Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Kochi Metro Rail Latest News Malayalam"

കൊച്ചി മെട്രോ സർവീസ് വിവരങ്ങൾ ഇനി സൗജന്യമായി വെബ്സൈറ്റിൽ

കൊച്ചി∙ കൊച്ചി മെട്രോ സർവീസുകൾ സംബന്ധിച്ച വിവരങ്ങളും മറ്റും സൗജന്യമായി പൊതു ഉപയോഗത്തിനു ലഭ്യമാക്കുന്ന ഒാപ്പൺ ട്രാൻസിറ്റ് ഡേറ്റ കൊച്ചി മെട്രോ വെബ്സൈറ്റിൽ ലഭ്യമാക്കി. സ്മാർട് സിറ്റി സിഇഒ മനോജ് നായർ ഉദ്ഘാടനം നിർവഹിച്ചു. ഒാപ്പൺ ട്രാൻസിറ്റ് ഡേറ്റ...

കൊച്ചിയിലെ വാട്ടർ മെട്രോ പദ്ധതിയും അവതാളത്തില്‍; കേരളത്തിന് എന്തു പറ്റുന്നു?

കൊച്ചി∙ കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയായ വാട്ടർ മെട്രോയും ‘വെള്ളത്തിലായ’ അവസ്ഥയിൽ‍. പദ്ധതി നിര്‍വഹണം പാളിയതോടെ മനംമടുത്ത് വാട്ടർ മെട്രോ ചുമതലയുള്ള ജനറല്‍ മാനേജര്‍ രാജിവച്ചു. 740 കോടി രൂപയുടെ പദ്ധതിക്ക് ജര്‍മന്‍ ബാങ്ക് 570 കോടിരൂപയാണ് വായ്പയായി...

ജനകീയ മെട്രോ യാത്ര: യുഡിഎഫിനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി∙ യുഡിഎഫ് നടത്തിയ ജനകീയ മെട്രോ യാത്രയുടെ സംഘാടകർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. കൊച്ചി മെട്രോ അസിസ്റ്റന്‍റ് ലൈൻ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. മെട്രോ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാർക്കും ജീവനക്കാർക്കും...

കൊച്ചി മെട്രോയിൽ പൊലീസുകാരുടെ ‘ഓസിന്’ യാത്ര; പരാതിയുമായി കെഎംആർഎൽ

കൊച്ചി∙ മെട്രോയുടെ ആദ്യദിനങ്ങളിൽ തന്നെ ഓസിന് യാത്രചെയ്യാൻ പൊലീസുകാർ കയറുന്നുവെന്ന് ആക്ഷേപം. കെഎംആർഎൽ ഫിനാൻസ് ഡയറക്ടർ എറണാകുളം റേഞ്ച് ഐജിക്കു പരാതി നൽകി. പകർപ്പ് സിറ്റി പൊലീസ് കമ്മിഷണർക്കും റൂറൽ എസ്പിക്കും നൽകിയിട്ടുണ്ട്. എന്നാൽ മെട്രോയിലെ...

മെട്രോയിലും ‘കലാവിരുത്’ തുടങ്ങി; പിഴ ഈടാക്കാൻ ഇനിയുമുണ്ട് കാരണങ്ങൾ

കോട്ടയം∙ കൊച്ചി മെട്രോയുടെ സേവനം നാലാം ദിനത്തിലേക്കു കടക്കുമ്പോൾ, സ്റ്റേഷനുകളിൽ മലയാളികളുടെ ‘കലാവിരുത്’. മെട്രോ സ്റ്റേഷനിലെ തൂണുകളിൽ മൂർച്ചയേറിയ വസ്തുക്കൾകൊണ്ടു പേരെഴുതുന്നതും പെയിന്റ് ഇളക്കിമാറ്റുന്നതുമായ സംഭവങ്ങൾ വർധിച്ചതിനെത്തുടർന്നു നടപടികൾ...

മെട്രോ യാത്ര: ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദമെന്നു ചെന്നിത്തല

തിരുവനന്തപുരം∙ മെട്രോ ജനകീയയാത്രയിൽ യാത്രക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ മെട്രോയ്ക്കു നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ...

കൊച്ചി മെട്രോ ബമ്പർ ഹിറ്റ്; 62,320 യാത്രക്കാർ, കളക്്ഷൻ 20.42 ലക്ഷം

കൊച്ചി∙ മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റിയപ്പോൾ കൊച്ചി മെട്രോ ആദ്യദിവസംതന്നെ ബമ്പർ ഹിറ്റ്; ടിക്കറ്റ്് വിൽപനയിൽ നിന്നുളള വരുമാനം 20,42,740 രൂപ. തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേർ മെട്രോയിൽ യാത്ര ചെയ്തു. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളൽ തിരക്കു...

മെട്രോ സർവീസ് ആരംഭിച്ചു; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊച്ചി∙ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പൊതുഗതാഗത സംവിധാനമായി മാറുകയാണ് കൊച്ചിയിലെ മെട്രോ റെയിൽ. യാത്രക്കാർ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ നിരവധിയാണ്. മെട്രോ ഗുഡ്സ് വണ്ടിയായി ഉപയോഗിക്കാമെന്നാരും കരുതേണ്ട. ബാക്ക്പാക്കുകാരെയാണു മെട്രോ...

കൊച്ചി മെട്രോ യാത്ര തുടങ്ങി; ആദ്യ സർവീസിന് ആയിരങ്ങൾ

കൊച്ചി∙ കൊച്ചിയുടെ ആകാശത്തെ തൊട്ട് കൊച്ചി മെട്രോ യാത്ര ആരംഭിച്ചു. മെട്രോ ഇനി ജനങ്ങൾക്കു സ്വന്തം. പൊതുജനങ്ങൾക്കായുള്ള ആദ്യ സർവീസ് രാവിലെ ആറിനു പാലാരവട്ടത്തുനിന്നും ആലുവയിൽനിന്നും ആരംഭിച്ചു. മെട്രോയിൽ ആദ്യയാത്ര ചെയ്യാൻ രാവിലെ അഞ്ചര മുതൽ ടിക്കറ്റ്...

കൊച്ചി മെട്രോ നാളെ മുതൽ; ട്രെയിനിൽ കയറാൻ അന്വേഷണ പ്രവാഹം

കൊച്ചി∙ കൊച്ചി മെട്രോ നാളെ മുതൽ ജനങ്ങൾക്കായി സർവീസ് ആരംഭിക്കുമ്പോൾ കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നു മെട്രോ യാത്രയെക്കുറിച്ചറിയാൻ അന്വേഷണ പ്രവാഹം. കൂട്ടത്തോടെയുള്ള ബുക്കിങ്ങിനായി നിരവധി അന്വേഷണങ്ങളാണു മെട്രോ ഓഫിസിലേക്കെ‌ത്തുന്നത്. വിദ്യാഭ്യാസ...

മെട്രോയ്ക്കായി പണിയെടുത്ത തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമായി പ്രത്യേക സർവീസ്

കൊച്ചി∙ മെട്രോ യാഥാർഥ്യമാക്കാൻ ചൂടും ചൂരും നൽകി പണിയെടുത്ത ഇതര സംസ്ഥാന തൊഴിലാളികളും മലയാളികളായ കരാർ തൊഴിലാളികളും കുടുംബാംഗങ്ങളും മെട്രോയിൽ യാത്ര ചെയ്തു. പാലാരിവട്ടം സ്റ്റേഷനിൽനിന്ന് ആലുവയിലേക്കാണ് ഇവരുടെ യാത്ര. മെട്രോയ്ക്കു വേണ്ടി പണിയെടുത്ത ഇതര...

മെട്രോയിൽ മന്ത്രി ശൈലജയ്ക്കൊപ്പം സ്പെഷൽ സ്കൂൾ വിദ്യാർഥികളുടെ സ്നേഹയാത്ര

കൊച്ചി∙ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കൊപ്പം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ മെട്രോയിൽ ആദ്യയാത്ര നടത്തി. മെട്രോ കടന്നു പോകുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ സ്പെഷൽ സ്കൂൾ വിദ്യാർഥികൾ, അഗതിമന്ദിരങ്ങളിൽ താമസിക്കുന്ന മുതിർന്ന പൗരൻമാർ എന്നിവർക്കായാണ്...

യാത്രക്കാരെ വരവേൽക്കാനൊരുങ്ങി മെട്രോ; ദീപാലങ്കാരപ്രഭയിൽ സ്റ്റേഷനുകൾ

കൊച്ചി∙ യാത്രക്കാരെ വരവേൽക്കാൻ ദീപാലങ്കാരപ്രഭയിൽ കൊച്ചി മെട്രോ. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളെയും വൈദ്യുതി ദീപങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് കൊച്ചി മെട്രോ അധികൃതർ. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നും ഇതര ജില്ലകളിൽനിന്നും...

മെട്രോയുടെ മോടിയിൽ മോദിയുടെ കന്നിയാത്ര – ചിത്രങ്ങൾ, വിഡിയോ

കൊച്ചി ∙ േകരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്നിയാത്ര. മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി മോദി, പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയും തിരിച്ചും യാത്ര ചെയ്തു. പാലാരിവട്ടം സ്റ്റേഷൻ...

സ്വപ്നം സഫലം; കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

കൊച്ചി ∙ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പ് നൽകുന്ന കൊച്ചി മെട്രോ റെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു മുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മെട്രോ യാത്രക്കാർക്കായുള്ള...

കൊച്ചിയുടെ നല്ല ദിനങ്ങൾ വരാനിരിക്കുന്നു: പ്രധാനമന്ത്രി മോദി

കൊച്ചി ∙ കേരളത്തിന്റെ സ്വന്തം കൊച്ചിക്ക് മികച്ച ദിനങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ അഭിമാന പദ്ധതിയിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി മോദി...

കേന്ദ്രത്തെ പുകഴ്ത്തി മുഖ്യമന്ത്രി; വികസനകാര്യത്തിൽ പോസിറ്റീവ് സമീപനം

കൊച്ചി∙ മെട്രോ ഉദ്ഘാടനവേദിയിൽ കേന്ദ്രസർക്കാരിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിനുള്ളത് പോസിറ്റീവ് സമീപനമാണ്. കേരളത്തിന്റെ വരും വികസനങ്ങൾക്കും കേന്ദ്രത്തിന്റെ സഹായം വേണം. വികസനമെന്ന കേന്ദ്ര മുദ്രാവാക്യം...

കൊച്ചി മെട്രോ ഉദ്ഘാടനം; താരങ്ങളുടെ പ്രതികരണം

കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. ഈ അവസരത്തിൽ മെട്രോയ്ക്ക് ആശംസകൾ നേർന്ന് സിനിമാ താരങ്ങളും. മോഹന്‍ലാൽ–കേരളത്തിന്റെ സ്വപ്നം ചിറകിലേറ്റി കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയ എല്ലാവർക്കും...