Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലിയ അപേര്‍ച്ചര്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയുമായി എല്‍ജി

lg-v30-lens

ലോകത്ത് ഇന്നു നിലവിലുള്ള ഏതു സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയ്ക്കും ഉള്ളതിനേക്കാള്‍ വെളിച്ചം സ്വീകരിക്കാന്‍ കഴിയുന്ന രീതിയില്‍ F/1.6 ലെന്‍സുമായാണ് തങ്ങളുടെ ശ്രേണിയിലെ ഏറ്റവും മികച്ച ഉല്‍പ്പന്നമായ V30 മോഡല്‍ ഇറങ്ങുക എന്ന് എല്‍ജി അറിയിച്ചു. (അപേര്‍ച്ചറിന്റെ പ്രാധാന്യം അറിയില്ലാത്തവര്‍ ഈ ലിങ്ക് ഉപയോഗിക്കുക)

F/1.8 ലെന്‍സിനേക്കാള്‍ 25 ശതമാനം കൂടുതല്‍ പ്രകാശം ഒരു F/1.6 ലെന്‍സ് കടത്തി വിടും. ഐഫോണ്‍ 7 പ്ലസിന്റെ ഇരട്ട ക്യാമറകളില്‍ വൈഡ് ആംഗിളിന് F/1.8 ഉം ടെലിക്ക് F/2.8ഉം ആണ് അപേര്‍ച്ചര്‍. പുതിയ മാറ്റം വിഡിയോ ഷൂട്ടര്‍മാര്‍ ആഹ്ലാദത്തോടെ സ്വീകരിക്കുമെന്നാണ് എല്‍ജി പറയുന്നത്. 

കൂടുതല്‍ വെളിച്ചം കടത്തിവിട്ട് കൂടുതല്‍ നല്ല ചിത്രങ്ങള്‍ എടുക്കുക എന്നതു കൂടാതെ ഏറ്റവും വ്യക്തതയുള്ള ലെന്‍സും തങ്ങളുടേതായിരിക്കുമെന്നും എല്‍ജി അവകാശപ്പെട്ടു. എന്നാല്‍ സെന്‍സറിന്റെ വലിപ്പമോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ലാത്തതിനാല്‍ ഫൊട്ടോഗ്രഫി പ്രേമികള്‍ ഈ വാര്‍ത്തയോട് അമിതാവേശം കാട്ടിയിട്ടില്ല. 

എന്തായാലും ലോകത്തെ ആദ്യത്തെ F/1.6 മൊബൈല്‍ഫോണ്‍ ക്യാമറ ലെന്‍സ് സൃഷ്ടിച്ചതില്‍ എല്‍ജി എഞ്ചിനീയര്‍മാര്‍ക്ക് അഭിമാനിക്കാം. ആപ്പിള്‍, സോണി, സാംസങ്, ഗൂഗിൾ തുടങ്ങിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതക്കളെ പോലെ തന്നെ എല്‍ജിയും തങ്ങളുടെ ക്യാമറാ ടെക്‌നോളജിക്ക് പ്രാധാന്യം നല്‍കുന്നു. ഫോണ്‍ ഈ മാസം 31ന് പുറത്തിറക്കും.