Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെ നുണ പറയല്ലേ ഗേൾസ്...

Girl

നുണയിലും സ്ത്രീസംവരണം വന്നോ? പുതിയ പഠനം കേട്ടാൽ അങ്ങനൊരു സംശയം തോന്നാതിരിക്കില്ല. വന്നുവന്ന് നുണ പറയുന്ന കാര്യത്തിലും പുരുഷന്മാരെ പിന്നിലാക്കി പെൺപക്ഷം മുന്നേറുകയാണ്. പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇൗ കണ്ടെത്തൽ. സോഷ്യൽമീഡിയയിൽ പുരുഷന്മാരെക്കാൾ നുണ പറയുന്നത് സ്ത്രീകളാണെന്നാണ് പഠനം വ്യക്തമാക്കിയിരിക്കുന്നത്. സിഡ്നി അഡ്വർടൈസിംഗ് ഏജൻസിയായ ദ വർക്സിന്റെ അഞ്ചു വർഷം നീണ്ട പഠനത്തിനൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. അതിൽത്തന്നെയും ഓസ്ട്രേലിയൻ പെൺകുട്ടികളാണത്രേ ഏറ്റവുമധികം നുണ പറയുന്നവർ. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ മാധ്യമങ്ങളിൽ 64 ശതമാനം സ്ത്രീകൾ നുണ പറയുന്നവരാണെങ്കിൽ പുരുഷന്മാരുടെ തോത് വെറും 36 ശതമാനം മാത്രമാണ്.

സ്ത്രീകളിൽ ഭൂരിഭാഗവും നുണ പറയുന്നത് മറ്റുള്ളവരുടെ നല്ലതിനു വേണ്ടിയാണെങ്കിൽ പുരുഷന്മാരിലേറെയും അവനവനു വേണ്ടിതന്നെ നുണ പറയുന്നവരാണ്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പറയുന്ന നുണ ‘'കുഴപ്പമൊന്നുമില്ല, എനിക്കു സുഖം തന്നെയാണ്'’ എന്നതാണ്. സ്ത്രീകളുടെ നുണകൾ ഏറെയും ഷോപ്പിങിനെക്കുറിച്ചാണെങ്കിൽ പുരുഷന്മാർ ആശയവിനിമയത്തിനു വേണ്ടി നുണ പറയുന്നവരാണ്. ‘

ഓ ഇതു പുതിയതൊന്നുമല്ല എന്റെ കയ്യിൽ കാലങ്ങളായുള്ളതാണ്, അതിനത്ര വിലയൊന്നുമില്ലെന്നേ, എനിക്കു തലവേദനയാണ്, ഞാൻ നിന്റെ കാൾ കണ്ടില്ല തുടങ്ങിയവയൊക്കെയാണ് സ്ത്രീകൾ മിക്കപ്പോഴും പറയുന്ന നുണകൾ. പുരുഷന്മാരും ഒട്ടും മോശമല്ല, ഇതെന്റെ അവസാനത്തെ കുടിയാണ്, എന്റെ ബാറ്ററി കഴിയാറായി, ഞാൻ ട്രാഫിക്കിൽ പെúട്ടുകിടക്കുകയാണ്, സോറി ഞാൻ നിന്റെ കാൾ കണ്ടില്ല തുടങ്ങിയവ പുരുഷഗണങ്ങളുടെ നുണപട്ടികയിലും മുന്നിലുണ്ട്. സോഷ്യൽ മീഡിയയിൽ ഷൈൻ ചെയ്യാൻ വേണ്ടിയാണ് ഇരുകൂട്ടരും ഇങ്ങനെ നുണ പറഞ്ഞു കൂട്ടുന്നതെന്നും പഠനം പറയുന്നുണ്ട്.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.