Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലളിതം ഈ വിവാഹം, പ്രിയാമണി ഇനി മുസ്തഫയ്ക്കു സ്വന്തം

Priyamani പ്രിയാമണിയും മുസ്തഫയും

നടി പ്രിയാമണിയും വ്യവസായി മുസ്തഫ രാജും വിവാഹിതരായി. ബെംഗളൂരു ജയനഗറിലെ രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം മെയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. 

മഞ്ഞക്കരയുള്ള പച്ച നിറത്തിലുള്ള സാരിയാണ് ചടങ്ങിനായി പ്രിയാമണി ധരിച്ചത്. പരമ്പരാഗത ശൈലിയിലുള്ള മിതമായ ആഭരണങ്ങളും മുല്ലപ്പുവും ചൂടി വധു എത്തിയപ്പോൾ അസൽ മലയാളി വരനെപ്പോലെയാണ് മുസ്തഫ എത്തിയത്. സിനിമാതാരങ്ങൾ ആർഭാട പൂർണമായ രീതിയിൽ ചടങ്ങുകൾ നടത്തുമ്പോഴാണ് തീർത്തും ലളിതമായ രീതിയിൽ പ്രിയാമണിയുടെ വിവാഹം നടത്തിയത്. ഇന്നു നടക്കുന്ന റിസപ്ഷനിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഇരുപത്തിയേഴിന് മുംബൈയിൽ വച്ചു നടക്കുന്ന വിവാഹ സൽക്കാരത്തോടെ ചടങ്ങുകള്‍ പൂർത്തിയാകും. 

ഇരുവരും രണ്ടു മതത്തിൽപ്പെട്ടവർ ആയതിനാലാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നതെന്ന് പ്രിയാമണി നേരത്തെ പറഞ്ഞിരുന്നു. ഞങ്ങള്‍ രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല. അതുകൊണ്ടാണ് റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. എല്ലാം ഭംഗിയായി നടന്നാല്‍ രജിസ്റ്റര്‍ വിവാഹം നടത്താം എന്നത് നേരത്തെ ഞങ്ങള്‍ രണ്ട് പേരും തന്നെ ഒരുമിച്ചെടുത്ത തീരുമാനിച്ച കാര്യമാണ്. അത് തന്നെയാണ് ഏറ്റവും ഉചിതവും– പ്രിയാമണി പറഞ്ഞു. 

ബംഗുളുരുവില്‍ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഐപിഎല്‍ ചടങ്ങില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

Read more: Malayalam Lifestyle Magazine