Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോനു സതീഷിനു മാംഗല്യം, കിടിലൻ ടീസർ കാണാം

sonu-satheesh സോനുവും വരൻ അജയ്‌യും

സീരിയല്‍ രംഗത്തെ സകലകലാവല്ലഭയാണ് സോനു സതീഷ്. പാവം വീട്ടമ്മയായോ വില്ലത്തിയായോ കുശുമ്പത്തിയുടെ റോളിലോ ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സുന്ദരി. സീരിയലിലൂടെ മാത്രമല്ല സ്റ്റേജ് ഷോകളിലെ നൃത്ത പരിപാടികളിലൂടെയും നിറഞ്ഞു നിൽക്കുന്ന താരമാണ് സോനു. പറഞ്ഞു വന്നത് മറ്റൊന്നുമല്ല സീരിയൽ സുന്ദരിമാരുടെ വിവാഹപ്പട്ടികയിലേക്കിതാ സോനു കൂടി വന്നെത്തിയിരിക്കുകയാണ്. സോനുവിന്റെ പ്രീ വെഡ്ഡിങ് വിഡിയോയുടെ ടീസർ ഇപ്പോൾ സമൂഹമാധ്യമത്തിൽ ഹിറ്റാണ്. 

sonu-satheesh-1

കസവുസാരിയുടുത്ത് മുല്ലപ്പൂച്ചൂടി പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളും ധരിച്ച് അസൽ മലയാളിപെൺകൊടിയായാണ് സോനു വിഡിയോയിൽ എത്തുന്നത്. അജയ് ആണ് സോനുവിന്റെ കഴുത്തിൽ മിന്നു ചാർത്താനൊരുങ്ങുന്നത്. നടി എന്നതിനു പുറമേ ഒരു പ്രഫഷനൽ ‌ഡാൻസർ കൂടിയാണു സോനു. ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം നാടോടിനൃത്തം എന്നിവയിൽ സോനു അസാമാന്യ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

പഠനകാര്യത്തിലും മിടുമിടുക്കിയാണ് ഈ സുന്ദരി, ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പിജി കഴിഞ്ഞു നിൽക്കുന്ന സോനു ഇപ്പോൾ കുച്ചിപ്പുഡിയിൽ ഡോക്ടറേറ്റ് എടുക്കാനുളള തയാറെടുപ്പിലാണ്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ കെ.സതീഷ് കുമാറിന്റെയും ഡോ:ശ്രീകലയുടെയും മകളാണ് സോനു, സുയോഗ് അനുജനാണ്. 

Readm more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam