Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലളിതമായ ചടങ്ങുകളോടെ സഹീർ - സാഗരിക വിവാഹം ; ചിത്രങ്ങൾ കാണാം 

Zaheer Khan സഹീർ ഖാനും സാഗരികയും വിവാഹത്തിനിടെ

ഏറെ നാളുകളായി കാത്തിരുന്ന മറ്റൊരു താര വിവാഹത്തിനു കൂടി പരിസമാപ്തിയായി. ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർഖാൻ അഭിനേത്രിയും മോഡലുമായ സാഗരിക ഘഡ്കെയെ സ്വന്തമാക്കി. ആർഭാടാരവങ്ങളൊന്നുമില്ലാതെ തീർത്തും സ്വകാര്യമായ ചടങ്ങിൽ നടന്ന ലളിതമായ വിവാഹമായിരുന്നു ഇരുവരുടേതും.

സഭ്യാസാചി ഡിസൈൻ ചെയ്ത ചുവന്ന സാരിയാണ് വിവാഹത്തിനു സാഗരിക ധരിച്ചിരുന്നത്. ബ്ലാക്ക് മെറ്റലിന്റെ വലിയ നെക്‌ലസും ഒപ്പം കരിമണി മാലയും സാഗരികയെ കൂടുതൽ സുന്ദരിയാക്കി. കൈകളിൽ ധരിച്ചിരുന്ന പച്ചകുപ്പിവളകളും സൗന്ദര്യം വിളിച്ചോതുന്നവയായിരുന്നു. വളരെ അടുത്ത ബന്ധുക്കൾ മാത്രമേ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളൂ. 

ക്രിക്കറ്റ് രംഗത്തു നിന്നും ആശിഷ് നെഹ്റ വിവാഹത്തിൽ പങ്കെടുത്തു. നവംബർ ഇരുപത്തിയേഴിന് േബാളിവുഡ്–ക്രിക്കറ്റ് ലോകത്തെ പ്രമുഖർക്കായി ഗ്രാന്റ് റിസപ്ഷനും സംഘടിപ്പിക്കുന്നുണ്ട്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള ഒരു ഗെറ്റ് ടുഗെതർ കൂടിയായിരിക്കും തങ്ങളുടെ വിവാഹമെന്ന് സഹീര്‍ നേരത്തെപറഞ്ഞിരുന്നു.

പ്രത്യേക മതാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളൊന്നും ഇല്ലാതെ തീർത്തും ലളിതമായൊരു ചടങ്ങോടെയാവും സഹീർ സാഗരികയെ സ്വന്തമാക്കുകയെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. യുവരാജ് സിങ്ങിന്റെ വിവാഹത്തിന് ഒന്നിച്ചെത്തിയതോടെയാണ് സഹീർ ഖാനും സാഗരികയും പ്രണയത്തിലാണെന്ന ഊഹാപോഹങ്ങൾക്ക് തുടക്കം. 

തങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന വാർത്ത ട്വിറ്റർ വഴിയാണ് ഇരുവരും ആരാധകരെ അറിയിച്ചിരുന്നത്. സഹീർ കളിക്കുന്ന എല്ലാ മത്സരങ്ങളിലും ഗാലറിയിലെ നിത്യ സാന്നിധ്യമായിരുന്നു സാഗരിക.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam