Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "CPM"

ഹജ് സബ്സിഡി നിർത്തലാക്കിയത് മറ്റു ചില കാര്യങ്ങൾക്കു വേണ്ടി: സിപിഎം

ന്യൂഡൽഹി∙ ഹജ് സബ്സിഡി നിർത്തലാക്കുന്നതിനുള്ള കേന്ദ്രസർക്കാർ തീരുമാനം ആകസ്മികമാണെന്ന് സിപിഎം. 2012ലെ സുപ്രീംകോടതി വിധിയിൽ സബ്സിഡി പത്തു വർഷം കൊണ്ടുമാത്രമേ നിർത്താൻ പാടുള്ളൂവെന്ന് അറിയിച്ചിരുന്നു. പെട്ടെന്ന് സബ്സിഡി നിർത്താനുള്ള തീരുമാനം ഏകപക്ഷീയവും...

ചൈനാവിരുദ്ധ സാമ്രാജ്യത്വ അച്ചുതണ്ടിൽ ഇന്ത്യയും: കോടിയേരി ബാലകൃഷ്ണൻ

കൊച്ചി ∙ ചൈനയുടെയും ഉത്തരകൊറിയയുടെയും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളോടാണു സിപിഎമ്മിന് ആഭിമുഖ്യമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സോഷ്യലിസ്റ്റു പാതയിൽ അടിയുറച്ച് 2020 ആകുമ്പോഴേക്കും ദാരിദ്ര്യ നിർമാർജനത്തിനു ലക്ഷ്യമിടുന്നതായി ചൈനീസ്...

ഡോവൽ ബിജെപി തിരഞ്ഞെടുപ്പ് ചർച്ചാ യോഗത്തിൽ; വിശദീകരണം തേടി സിപിഎം

ന്യൂഡൽഹി∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ബിജെപി നേതാക്കൾ നടത്തിയ ചർച്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എത്തിയെന്ന വാർത്തകൾ ഞെട്ടിക്കുന്നതെന്ന് സിപിഎം. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ...

ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങൾ കരുതലോടെ കാണണം: സിപിഐ മുഖപത്രം

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥ് ചില മാധ്യമങ്ങൾക്കു നൽകിയ അനൗപചാരിക സംഭാഷണത്തിലെ സൂചനകൾ കേരള സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ സ്വാധീനം ചെലുത്തുന്നവയാണെങ്കില്‍ അത് തികച്ചും ആശങ്കാജനകമാണെന്ന് സിപിഐ...

കോൺഗ്രസ് ധാരണ: അയവില്ലാതെ കാരാട്ട് പക്ഷം കേന്ദ്ര കമ്മിറ്റിക്ക്

ന്യൂഡൽ‍ഹി ∙ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ െഎക്യത്തിനുള്ള വാതിൽ മുൻകൂട്ടി അടയ്ക്കാനുള്ള ശ്രമത്തിലുറച്ചു സിപിഎം പൊളിറ്റ്ബ്യൂറോയിലെ കാരാട്ട് പക്ഷം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തയാറാക്കിയതും പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻപിള്ളയും ചേർന്നു...

സിപിഎമ്മിന് ചൈനയിൽനിന്ന് സഹായം കിട്ടുന്നുണ്ടോയെന്ന് സംശയം: ബിജെപി

തിരുവനന്തപുരം ∙ ചൈനാ അനുകൂല പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ അഡ്വ. എസ്. സുരേഷാണ്...

വിഭാഗീയ പ്രവർത്തനം നടത്തുന്ന നേതാക്കൾക്കെതിരെ കർശന നടപടി: പിണറായി

കായംകുളം∙ ശത്രുക്കളുമായി സന്ധി ചെയ്യുകയും വിഭാഗീയ പ്രവർത്തനം നടത്തുകയും ചെയ്യുന്ന നേതാക്കൾക്കെതിരെ കർശന നടപടി എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ചർച്ചയ്ക്കുള്ള മറുപടിയിലാണു...

കോടിയേരിക്കും പിണറായിക്കും ജനാധിപത്യം വേണ്ട; കുഴപ്പം കമ്യൂണിസ്റ്റ് ജീൻ: എം.ടി. രമേശ്

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ജനാധിപത്യം പഥ്യമല്ലെന്നും അത് കമ്യൂണിസ്റ്റ് ജീനിന്റെ കുഴപ്പമാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കോടിയേരിക്കും പിണറായിക്കും ഏകാധിപതികളായ...

കിമ്മിന്റെ പ്രതിരോധം നിലനിൽപ്പിന്; ചൈനയെ ആക്രമിക്കുന്നു: കോടിയേരി

കായംകുളം∙ മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികൾക്കുള്ള പണമെടുത്തു സൈനികശേഷി...

സിപിഐ ദുർബലപ്പെട്ടാൽ ഇടതു മുന്നണിയും ദുർബലപ്പെടും: കാനം രാജേന്ദ്രൻ

വൈക്കം ∙ സിപിഐ ദുർബലപ്പെട്ടാലും മുന്നണി ശക്തിപ്പെടണമെന്നു കരുതുന്ന ചിലർ ഇപ്പോൾ മുന്നണിയിലുണ്ട്. അവർ നിലപാട് തിരുത്തണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ ദുർബലപ്പെട്ടാൽ ഇടതു മുന്നണിയും ദുർബലപ്പെടും. വിട്ടു പോയവർ തിരിച്ചു വരുമ്പോൾ...

ബൽറാമിന്റെ ഓഫിസിലേക്ക് സിപിഎം മാർച്ച് നടത്തി

തൃത്താല∙ വി.ടി.ബൽറാം എംഎൽഎയുടെ ഓഫിസിലേക്ക് സിപിഎം നടത്തിയ മാർച്ച് സമാധാനപരമായി സമാപിച്ചു. എകെജിക്കെതിരായ ആക്ഷേപകരമായ പരാമർശങ്ങളിൽ മാപ്പ് പറയും വരെ വി.ടി ബൽറാമിന്റെ പൊതുപരിപാടികൾക്ക് നിസ്സഹകരണം പ്രഖ്യാപിക്കുന്നതായി മാർച്ച് ഉദ്ഘാടനം ചെയ്ത സിപിഎം...

വി.ടി.ബൽറാമിനുനേരെ സിപിഎം അക്രമം; തൃത്താലയില്‍ യുഡ‍ിഎഫ് ഹര്‍ത്താൽ ശാന്തം

തൃത്താല∙ വി.ടി.ബല്‍റാം എംഎല്‍എയ്ക്കെതിരെയുളള സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് പാലക്കാട് തൃത്താല നിയോജകമണ്ഡലത്തില്‍ യുഡ‍ിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂർണം. ജില്ലയിലുടനീളം മണ്ഡ‍ലം അടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്....

ഹെലികോപ്റ്റർ യാത്രാവിവാദം, ഭരണസ്തംഭനം; സിപിഎം സെക്രട്ടേറിയറ്റിൽ ചർച്ചയാവും

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രാവിവാദം കത്തിനിൽക്കെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാവിലെ പതിനൊന്നിന് തിരുവനന്തപുരം എകെജി സെന്ററിലെ യോഗത്തിൽ ഹെലികോപ്റ്റർ യാത്രാവിവാദവും ഭരണസ്തംഭനമെന്ന വിമർശനവും ചർച്ചയാവും....

മുഖ്യമന്ത്രിയുടെ കോപ്റ്റർ യാത്ര; പണം നൽകാനുള്ള ശേഷി പാർട്ടിക്കുണ്ടെന്ന് കടകംപള്ളി

തിരുവനന്തപുരം ∙ ഓഖിയേക്കാൾ വലിയ കൊടുങ്കാറ്റായി സർക്കാരിനുമേൽ ആഞ്ഞടിച്ച മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടലുമായി സിപിഎം സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ...

എകെജി വിവാദം: ബൽറാമിനെ തടയാൻ സിപിഎം ശ്രമം; തൃത്താലയിൽ വ്യാഴാഴ്ച ഹർത്താൽ

പാലക്കാട് ∙ തൃത്താല മണ്ഡലത്തിലെ കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ വി.ടി ബൽറാം എംഎൽഎയെ തടയാൻ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. സിപിഎം പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ്...

ഗോപാലസേനയ്ക്ക്‌ കീഴടങ്ങില്ല; സംരക്ഷിച്ച യുഡിഎഫുകാർക്ക് നന്ദി: ബൽറാം വീണ്ടും

പാലക്കാട് ∙ സിപിഎം പ്രവർത്തകരുടെ അതിക്രമത്തിന് ഇരയായതിനു പിന്നാലെ ഗോപാലസേനയ്ക്ക് കീഴടങ്ങില്ലെന്ന പ്രഖ്യാപനവുമായി വി.ടി. ബൽറാം എംഎൽഎ വീണ്ടും രംഗത്ത്. സമൂഹമാധ്യമത്തിലെ ലഘു കുറിപ്പിലൂടെയാണ് പോരാട്ടം തുടരുമെന്ന വ്യക്തമായ സൂചന ബൽറാം നൽകിയത്. ഏതാനും...

സിപിഎം - സിപിഐ പോര്: കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം സജീവ ചർച്ച

തൊടുപുഴ∙ ഇടുക്കിയിൽ സിപിഎം, സിപിഐ പോര് ഇടതുമുന്നണിയിൽ പൊട്ടിത്തെറിയിലേക്കു നീങ്ങുന്നു. സിപിഐയെ മുന്നണിൽനിന്നു പുറത്താക്കണമെന്നു സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പൊതുവികാരം. സിപിഎമ്മിനെതിരെ കുറ്റപത്രം തയാറാക്കി തിരിച്ചടിക്കാൻ സിപിഐ പാളയത്തിലും...

ആർഎസ്എസ് വേദി പങ്കിടൽ: സിപിഎം പാനൂർ ലോക്കൽ സെക്രട്ടറിയെ നീക്കി

പാനൂർ ∙ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനു സിപിഎം പാനൂർ ലോക്കൽ സെക്രട്ടറി കെ.കെ.പ്രേമനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നും ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്നും നീക്കി. ഇന്നലെ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലാണു തീരുമാനം. ഏരിയാ...

‘ഓഖിപ്പണ’ത്തിൽ മുഖ്യമന്ത്രിയുടെ ആകാശയാത്ര; വിവാദമായപ്പോൾ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം∙ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സർക്കാർ ആവർത്തിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഹെലികോപ്റ്റര്‍ യാത്ര വിവാദമാകുന്നു. ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ചാണ് മുഖ്യമന്ത്രി യാത്ര നടത്തിയതെന്ന വിവരം പുറത്തുവന്നു....

സിപിഎം ഇടുക്കി, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

കട്ടപ്പന/കാസർകോട് ∙ സിപിഎം ഇടുക്കി, കാ‍സർകോട് ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇടുക്കി സമ്മേളനം കട്ടപ്പന ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. മൂന്നാർ കയ്യേറ്റം...