Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തകർച്ച; കൂടുതൽ വിഷമം പെണ്ണിന്?

breakup

പ്രണയത്തകർച്ചയിൽ കൂടുതൽ വിഷമം ആണിനോ, പെണ്ണിനോ? ഇരുവരുടെയും സ്വഭാവം അനുസരിച്ചിരിക്കും എന്നു പറയാൻ വരട്ടെ. വിഷമം പെണ്ണിനു തന്നെയാണെന്നാണ് പഠനം തെളിയിക്കുന്നത്. ശാരീരികമായും വൈകാരികമായും പ്രണയത്തകർച്ച കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെത്തന്നെയാണ്. തുടക്കത്തിൽ ഇങ്ങനെയൊക്കെയാണെങ്കിലും ആഘാതത്തിൽ നിന്ന് വേഗത്തിൽ മുക്തരാകുന്നതും സ്ത്രീകൾ തന്നെയാണത്രേ. പുരുഷന്മാർ മാനസ മൈനേ പാടി കുറേക്കാലം നടക്കുമെന്നു ചുരുക്കം. ബന്ധം തകർച്ചയുടെ വക്കിലെത്തുമ്പോൾ ഏറ്റവുമധികം ഇമോഷണൽ ആവുന്നത് സ്ത്രീകളാണ്. പലർക്കും ദേഷ്യവും സങ്കടവും പിടിച്ചു നിർത്താൻ കഴിയാതെ പൊട്ടിത്തെറിക്കും. ചിലർക്ക് ഇൗ സമയത്ത് ആഹാരരീതി കൃത്യമല്ലാതെ അമിതഭാരം പോലും ഉണ്ടാകുമത്രേ. യുകെ അടക്കമുള്ള 96 രാജ്യങ്ങളിലെ അയ്യായിരത്തിൽപ്പരം ആളുകൾക്കിടയിൽ യുഎസിലെ ഒരുസംഘം ഗവേഷകർ നടത്തിയ സർവേയ്ക്കൊടുവിലാണ് ഇൗയൊരു നിഗമനത്തിലേക്കെത്തിയത്.

ശരിയായ ദിശയിലല്ലാതെ പോകുന്ന ബന്ധങ്ങൾ എങ്ങനെ അവസാനിപ്പിക്കണമെന്നും സ്ത്രീകൾക്കറിയാം. നിലവിലുള്ള ബന്ധം ഭാവിയിൽ തനിക്ക് നല്ലതൊന്നും സമ്മാനിക്കില്ലെന്നു തോന്നിയാൽ ഗുഡ്ബൈ പറയാനും സ്ത്രീകൾക്കു മടിയില്ല. എഴുപതു ശതമാനം ഡിവോഴ്സ് കേസുകളും സ്ത്രീകൾ മുന്നിട്ടു നൽകുന്നതാണെന്നത് ഇതിനുദാഹണമാക്കി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാർ പ്രണയത്തകർച്ചയുടെ നാളുകളിൽ വിഷാദ രോഗത്തിന് അടിമപ്പെടുകയും പലകാര്യങ്ങളിലും ശ്രദ്ധ നഷ്ടപ്പെടുകയും ചെയ്യും. പക്ഷേ ഇൗ കാലയളവിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം പ്രശ്നങ്ങൾ പങ്കുവച്ച് വിഷമത്തിൽ നിന്നും പെട്ടെന്നു മുത്കരാകാനാകും സ്ത്രീകൾ ശ്രമിക്കുക. പുരുഷന്മാർ ഇൗ സമയമെല്ലാം ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ചിലരൊക്കെ ലഹരിയിലും അഭയം തേടും. ചിലർ ഇതിൽ നിന്നും കരകയറാൻ മാസങ്ങളും വർഷങ്ങളും ചിലപ്പോൾ മറ്റൊരു ബന്ധം തുടങ്ങുന്നതു വരേയും നീണ്ടുനിൽക്കും എന്നും പഠനം പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.