിന്നിൽ. തന്റെ ആകർഷണീയത കാരണം ജോലി നഷ്ടപ്പെട്ടുവെന്ന് ഇരുപത്തിനാലുകാരി ഉറപ്പിച്ചു പറയുകയാണ്.

കഴിഞ്ഞ ദിവസം ജോലിക്കെത്തി അഞ്ചു മിനിറ്റിനകം മാനേജരുടെ സന്ദേശമെത്തിയത്രേ, ജോലി നിർത്തി വീട്ടിൽപൊയ്‌ക്കൊള്ളാൻ. നിങ്ങൾ മോഡലാണോ, എന്താ ക്യാറ്റ് വാക്ക് നടത്തുന്നില്ലേ. വീട്ടിനു മുന്നിൽനിന്ന് ക്യാറ്റ് വാക്ക് നടത്തിയാൽപോരേ എന്നൊക്കെ ചോദിച്ച് മാനേജർ പരിഹസിച്ചതായും യുവതി പറയുന്നു. പിന്നീട് ഇദ്ദേഹം സ്വകാര്യ നമ്പർ ചോദിച്ചതായും ഡ്രിങ്ക്‌സ് കഴിക്കാൻ പുറത്തേക്കു ക്ഷണിച്ചതായിക്കൂടി എമ്മ ഒരു മാധ്യമത്തോട് പറഞ്ഞു.

Emma Hulse തന്റെ ആകർഷണീയത കാരണം ജോലി നഷ്ടപ്പെട്ടുവെന്ന് ഇരുപത്തിനാലുകാരി ഉറപ്പിച്ചു പറയുകയാണ്...

താൻ മാന്യത വിട്ട് ഓഫിസിൽ പെരുമാറിയിട്ടില്ലെന്ന് എമ്മയ്ക്കു തീർച്ചയാണ്. കുലീനമായ രീതിയിൽ പാന്റ്‌സും ഷർട്ടും ധരിച്ചാണ് ഓഫിസിൽ പോയത്. ഒരു ലിപ്സ്റ്റിക് ഉപയോഗിച്ചതുമാത്രമാണ് മെയ്ക്കപ്പ്. യാതൊരു ഭാവഭേദവുമില്ലാതെ ജോലിചെയ്യുന്നവരുടെ ഇടയ്ക്ക് താനൊരു അലോസരമാകുമെന്ന് മാനേജർ ചിന്തിച്ചിട്ടുണ്ടാകുമെന്നാണ് എമ്മയുടെ
അനുമാനം.

വിവരം തിരക്കി കമ്പനി അധികൃതരെ സമീപിച്ചപ്പോൾ, പറഞ്ഞുവിട്ടു എന്നതു നേരാണ്. മൂന്നുമാസത്തെ പ്രൊബേഷനിലായിരുന്നു എമ്മ. അവർ കമ്പനിക്കു ചേർന്ന ആളല്ല. തന്നെയുമല്ല, അവരുടെ ചില ചെയ്തികൾ കമ്പനിയുടെ പോളിസിയുമായി ഒത്തുപോകുന്നതുമല്ല, കമ്പനി ഉടമ ആദം ലുക്‌വെൽ അറിയിച്ചു. അപ്പോൾ എമ്മ പറയുന്നതിലും കാര്യമില്ലാതില്ല, മുതലാളിയുടെ പേരിൽമാത്രമേ ലുക്‌വെൽ ഉള്ളൂ. സൗന്ദര്യം ശാപമാണു കുട്ടീ..

Your Rating: