Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിസുന്ദരിയായി അനുഷ്ക, കൂൾ ലുക്കിൽ വിരാട് ; വിവാഹ ചിത്രങ്ങൾ

Virat Anushka Wedding വിരാടും അനുഷ്കയും വിവാഹ ദിനത്തിലും എൻഗേജ്മെന്റിനും എടുത്ത ചിത്രങ്ങള്‍

അങ്ങനെ മറ്റൊരു ക്രിക്കറ്റ്-ബോളിവുഡ് പ്രണയം കൂടി സഫലമായിരിക്കുകയാണ്. ബിടൗൺ സുന്ദരി അനുഷ്ക ഇനി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കു സ്വന്തം. ഇറ്റലിയിൽ വച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിനായി വിരുഷ്ക ജോഡികളെ മനോഹരമാക്കിയത് പ്രമുഖ ഫാഷൻ ഡിസൈനർ സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ്. 

virat-anushka-wedding-1 ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിനായി വിരുഷ്ക ജോഡികളെ മനോഹരമാക്കിയത് പ്രമുഖ ഫാഷൻ ഡിസൈനർ സബ്യസാചി...

ഡിസംബർ 21ന് ന്യൂഡൽഹിയില്‍ ബന്ധുക്കള്‍ക്കു േവണ്ടിയും ബോളിവുഡ്–ക്രിക്കറ്റ് ലോകത്തെ സുഹൃത്തുക്കൾക്കായി ഡിസംബർ 26ന് മുംബൈയിൽ മറ്റൊരു റിസപ്ഷനും സംഘടിപ്പിക്കുന്നുണ്ട്. വിരാടിന്റെയും അനുഷ്കയുടെയും വിവാഹത്തിനും തുടർന്നുള്ള ചടങ്ങുകൾക്കുമുള്ള വസ്ത്രങ്ങളെല്ലാം ഡിസൈൻ ചെയ്തത് സബ്യസാചിയാണ്. 

virat-anushka-wedding-2 കാത്തുകാത്തിരുന്ന ഡിഡേയ്ക്കായി അനുഷ്ക ധരിച്ചത് പെയിൽ പിങ്ക് ലെഹങ്കയാണ്. സിൽവർ–ഗോൾഡ് മെറ്റൽ ത്രെഡും എംബ്രോയ്ഡറിയുമൊക്കെ ലെഹങ്കയുടെ...

വിവാഹനിശ്ചയം, മെഹന്ദി–സംഗീത് സെറിമണികൾ, വിവാഹം തുടങ്ങി എല്ലാ ഫങ്ഷനുകൾക്കും സബ്യസാചി ഡിസൈനുകളിലാണ് അനുഷ്കയും വിരാടും എത്തിയത്. അടുത്തിടെ ലോഞ്ച് ചെയ്ത സബ്യസാചി ലേബലിൽ നിന്നുള്ള ആഭരണങ്ങളാണ് ചടങ്ങുകൾക്കായി അനുഷ്ക അണിഞ്ഞത്. 

മെഹന്ദി ചടങ്ങുകൾക്കായി കളർഫുൾ ആയ വസ്ത്രമാണു താനിഷ്ടപ്പെടുന്നതെന്ന് അനുഷ്ക നേരത്തെ സബ്യസാചിയെ അറിയിച്ചിരുന്നു. ഇന്ത്യൻ ഓറഞ്ചും അനുഷ്കയുടെ പ്രിയനിറമായ ഹോട്ട് പിങ്കും ചേർത്തുള്ള ഗ്രാഫിക് ലെഹങ്കയാണ് മെഹന്ദിക്കായി അനുഷ്ക ധരിച്ചത്. ഖാദി കുർത്തയും നെഹ്റു ജാക്കറ്റുമാണ് ചടങ്ങിനായി വിരാട് ധരിച്ചത്. 

എൻഗെജ്മെന്റിനു വേണ്ടി വെൽവെറ്റ് സാരിയാണ് അനുഷ്ക തിരഞ്ഞെടുത്തത്. കാത്തുകാത്തിരുന്ന ഡിഡേയ്ക്കായി അനുഷ്ക ധരിച്ചത് പെയിൽ പിങ്ക് ലെഹങ്കയാണ്. സിൽവർ–ഗോൾഡ് മെറ്റൽ ത്രെഡും എംബ്രോയ്ഡറിയുമൊക്കെ ലെഹങ്കയുടെ മാറ്റുകൂട്ടി. അൺകട്ട് ഡയമണ്ട്സും ജപ്പാനീസ് കൾച്ചേൾഡ് പേളുകളുകളുമാണ് ആഭരണങ്ങളായി അണിഞ്ഞത്. 

ഐവറി കളറിലുള്ള സിൽക്ക് ഷെർവാണിയിൽ വിരാടും കൂടുതൽ സ്മാർട്ടായി. ഒപ്പം ഇളംപിങ്ക് നിറത്തിലുള്ള തലപ്പാവു കൂടിയായപ്പോൾ വിരാട് സൂപ്പർ കൂൾ ലുക്കിലായി. വിവാഹ ആഘോഷങ്ങൾക്കു ശേഷം സൗത്ത്ആഫ്രിക്കയിലേക്കു പറക്കാനാണ് വിരാടിന്റെയും അനുഷ്കയുടെയും തീരുമാനം. ശേഷം സീരീസുകൾക്കായി തയാറെടക്കുന്ന വിരാടിനൊപ്പം ന്യൂഇയർ കൂടി ആഘോഷിച്ചശേഷം തന്റെ ചിത്രങ്ങളുടെ തിരക്കിലേക്കു മടങ്ങാനാണ് അനുഷ്ക തീരുമാനിച്ചിരിക്കുന്നത്. 

2013ൽ ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് ടൂറിൽ കോഹ്‌ലിക്കൊപ്പം വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു തുടങ്ങിയത്. ശേഷം യുവരാജിന്റെ വിവാഹത്തിനു കൂടി ഒന്നിച്ചെത്തിയതോടെ ആരാധകർ അതു വെറുമൊരു സംശയമല്ലെന്നു മനസ്സിലാക്കി. തുടർന്ന് വിരാട് പങ്കെടുക്കുന്ന മിക്ക പൊതുപരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്നു അനുഷ്ക. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam