Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞു മാക്സിനോടൊപ്പം സക്കർബർഗ്

zuckerberg-with-baby-max

കുഞ്ഞു മാക്സിനോടൊപ്പമുള്ള ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത് സുക്കർബർഗ്. മകളോടൊപ്പം തറയിൽ കിടക്കുന്ന ഫോട്ടോയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കുഞ്ഞു മാക്സിനോടൊപ്പം നല്ല സന്തോഷത്തിലാണെന്നും സക്കർബർഗ് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. മകൾ ജനിച്ച സന്തോഷത്തിൽ ലോകത്തിന് ജീവകാരുണ്യ പ്രവർത്തനത്തിനായി 3 ലക്ഷം കോടി രൂപ സക്കർബർഗ് സമ്മാനിച്ചിരുന്നു.

കുഞ്ഞിൻെറ കരുതലിനും വേണ്ടിയും ഭാര്യ പ്രസില്ലചാൻെറ ആരോഗ്യത്തിനുവേണ്ടിയും രണ്ട് മാസത്തെ പിതൃത്വ അവധി എടുത്തിരിക്കുകയാണ് സക്കർബർഗ്. കമ്പനിയുടെ യുഎസിലെ ജീവനക്കാർക്കു മാത്രമായി ചുരുക്കിയിരുന്ന പിതൃഅവധി ജനുവരി ഒന്നു മുതൽ യുഎസിനു പുറത്തുമുള്ള ജീവനക്കാർക്കും ബാധകമായിരിക്കുമെന്നു ഫെയ്സ്ബുക്ക് അറിയിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.