Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജകുമാരിയെപ്പോൽ ഭാവന, സൂപ്പർലുക്കിന് പിന്നിൽ!

Bhavana വിവാഹത്തിനായി അണിഞ്ഞൊരുങ്ങുന്ന ഭാവന

വിവാഹം ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. തീയതി കുറിക്കുമ്പോൾ മുതൽ ഒരുക്കങ്ങൾ ആരംഭിക്കും. ഏതുതരം സാരി വേണം, എങ്ങനെ ഒരുങ്ങണം, ഏതുതരം ആഭരണം വേണം. നവവധുവായി ഒരുങ്ങുമ്പോൾ കാഴ്ചയിൽ എങ്ങനെയിരിക്കും... സ്വപ്നങ്ങള്‍ അങ്ങനെ നീളും. സാധാരണ ഒരു ആഘോഷത്തിനുപോലും വ്യത്യസ്തതയും മനോഹാരിതയും സ്വീകരിക്കുന്ന വസ്ത്രങ്ങളില്‍ മുഖമുദ്രയാക്കിയ സെലിബ്രിറ്റിയാണ് ഭാവന. അതുകൊണ്ടുതന്നെ ഭാവനയുടെ വിവാഹസാരിയും ആഭരണങ്ങളും കാണാൻ കണ്ണുനട്ടുകാത്തിരിക്കുകയായിരുന്നു സ്ത്രീ ആരാധകർ.  കല്യാണസാരിയും ആഭരണങ്ങളും ചർച്ചകളില്‍ നിറയുക സ്വാഭാവികം. കണ്ടാൽ സിംപിളാണെങ്കിലും സംഗതി എലഗന്റാണ്. വ്യത്യസ്തമായ ലുക്കാണ് ഭാവന സ്വീകരിച്ചത്. 

വിവാഹവേഷത്തിന്റെ പ്രത്യേകത 

സ്വർണ നിറത്തിലുള്ള ഡിസൈനർ സാരിയാണ് വിവാഹത്തിനായി ഭാവന ധരിച്ചത്. അതിലെ മുത്തുകൾ ഓരോന്നും ഹാൻഡ് എംബ്രോയിഡറിയാണ്. സാരിയേക്കാൾ ബ്ലൗസാണ് താരം. ഹെവീ സർദോസി വർക്കാണ് ബ്ലൗസിന് നൽകിയിരിക്കുന്നത്. ഒപ്പം സ്ലീവിൽ മ്യൂറലിൽ ചെയ്ത കൃഷ്ണന്റെയും രാധയുടെയും ചിത്രം ബ്ലൗസിന്റെ മാറ്റുകൂട്ടുന്നു. അതും ഹാൻഡ് എംബ്രോയിഡറി തന്നെ. 

Bhavana Wedding ഭാവനയും നവീനും

റോയൽ ആന്റിക്ക് ലുക്ക് 

പരമ്പരാഗതശൈലിയുള്ള ആന്റിക്ക് ആഭരണങ്ങൾ മാത്രമാണ് ഭാവന അണിഞ്ഞിരിക്കുന്നത്. ചുവപ്പുകല്ലോടുകൂടിയ നെറ്റിചുട്ടി ടെമ്പിൾ ജ്യൂവലറി ഗണത്തിൽപ്പെടുന്നു. ആന്റിക്കും ഫ്യൂഷനും കലർന്ന ലക്ഷ്മി ഹാരമാണ് ആഭരണങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആഘർഷണീയം. അരപ്പട്ടയും വളകളും കമ്മലുമുൾപ്പടെ ആന്റിക്ക് ആഭരണങ്ങളാണ്. സാധാരണ സ്വർണ്ണാഭരണങ്ങളേക്കാൾ വിലക്കൂടുതലാണ് ആന്റിക്ക് ആഭരണങ്ങൾക്ക്. 

മുടി പിറകിൽ വട്ടത്തിൽ‌ കെട്ടി മുഴുവനായും മുല്ലപ്പൂ ചുറ്റിവെച്ച് അതിമനോഹരിയായാണ് ഭാവന വിവാഹമണ്ഡപത്തിലെത്തിയത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ് ഭാവനയെ അണിയിച്ചൊരുക്കി സുന്ദരിയാക്കിയത്. 

വിവരങ്ങൾക്ക് കടപ്പാട്; അപർണ്ണ.എസ്, ബെംഗളൂരിൽ ഫാഷൻ ഡിസൈനറാണ് അപർണ്ണ

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam