Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്ത്രണ്ടാം വയസ്സുമുതല്‍ വിവാഹം സ്വപ്നം കണ്ട പ്രിയങ്ക

Priyanka Chopra പ്രിയങ്ക ചോപ്ര

ബോളിവുഡിലെ താരറാണി മാത്രമല്ല നിലപാടുകൾ ഉറക്കെ വിളിച്ചു പറയാനും മടിയില്ലാത്ത താരമാണ് പ്രിയങ്ക ചോപ്ര. ബിടൗണിൽ കുതിച്ചുയരുന്നതിനിടെയാണ് താരം ഹോളിവു‍ഡ് ലോകത്തേക്കും ചുവടുവച്ചത്. എല്ലാ പെൺകുട്ടികളെയുംപോലെ പ്രിയങ്കയും എന്നാണ് വിവാഹം എന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി മടുത്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മുൻ പ്രണയത്തെക്കുറിച്ചും വിവാഹ സങ്കൽപ്പത്തെക്കുറിച്ചുമൊക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. 

ഒരുവർഷം മുമ്പുവരെ താൻ ആത്മാർഥമായി ഒരു പ്രണയത്തിലായിരുന്നു. പക്ഷേ ഇപ്പോൾ താൻ സിംഗിളാണെന്നും വ്യക്തമാക്കിയ താരം താനൊരു സന്യാസിയാണെന്നു കരുതിയോ എന്നു തമാശയോടെ തിരിച്ചും ചോദിച്ചു. വിവാഹത്തെക്കുറിച്ചും താരത്തിനു സങ്കൽപങ്ങളുണ്ട്. വിവാഹിതയാകുക, കുട്ടികളുണ്ടാകുക എന്നതൊക്കെ താനും കാത്തിരിക്കുന്ന കാര്യങ്ങളാണെന്ന് പ്രിയങ്ക പണ്ടുതൊട്ടേ പറയാറുള്ളതാണ്. 

സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുന്ന ധാരാളം സുഹൃത്തുക്കൾ തനിക്കുണ്ട്. കുടുംബത്തോടൊപ്പം സാധാരണ ജീവിതം നയിക്കുന്ന താരങ്ങളെയും കണ്ടിട്ടുണ്ട്. അത്തരമൊരു ജീവിതമാണ് താനും ആഗ്രഹിക്കുന്നത്. എന്നും താൻ വിവാഹം കഴിച്ച് സെറ്റിൽ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നുവെന്നും പ്രിയങ്ക പറയുന്നു. 

വെറും പന്ത്രണ്ടു വയസ്സു പ്രായമുള്ളപ്പോൾ തൊട്ട് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് താനെന്ന് പ്രിയങ്ക പറയുന്നു. സ്കൂൾ കാലങ്ങളിലെല്ലാം പരിപാടികളിൽ മണവാട്ടിയായി ഒരുങ്ങാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആഭരണങ്ങളും തിളങ്ങുന്ന വസ്ത്രങ്ങളുമൊക്കെ അന്നുതന്നെ ഏറെ ആകൃഷ്ടയാക്കിയിരുന്നു. 

എന്നാൽ വിവാഹം കഴിഞ്ഞാലും തന്റെ കരിയറിനെ അതൊരു തരത്തിലും ബാധിക്കില്ലെന്നും പ്രിയങ്കയ്ക്ക് ഉറപ്പുണ്ട്.  വിവാഹം ജോലി ചെയ്യുന്നതിന് ഒരു തടസ്സമാകരുത്. തന്റെ നേട്ടങ്ങളെ വിലമതിക്കുന്ന ഒരാളെ മാത്രമേ തിരഞ്ഞെടുക്കാവൂ എന്ന് വീട്ടുകാർ എപ്പോഴും പറയാറുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർക്കുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam