Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹത്തിന് മുഖം തിളങ്ങട്ടെ, ബ്യൂട്ടിപാർലറിൽ പോവാതെ തന്നെ!

Beauty tips for bride ആദ്യം നിങ്ങളുടെ ചർമം വരണ്ടതാണോ എണ്ണമയമുള്ളതാണോ സാധാരണ ചർമമാണോ എന്നു തിരിച്ചറിയുക

എല്ലാ സ്‌ത്രീകളും ഏറ്റവും സുന്ദരിയായി കാണപ്പെടാൻ ആഗ്രഹിക്കുന്ന ദിവസമാണ്‌ അവരുടെ വിവാഹദിനം. ഇതിന് കുറഞ്ഞത്‌ ഒരു മാസം മുൻപെങ്കിലും സൗന്ദര്യപരിപാലനത്തിൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ആദ്യം നിങ്ങളുടെ ചർമം വരണ്ടതാണോ എണ്ണമയമുള്ളതാണോ സാധാരണ ചർമമാണോ എന്നു തിരിച്ചറിയുക. 

നോർമൽ (സാധാരണ) ചർമം 

ഏറ്റവും ഭാഗ്യമുള്ളവരാണ് ഇക്കൂട്ടർ. അധികം പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത ചർമം. വധുവാകാനൊരുങ്ങുമ്പോൾ ഇവർക്കും ചില അധിക പരിചരണങ്ങൾ ആവശ്യമാണ്. 

1. ഏതെങ്കിലും വീര്യം കുറഞ്ഞ സോപ്പോ ഫേസ് വാഷോ കൊണ്ടു മാത്രം മുഖം കഴുകുക. നല്ല ക്ലെൻസർ ഉപയോഗിച്ചു മുഖം വൃത്തി യാക്കിയാലും മതി. 

2. പനിനീർ (റോസ് വാട്ടർ) നോർമൽ ചർമക്കാർക്ക് ഏറ്റവും യോജിച്ചതാണ്. എന്നും റോസ് വാട്ടർ ഉപയോഗിക്കുന്നത് ചർമത്തിന് മൃദുത്വം നൽകും. 

3. ഗ്ലിസറിൻ, നാരങ്ങാനീര്, പനിനീർ എന്നിവ ചേർത്ത മിശ്രിതം ഉണ്ടാക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കുക. കുളിക്കു ശേഷം ഇതു ശരീരത്തിൽ തേച്ചു പിടിപ്പിക്കുക. നല്ല ഒരു മോയിസ്‌ച്ചറൈസറിന്റെ ഗുണം ചെയ്യും. 

4. 3 ടീ സ്‌പൂൺ ബദാം എണ്ണ യും 2 ടീസ്‌പൂൺ റോസ് എണ്ണയും ചേർത്ത് എന്നും രാത്രി മുഖം മസാജ് ചെയ്യുക.

ഫെയ്‌സ് സ്‌ക്രബ്: ഒരു ടീസ്‌പൂൺ ഓട്ട്‌സ്, ബദാം പൊടി , തേൻ, പനിനീർ - ഇത്രയും ചേർത്ത മിശ്രിതം 15 മിനിറ്റു നേരത്തേക്ക് തേച്ചു പിടിപ്പിക്കുക. അതിനു ശേഷം മുഖത്ത്‌ അമർത്തിത്തേച്ചു കഴുകിക്കളയുക. ആഴ്‌ചയിൽ മൂന്നു വട്ടമെങ്കിലും ഇതു ചെയ്‌താൽ മുഖത്തിന്റെ തിളക്കം ഏറെ വർധിക്കും. 

വരണ്ട ചർമം 

1. ഈ ചർമക്കാർ പാലും മഞ്ഞളും കൂടിച്ചേർത്ത മിശ്രിതം ഉപയോഗിക്കുക. സോപ്പിന്റെ ഫലം ചെയ്യും. 

2. പുറത്തു പോകുമ്പോളെല്ലാം ഏതെങ്കിലും സൺസ്‌ക്രീൻ ലോഷൻ ഉപയോഗിക്കുക. 

3. വെള്ളരിക്കാ ജ്യൂസ് ആണ് വരണ്ട ചർമക്കാരുടെ ഏറ്റവും നല്ല സുഹൃത്ത്. 

ഫെയ്‌സ് പാക്ക്: ഒരു ടീസ്‌പൂൺ കോൺഫ്ലവർ, ഒരു ടീസ്‌പൂൺ പാൽ, ഒരു ടീസ്‌പൂൺ തേൻ - ഇവ കുഴമ്പു പരുവത്തിലാക്കി മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 20 മിനിറ്റി നു ശേഷം കഴുകിക്കളയുക. 

എണ്ണമയമുള്ള ചർമം 

എണ്ണമയമുള്ള ചർമമുള്ള വധു വാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധവേണം. 

1. കട്ടിത്തൈര് മുഖത്ത് തേക്കുന്നത് ഇത്തരം ചർമക്കാർക്ക് നല്ല ക്ലെൻസറിന്റെ ഉപയോഗം ചെയ്യും. 

2. രാത്രിയിൽ ക്രീമുകൾ ഒന്നും ഉപയോഗിക്കാതിരിക്കുക. 

3. എപ്പോഴും പച്ചവെള്ളത്തിൽ മുഖം കഴുകിക്കൊണ്ടിരിക്കുക.ഫെയ്‌സ് സ്‌ക്രബ്: അരക്കപ്പ് പഴുത്ത പപ്പായ കുഴമ്പുരൂപത്തി ലാക്കിയതും അരക്കപ്പ് വെള്ളരിക്കാ നീരും അരക്കപ്പ് അരിപ്പൊടിയും ഒരു മുഴുവൻ നാരങ്ങയുടെ നീരും ചേർത്ത് മിശ്രിതം ഉ ണ്ടാക്കുക. ഇ ത് 10 മിനിറ്റ്‌നേരത്തേ ക്ക് ഫ്രിഡ്‌ജിൽ വച്ചെടുത്തിട്ട് മുഖത്തും കഴുത്തിലും വട്ടത്തിൽമസാജ് ചെയ്‌തു തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖക്കുരുവിന് ഇത് നല്ല മരുന്നാണ്. 

ഫെയ്‌സ് പാക്ക്: മുൾട്ടാ ണി മിട്ടി എണ്ണമയമുള്ള ചർമക്കാർക്ക് ഏറ്റവും അനുയോജ്യമായ പാക്ക് ആണ്. 

Read More... Wedding, Trends