Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Flight"

നൂറാമത്തെ എയർബസ് എ 380 സ്വന്തമാക്കി എമിറേറ്റ്സ്

റോൾസ്‌റോയിസ് എൻജിൻ ഘടിപ്പിച്ച വിമാനത്തിൽ മൂന്ന് ക്യാബിൻ ക്ലാസുകൾ ആണുള്ളത്. ഫസ്റ്റ് ക്ലാസ്സിൽ 14 പ്രൈവറ്റ് സ്വീറ്റുകൾ ഉണ്ട്. ബിസിനസ് ക്ലാസ്സിൽ 76, ഇക്കോണമി ക്ലാസ്സിൽ 426 സീറ്റുകൾ ഉണ്ട്. എയർലൈൻസിന്റെ നവീകരിച്ച ഓൺബോർഡ് ലൗൻജും വിമാനത്തിന്റെ പ്രത്യേകത...

പറക്കുന്നതിനിടെ പുക; വിമാനം തിരിച്ചിറക്കി

റാഞ്ചി∙ പറക്കലിനിടെ പുകയുയർന്നതിനെത്തുടന്ന് എയർ ഏഷ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. 140 യാത്രക്കാരുമായി ഡൽഹിക്കു തിരിച്ച വിമാനം പറന്നുയർന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോൾ കാർഗോ ഭാഗത്താണു പുക കണ്ടത്. യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചു....

ആധാർ വഴി വിമാനയാത്ര; ബോഡിങ് പാസ് ഇല്ലാതെ

നെടുമ്പാശേരി ∙ രാജ്യത്തു വിമാനയാതയ്ക്ക് ബോഡിങ് പാസുകൾ പഴങ്കഥയാകാൻ ഇനി അധികനാൾ കാത്തിരിക്കേണ്ട. ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ അടിസ്ഥാനമാക്കി ‘ഡിജി യാത്ര’ സാധ്യമാക്കാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണു കേന്ദ്ര വ്യോമയാന മന്ത്രാലയം. പരിശോധനകളും...

സൗരോർജം കൂടുതൽ ഉൽപാദിപ്പിക്കാൻ നടപടി

പ്രധാനമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നേരിടുന്നതിനായി 10 മെഗാവാട്ട് അധികം സൗരോർജം ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾക്കു സിയാൽ നടപടികൾ ആരംഭിച്ചു. സിയാൽ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്...

പ്രതിദിനം ആയിരം സർവീസുകൾ; റെക്കോർഡ് ലക്ഷ്യമിട്ട് ഇൻഡിഗോ

നെടുമ്പാശേരി ∙ പ്രതിദിനം ആയിരം വിമാന സർവീസുകൾ എന്ന നാഴികക്കല്ലു പിന്നിടാൻ തയാറെടുത്ത് ഇൻഡിഗോ. രാജ്യത്തെമ്പാടുമായി ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ച് ഡിസംബർ 23നു കമ്പനി ഈ ലക്ഷ്യത്തിലെത്തും. രാജ്യത്താദ്യമായായിരിക്കും ഒരു...

വിമാനയാത്ര: ഇന്ത്യ മൂന്നാം സ്ഥാനത്തെത്തും

രാജ്യാന്തര വ്യോമഗതാഗത സംഘടന(അയാട്ട)യുടെ ഏറ്റവും പുതിയ സർവേ പ്രകാരം വ്യോമഗതാഗത രംഗത്ത് 2025ൽ ഇന്ത്യ ലോകത്ത് മൂന്നാമത്തെ വൻശക്തിയായി മാറും. 2025നു ശേഷം വ്യോമയാന മേഖലയിലെ വളർച്ചയിൽ ചൈനയും അമേരിക്കയും മാത്രമാകും ഇന്ത്യയ്ക്കു മുന്നിൽ. ബ്രിട്ടനെയും...

പറക്കലിനിടെ വിമാനവാതിൽ ടെറസിൽ വീണു; ഒരാൾക്ക് അദ്ഭുത രക്ഷപ്പെടൽ

ഹൈദരാബാദ്∙ പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാതിൽ വീടിന്റെ മുകളിലേക്കുവീണു. തെലങ്കാനയിലാണ് അപൂർവ സംഭവം. വീടുകൾ തിങ്ങിനിറഞ്ഞ ഭാഗത്തേക്കാണു വാതിൽ വീണതെങ്കിലും ആർ‌ക്കും പരുക്കില്ല.

ഇതു കാറല്ല, വെടിയുണ്ട; വേഗവാഹനമാകാൻ ബ്ലഡ്ഹൗണ്ട് സൂപ്പർസോണിക്

ലണ്ടൻ∙ നീലനിറമുള്ള ശരീരവും ഓറഞ്ച് നിറമുള്ള ചിറകുമുള്ള ആ ഭീമൻ പക്ഷി കുതിച്ചുപായുന്നതു കാണാൻ ജനക്കൂട്ടം തടിച്ചുകൂടി. മണിക്കൂറിൽ 1610 കിലോമീറ്റർ വേഗം എന്ന ലക്ഷ്യം കൈവരിച്ചു ലോകത്തിലെ ഏറ്റവും വേഗമുള്ള കാറാകാൻ ഒരുങ്ങുന്ന ബ്ലഡ് ഹൗണ്ടിന്റെ ആദ്യപരീക്ഷണ...

പേമാരിയും മിന്നലും: ഐവറികോസ്റ്റിൽ ചരക്കു വിമാനം കടലിൽ തകർന്നുവീണു

അബിജാൻ (ഐവറി കോസ്റ്റ്) ∙ പേമാരിയിലും മിന്നലിലും ഐവറി കോസ്റ്റിൽ വിമാനം തകർന്ന് കടലിൽ വീണു. നാലു പേരുടെ മൃതദേഹങ്ങൾ വിമാനാവശിഷ്ടങ്ങളിൽനിന്നു കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.ഐവറി കോസ്റ്റിലെ പ്രധാന നഗരമായ അബിജാനിലെ രാജ്യാന്തര...

ഇന്ധനവിലയിൽ 3000 രൂപയുടെ വർധന; വിമാന യാത്രാനിരക്ക് കൂടിയേക്കും

ന്യൂഡൽഹി∙ വിമാനയാത്രാ നിരക്കുകളിൽ വർധനയ്ക്കു സാഹചര്യമൊരുക്കി ഇന്ധനവില പുതുക്കി നിശ്ചയിച്ചു. വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ– എടിഎഫ്) വില ആറു ശതമാനമാണു വർധിപ്പിച്ചത്. ഈ വർഷം ഓഗസ്റ്റിനു ശേഷം ഇതു മൂന്നാം തവണയാണ് എടിഎഫിന് വില...

എൻജിൻ പൊട്ടിത്തെറിച്ചു; എയർ ഫ്രാൻസ് വിമാനത്തിന് അടിയന്തര ലാൻഡിങ്

പാരിസ്∙ അഞ്ഞൂറിലേറെ യാത്രക്കാരുമായി ലൊസാഞ്ചൽസിലേക്കു പറക്കുകയായിരുന്ന എയർഫ്രാൻസ് എ380 വിമാനം എൻജിൻ തകരാറിനെത്തുടർന്ന് കാനഡയിൽ അടിയന്തരമായിറക്കി. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു സംഭവം. പാരിസിൽ നിന്നുയർന്ന വിമാനത്തിൽ...

ചെക്–ഇൻ തകരാറ്: വിമാനങ്ങൾ വൈകി

മഡ്രിഡ് ∙ സ്പെയിനിലെ യാത്രാ സങ്കേതികവിദ്യാ സ്ഥാപനമായ അമേദിയസിന്റെ കംപ്യൂട്ടർ സംവിധാനത്തിലുണ്ടായ തകരാറുമൂലം ലോകമെങ്ങുമുള്ള വിമാനത്താവളങ്ങളിൽ യാത്ര കുറച്ചു സമയത്തേക്കു മുടങ്ങി. ലോകമെങ്ങും ചെക്–ഇൻ സേവനം നൽകുന്ന അമേദിയസിലുണ്ടായ തകരാറ് എല്ലാ പ്രമുഖ...

ഇന്ത്യയ്ക്കു പുറത്തേക്ക് പറക്കാനൊരുങ്ങി വിസ്താര

ടാറ്റ–സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ ഇന്ത്യൻ ഫുൾ സർവീസ് വിമാനക്കമ്പനി വിസ്താര രാജ്യാന്തര സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി. ഓർഡർ ചെയ്ത വിമാനങ്ങൾ മുൻനിശ്ചയിച്ചതിനെക്കാൾ മുൻപെത്തിക്കാൻ ശ്രമം തുടങ്ങി. അടുത്ത മാർച്ചോടെ രാജ്യാന്തര...

ഗഗാൻ 2019 മുതൽ നിർബന്ധം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ ഗതാഗത നിയന്ത്രണ സംവിധാനമായ ഗഗാൻ (ജിഎജിഎഎൻ) ഉപയോഗം വ്യാപകമാക്കുന്നു. 2019 ജനുവരി ഒന്നു മുതൽ രാജ്യത്തു റജിസ്റ്റർ ചെയ്യുന്ന വിമാനങ്ങൾ ഗഗാൻ സംവിധാനം ഉപയോഗിക്കാവുന്നവയാക്കണമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ...

ഗൾഫ് വിമാന നിരക്കിൽ ഇത്തവണയും റോക്കറ്റ് കുതിപ്പ്; അവിട്ടം ദിനത്തില്‍ കൊച്ചി– ദോഹ റൂട്ടില്‍ നിരക്ക് 70,076 രൂപ

ദുബായ്/ദോഹ/കുവൈത്ത് സിറ്റി∙ ഓണം, ഈദ് അവധിക്കാലത്ത് ഇക്കുറിയും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി ഗൾഫ് വിമാനങ്ങൾ. ഗൾഫിലെ വേനലവധി കഴിഞ്ഞു പ്രവാസി കുടുംബങ്ങൾ തിരിച്ചുപോകുന്നതുകൂടി കണക്കിലെടുത്താണു സെപ്റ്റംബർ 20 വരെയുള്ള വൻ നിരക്കുവർധന. സെപ്റ്റംബർ...

വിമാനനിരക്കുകൾ കുത്തനെ ഉയർത്തി; ഏറ്റവും വർധന ഗൾഫ് രാജ്യങ്ങളിലേക്ക്

തിരുവനന്തപുരം∙ ഓണത്തിരക്ക് മുതലാക്കാൻ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. കേരളത്തിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള നിരക്കിലാണ് വൻ വർധന. ബെംഗളൂരു, ന്യൂഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള...

ഓണക്കാലത്ത് വിമാനക്കൂലി കുറയ്ക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിനു കത്ത്

തിരുവനന്തപുരം ∙ ഓണക്കാലത്ത് ഗള്‍ഫില്‍നിന്നും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിച്ച് നിരക്ക് കുത്തനെ ഉയര്‍ത്തുന്ന പ്രവണത തടയണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന് കത്തയച്ചു. ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ 15നും...

ഇന്ത്യക്കാരായ യാത്രക്കാരെ അപമാനിച്ചു; ചൈനീസ് വിമാനക്കമ്പനിക്ക് എതിരെ പരാതി

ന്യൂഡൽഹി∙ ഇന്ത്യക്കാരായ യാത്രക്കാരോടു ചൈനീസ് വിമാനക്കമ്പനി മോശമായി പെരുമാറിയെന്ന് പരാതി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിഷയത്തിൽ ഇടപെട്ടതോടെ, സംഭവത്തെക്കുറിച്ച് ചൈന അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് ആറിനു നടന്ന സംഭവം...

യന്ത്രത്തകരാർ; എയർ അറേബ്യ വിമാനം തിരിച്ചിറക്കി; പക്ഷി ഇടിച്ചതെന്നു സംശയം

തിരുവനന്തപുരം∙ യന്ത്രത്തകരാറിനെ തുടർന്നു തിരുവനന്തപുരത്തു നിന്നു ഷാർജയിലേക്കു പുറപ്പെട്ട എയർ അറേബ്യ 445 വിമാനം തിരിച്ചിറക്കി. യാത്രക്കാർ സുരക്ഷിതരാണെന്നും തകരാർ പരിശോധിച്ചു വരികയാണെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു. 174 യാത്രക്കാർ വിമാനത്തിൽ...

കൊച്ചിക്കു പകരം ചെന്നൈയില്‍ ലാൻഡിങ്; മലയാളി യാത്രക്കാര്‍ ദുരിതത്തില്‍

ചെന്നൈ∙ മോശം കാലാവസ്ഥ കാരണം കൊച്ചിയിൽ ഇറങ്ങേണ്ട സൗദി വിമാനം ചെന്നൈയില്‍ ഇറക്കിയതിനെത്തുടർന്നു യാത്രക്കാർ ദുരിതത്തിൽ. ഞായറാഴ്ച രാവിലെ 11ന് കൊച്ചിയിൽ ലാൻഡ് ചെയ്യേണ്ട വിമാനത്തിലെ യാത്രക്കാരാണുനാട്ടിൽ എത്താനാകാതെ മണിക്കൂറുകളായി ചെന്നൈയിൽ...