Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിസ്ഥലത്തെ പീഡനത്തിന് പുതിയ നിർവചനം

3597194399-woman

ജോലിസ്ഥലത്തെ ലൈംഗിക പീഡന നിർവചനം കേന്ദ്രസർക്കാർ വിപുലീകരിച്ചു. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഇനി ഓഫിസിനു പുറത്തുവച്ചു മര്യാദ ലംഘിച്ചു പെരുമാറിയാലും നടപടിയുണ്ടാകും. നിലവിലുള്ള ചട്ടങ്ങളനുസരിച്ചു ഓഫിസിനകത്തുള്ള പെരുമാറ്റങ്ങളാണു നിർവചനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

ജോലിയിൽ തരംതാഴ്ത്തുമെന്നു ഭീഷണിപ്പെടുത്തിയോ, ഉദ്യോഗക്കയറ്റം നൽകാമെന്നു പ്രലോഭിപ്പിച്ചോ ലൈംഗികമായി സമീപിച്ചാൽ കുറ്റകരമാകും. നേരിട്ടു മാത്രമല്ല മൂന്നാമതൊരാൾ മുഖേന ഭീഷണിയോ പ്രലോഭനമോ നടത്തിയാലും പരാതിനൽകാനാകും. സദ്ഭരണം സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര പഴ്സനേൽ സഹമന്ത്രി ജിതേന്ദ്ര സിങ് സദ്ഭരണ മാർഗനിർദേശങ്ങളടങ്ങിയ ഇ-ബുക്ക് പ്രകാശനം നടത്തി.

സദ്ഭരണ ഇ-ബുക്കിലെ പ്രധാന മാർഗനിർദേശങ്ങൾ:

∙ യുവജനങ്ങളുടെ പ്രതീക്ഷകളെ കുറിച്ചു സർക്കാർ ഉദ്യോഗസ്ഥരെ ബോധവാന്മാരാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് സർവകലാശാലാ വിദ്യാർഥികളുമായി സംവാദങ്ങൾക്ക് അവസരമൊരുക്കും. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു യുവജനങ്ങൾക്കു ധാരണയുണ്ടാകാനും ഇടപെടൽ സഹായകമാകും. രാജ്യത്തെ പ്രഗത്ഭരായ 5000 ശാസ്ത്രജ്ഞരെ സർവകലാശാലാ വിദ്യാർഥികളുമായി സംവാദ പരിപാടികൾക്കായി നേരത്തേ നിയോഗിച്ചിരുന്നു.

∙ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം കൂടുതൽ വകുപ്പുകളിലേക്കും സംസ്ഥാന സർക്കാരുകളിലേക്കും വ്യാപിപ്പിക്കാൻ നടപടികൾ ഊർജിതമാക്കി.

∙ ഭിന്നശേഷിയുള്ള മക്കളുള്ള ഉദ്യോഗസ്ഥർക്ക് നിർബന്ധിത സ്ഥലംമാറ്റ വ്യവസ്ഥകളിൽ ഇളവുനൽകും.

∙ സ്റ്റെനോഗ്രഫർ, അസിസ്റ്റന്റ് തസ്തികകളിൽ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപു നിർബന്ധിത പരിശീലനം.

∙ ഉദ്യോഗസ്ഥർ സ്ഥലംമാറുമ്പോൾ പിൻഗാമികൾക്ക് കൃത്യനിർവഹണത്തിനു സഹായകമാകുന്ന തരത്തിൽ ജോലി സംബന്ധിച്ചു വിശദമായ കുറിപ്പു കൈമാറണം.

∙ സർക്കാരിലെ മാനവശേഷി ആസൂത്രണം കാര്യക്ഷമമാക്കാൻ ഒഴിവുകൾ സംബന്ധിച്ചു മുൻകൂട്ടി വിവരം ലഭ്യമാക്കി തസ്തികകൾ നികത്തണം.

∙ വിവരാവകാശ നിയമപ്രകാരമുള്ള മറുപടികൾ ബന്ധപ്പെട്ട വകുപ്പുകളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.

∙ ഉദ്യോഗസ്ഥരുടെ സർവീസ് ബുക്ക് ആധാർ നമ്പറുമായി ബന്ധിപ്പിക്കണം.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ജോലിസ്ഥലത്തെ പീഡനത്തിന് പുതിയ നിർവചനം

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer