Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "USA"

മാത്യൂസ് ചെരുവിൽ ‘മിലൻ’ പ്രസിഡന്റ്, അബ്ദുൾ പുന്നയൂർക്കുളം സെക്രട്ടറി

ഡിട്രോയിറ്റ് ∙ തൊണ്ണൂകളുടെ അവസാന പാദം മുതൽ മിഷിഗണിലെ മലയാളികളുടെ ഇടയിൽ, മലയാള ഭാഷയേയും സാഹിത്യ കൃതികളേയും ഭാഷാ ആസ്വാദകരുടേയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാഹിത്യ കൂട്ടായ്മയായ മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷന്റെ അടുത്ത രണ്ടു വർഷത്തെ...

തോമസ് കേളച്ചന്ദ്ര ഫ്‌ളോറിഡയില്‍ നിര്യാതനായി

ഫ്‌ളോറിഡ ∙ ചിങ്ങവനം കേളചന്ദ്ര പരേതരായ കെ.സി. കുരുവിള- ശോശാമ്മ കുരുവിള ദമ്പതികളുടെ മകന്‍ തോമസ് കേളചന്ദ്ര (88) ഫ്‌ളോറിഡയിലെ വിന്റര്‍ ഹെവനില്‍ നിര്യാതനായി. റാന്നി കോയിപ്പുറം രാജമ്മയണ് ഭാര്യ. മക്കള്‍: ബിജോയ് (നോര്‍ത്ത് കരോളിന), ബിനോയ് (മസ്കീറ്റ്,...

ഫൊക്കാന വിമൻസ് ഫോറം ന്യൂജേഴ്‌സി ചാപ്റ്റർ കമ്മ്യൂണിറ്റി സർവീസ് നടത്തി

ന്യൂജേഴ്സി ∙ സെപ്റ്റംബർ ഒൻപതിന് ഫൊക്കാന വിമൻസ് ഫോറം ന്യൂ ജേഴ്‌സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കമ്മ്യൂണിറ്റി സർവീസ് വൻവിജയമായി. ന്യൂ ജേഴ്‌സിയിലെ ഹിൽ സൈഡിൽ ലുള്ള കമ്മ്യൂണിറ്റി ഫുഡ്ബാങ്കിൽ രാവിലെ എട്ടുമണി മുതൽ പന്ത്രണ്ടു മണിവരെ വിവിധ മേഖലകളിൽ...

പാര്‍ക്കിങ് ലോട്ട് വികസന പദ്ധതിയുടെ ഫണ്ട് ശേഖരണം പുരോഗമിക്കുന്നു

ഷിക്കാഗോ∙ മോര്‍ട്ടണ്‍ ഗ്രോവ് സെ മേരീസ് ക്‌നാനായ ദൈവാലത്തിലെ പാര്‍ക്കിങ് ലോട്ട് വികസന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടുന്ന എല്ലാ അനുമതികളും ബന്ധപ്പെട്ട മേഖലയില്‍ നിന്നും (ComED, village of morton grove, MWRD) ലഭിച്ചിട്ടുണ്ടെന്ന്...

ഷാരോൺ വോയ്സ് സംഗീത സായാഹ്നം ഒക്ടോബർ ഒന്നിന്

ഫിലഡൽഫിയ ∙ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഒക്ടോബർ ഒന്നിന് നടത്തുന്ന കൊയ്ത്തു മഹോത്സവത്തോടനുബന്ധിച്ചു ന്യുയോർക്ക് ഷാരോൺ വോയ്സിന്റെ സംഗീത സായാഹ്നം സംഘടിപ്പിക്കും. ബെൻശാലേം എസ്ജിഎംഒസിയിൽ രാവിലെ 11 മണി മുതൽ കൊയ്ത്തു മഹോത്സവം ആരംഭിക്കും....

ഹാർവി ചുഴലിക്കാറ്റ്; ഫുഡ് സ്റ്റാമ്പ് അപേക്ഷകൾ സ്വീകരിക്കുന്നതിൽ ഇളവ്

ഹൂസ്റ്റൺ∙ ഹാർവി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് നിലവിലുള്ള ഫുഡ് സ്റ്റാമ്പ് അപേക്ഷകൾ സ്വീകരിക്കുന്നമാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതായി ടെക്സസ് ഹെൽത്ത് ആന്റ് ഹൂമൺ സർവീസസ് കമ്മീഷൻ വക്താവ് കാരി വില്യംസ് അറിയിച്ചു....

പൊലിസ് ഓഫിസറെ വെറുതെവിട്ടതിൽ പ്രതിഷേധം ഇരമ്പുന്നു

സെന്റ് ലൂയിസ്∙ കറുത്ത വർഗക്കാരനായ ആന്റണി ലാമർ സ്മിത്ത് 2011ൽ വൈറ്റ് പൊലിസ് ഓഫീസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ ഓഫിസറെ കോടതി വെറുതെ വിട്ടതിൽ പ്രതിഷേധിച്ചു സെപ്റ്റംബർ 15ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പൊലിസും...

പതിമൂന്നാം നെടുങ്ങാടപ്പള്ളി സംഗമം ഫിലഡൽഫിയായിൽ

ഫിലഡൽഫിയ∙ 2017 ലെ നെടുങ്ങാടപ്പള്ളി സംഗമം സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 11ന് ഫിലഡൽഫിയായിലുള്ള അതിഥി ഇന്ത്യൻ റെസ്റ്റോറന്റ്, 9321 ക്രൂസ്റ്റൺ റോഡ്,ഫിലാഡൽഫിയ, പിഎ 19115ൽ വെച്ച് നടക്കും. കൂടുതൽ കുടുംബങ്ങൾ ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ...

ഭാഗവത പരമാചാര്യന് യാത്രഅയപ്പ് നൽകി

ഡാലസ്സ്∙ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ആരംഭിക്കുന്ന ഭാഗവതയജ്ഞത്തിലെ പരമാചാര്യനായ പ്രൊഫസർ വൈദ്യലിംഗ ശർമ്മക്ക് തൃശ്ശൂരിലെ ഭാഗവത പ്രേമികളുടെ സംഘം യാത്ര അയപ്പ് നൽകി.തിരുവമ്പാടി, പാറമേക്കാവ് ദേശത്തെ പൗര സമിതികൾ ഒത്തുചേർന്ന്, ഭാഗവത പ്രഭാഷണത്തിന്...

സതേണ്‍ കാലിഫോര്‍ണിയ ഈദ് കുടുംബ സംഗമം

ഇര്‍വൈന്‍ (കാലിഫോര്‍ണിയ) ∙ സതേണ്‍ കാലിഫോര്‍ണിയയിലുള്ള മലയാളി മുസ്‍ലിം കുടുംബങ്ങളെ കോര്‍ത്തിണക്കി, എസ്‌സിഎംഎംഎ (SCMMA) സംഘടന ഒരുക്കിയ ഈദ് കുടുംബ സംഗമം സെപ്റ്റംബര്‍ 9 ശനിയാഴ്ച ഏര്‍വൈന്‍ ഓര്‍ച്ചാര്‍ഡ് പാര്‍ക്കില്‍ വെച്ച് നടന്നു. സംഗമത്തില്‍ പങ്കെടുത്ത...

ഹിലറിക്ക് ഇത്തവണത്തെ അടി ഗോള്‍ഫ് ബോള്‍ കൊണ്ട്; വിഡിയോ റീട്വീറ്റുമായി ട്രംപ്

വാഷിങ്ടൺ∙ തിരഞ്ഞെടുപ്പിൽ‌ തോൽപ്പിച്ചിട്ടും ഹിലറിക്കെതിെരയുള്ള കലിയടങ്ങാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹിലറിക്കെതിരായി പ്രചരിക്കുന്ന വീഡിയോ ട്വിറ്ററിൽ റി ട്വീറ്റ് ചെയ്താണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്....

തങ്കമ്മ ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ന്യൂയോർക്ക്∙ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് ചെയർമാനും മുൻ പ്രസിഡന്റും, ഫൊക്കാനയുടെ ബിസിനസ് സെമിനാർ ചെയർപേഴ്സണും ഓർത്തഡോസ് സഭയുടെ അമേരിക്കൻ ഡയോസിസ് കൗൺസിൽ മെമ്പറുമായ ഡോ.ഫിലിപ്പ് ജോർജിന്റെ മാതാവും മംഗലം ഇളയിടത്തു തേലക്കാട്ട്...

ജോസ് ശക്തി പ്രാപിക്കാൻ സാധ്യത; യുഎസിന് വീണ്ടും ഭീഷണി

വാഷിങ്ടൺ∙ യുഎസിന് ഭീഷണിയുയർത്തി ജോസ് കൊടുങ്കാറ്റ് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ. അടുത്ത രണ്ടു ദിവസങ്ങളിൽ ജോസ് ശക്തി പ്രാപിച്ച് യുഎസിന്റെ കിഴക്കൻ തീര പ്രദേശത്ത് ആഞ്ഞടിക്കാനാണ് സാധ്യതയെന്ന് യുഎസ് നാഷണൽ ഹുറികേൻ...

മലയാളിയുടെ ഓർമയ്ക്ക് ഗോത്തൽസ് പാലത്തിന്റെ ടോൾ ഹൗസ് സമര്‍പ്പിച്ചു

തിരുവനന്തപുരം∙ അമേരിക്കയിലെ പ്രസിദ്ധമായ ഗോത്തൽസ് പാലത്തിന്റെ ടോൾ ഹൗസ്(കൺട്രോൾ റൂം) മലയാളി ജീവനക്കാരന്റെ സ്മരണയ്ക്കായി അധികൃതർ സമർപ്പിച്ചു. കൊച്ചുവേളി സ്വദേശിയും പാലത്തിന്റെ സൂപ്പർവൈസറുമായിരുന്ന ആബേൽ ഏലിയാസ് ഫെർണാണ്ടസിന്റെ സ്മരണാർഥമാണ്...

ഓണാഘോഷം

ലോസാഞ്ചൽസ്∙ ലോസാഞ്ചൽസ് സെന്റ് പയസ് ടെൻത് ചർച്ചിലെ ഓണാഘോഷം ഈ മാസം 17 ന് രാവിലെ നടക്കും. സാൻ ബർനാർഡിനോയിലെയും കൊറോണ ഏരിയയിലെയും മലയാളി കൂട്ടായ്മയായ സെന്റ് സ്റ്റീഫൻസ് കൂടറ യോഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് ആരംഭിക്കുന്ന ഓണാഘോഷത്തിൽ...

ഇന്ത്യൻ ഡോക്ടർ അമേരിക്കയിൽ കുത്തേറ്റു മരിച്ചു; ഇന്ത്യക്കാരനായ പ്രതി അറസ്റ്റിൽ

കാൻസാസ് ∙ ഇന്ത്യൻ അമേരിക്കൻ സൈക്യാട്രിസ്റ്റിനെ ഈസ്റ്റ് വിചിറ്റായിലുള്ള ക്ലിനിക്കിന്റെ പുറകു വശത്തുള്ള വഴിയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഡോ. അച്ചുത റെഡ്ഡിയാണ് (57) സെപ്റ്റംബർ 13 ന് മറ്റൊരു ഇന്ത്യാക്കാരനായ ഉമർ റിഷിദിന്റെ കുത്തേറ്റു മരിച്ചത്....

ഡോ. എ.കെ.ബി. പിള്ള ഫൊക്കാന കേരള സെമിനാര്‍ അധ്യക്ഷന്‍

ന്യൂജേഴ്‌സി ∙ 2018 ജൂലൈ ആദ്യ വാരം ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാന നാഷനൽ കണ്‍വന്‍ഷനിൽ സംഘടിപ്പിക്കുന്ന കേരള സെമിനാറിന്റെ അധ്യക്ഷനും മോഡറേറ്ററ്റും ആയി എഴുത്തുകാരനും ചിന്തകനുമായ ഡോ.എ.കെ.ബി.പിള്ളയെ നിയമിച്ചതായി ഫൊക്കാന കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ,...

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്‍റെ ‘പൂമരം’ പൂക്കുന്നു

ഹൂസ്റ്റൺ ∙ സ്ഥല രാശിയിൽ പടർന്നേറിനിൽക്കുന്ന അപാരതയുടെ മുന്നിൽ നിസ്സാരരെന്നു കരുതുന്ന മനുഷ്യർ പ്രകടിപ്പിക്കുന്ന രാഗ, താള നടന വിസ്മയങ്ങൾ ഈ ശനിയാഴ്ച ഹൂസ്റ്റണിലെ സ്റ്റാഫോഡിലുള്ള സിവിക് സെന്ററിൽ അരങ്ങേറുന്നു. ചിരിയരങ്ങിന്റെയും നാദ വിന്യാസങ്ങളുടേയും നീണ്ട...

പുരുഷന്മാര്‍ക്ക് ലഭിക്കുന്ന വേതനത്തോളം സ്ത്രീകള്‍ക്കും ലഭിക്കുന്നു; പക്ഷേ, ന്യൂജേഴ്‌സിയില്‍ വളരെകുറവ്

ന്യൂയോര്‍ക്ക് ∙ ചെയ്യുന്ന ജോലിക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ ശമ്പളം ലഭിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അമേരിക്കന്‍ ഐക്യനാടുകള്‍. വരുമാനത്തിന്റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള ലിംഗവ്യത്യാസം കുറഞ്ഞു വരുന്നതായി...

സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും സന്ദേശവുമായി എൻഎസ്എസ് ന്യൂജേഴ്സി ഓണം ആഘോഷിച്ചു

ന്യൂജേഴ്സി ∙ സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും സന്ദേശവുമായി എൻഎസ്എസ് ന്യൂജേഴ്സി (നായർ മഹാമണ്ഡലം) ഓണം ആഘോഷിച്ചു. സെപ്റ്റംബർ പത്തിന് രാവിലെ 11 മണിക്ക് ന്യൂജേഴ്സി എഡിസൺ ഹോട്ടൽ രാരിറ്റൻ സെന്ററിൽ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. പരമ്പരാഗത രീതിയിലുള്ളവയും...