Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗ പരിശീലിക്കാം; ട്രെൻഡി വേഷങ്ങളിൽ

Yoga Practice

യോഗാപരിശീലനം രാജ്യവ്യാപക ചര്‍ച്ചയാകുന്നതിനൊപ്പം പ്രമുഖ വസ്ത്രനിര്‍മ്മാണ കമ്പനികളും ഇതിലേക്ക് കണ്ണുവയ്ക്കാന്‍ തുടങ്ങുന്നു. യോഗപരിശീലനത്തിനെന്ന പേരില്‍ തന്നെ ബ്രാന്‍ഡഡ് ട്രെൻഡി വേഷങ്ങള്‍ കൂടുതലായി വിപണിയിലെത്താന്‍ തുടങ്ങി. ഇവ മനസ്സിനും ശരീരത്തിനും ശാന്തത പ്രദാനം ചെയ്യുമെന്നാണ് അവകാശവാദം. യോഗ മുന്‍പെ ജനപ്രിയമാണ്. യോഗപരിശീലനത്തിന് ചെറുതും വലുതുമായ കേന്ദ്രങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പരിശീലനത്തിന് പ്രത്യേക വേഷങ്ങള്‍ തന്നെ വേണമെന്നതാണ് ഇപ്പോള്‍ പ്രബലമാകുന്ന സങ്കല്‍പം.

വ്യായാമത്തിനെന്ന പോലെ, ശരീരം അനായാസമായി ചലിപ്പിക്കാവുന്ന തരം വേഷങ്ങള്‍ യോഗക്കായി പലരും തിരഞ്ഞെടുത്തിരുന്നു. എന്നാലിതും പോരാതെയാണ് ഇപ്പോള്‍ പ്രത്യേക ബ്രാന്‍ഡഡ് യോഗവേഷങ്ങള്‍ വസ്ത്രവിപണി നിറയുന്നത്. യോഗപരിശീലനം രാജ്യത്താകെ ചര്‍ച്ചായ സാഹചര്യം മുതലാക്കാന്‍ തന്നെയാണ് വന്‍കിടക്കാരുടെ പുറപ്പാടെന്ന് വ്യക്തം. ഈ വസ്ത്രങ്ങള്‍ തന്നെ മനസ്സിനും ശരീരത്തിനും ശാന്തത പ്രദാനം ചെയ്യുമത്രേ.

ഇവ ധരിച്ചുള്ള പരീശീലനം കൂടിയായോലോ. എല്ലാം ഓര്‍ഗാനിക്കാണെന്ന് പറയുന്നു. മുള കൊണ്ട് നിര്‍മിച്ച ബനിയനുകളും ട്രാക്ക് സ്യൂട്ടുകളും വരെയുണ്ട്. പ്രത്യേക പഠനങ്ങളുടെയൊക്കെ അടിസ്ഥാനത്തിലാണ് ഇവ മെന‍ഞ്ഞെടുക്കുന്നതെന്നും അവകാശപ്പെടുന്നു. ഫോറെവര്‍ യോഗ, മോറല്‍ ഫൈബര്‍. അര്‍ബന്‍ യോഗ, തുടങ്ങി പല പേരുകളിലാണ് പുതിയ ബ്രാന്‍ഡുകള്‍. വില നാനൂറ് മുതല്‍ മുകളിലോട്ടാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.