Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൈംലാപ്സിന്റെ മായാജാലം നിങ്ങളുടെ ഫോണിലും

ആദ്യം ഈ വിഡിയോ കാണുക. ടൈംലാപ്സ് വിഡിയോ എന്ന വിദ്യയാൽ സാംസങ് ഗ്യാലക്സി നോട്ട് ഫോറിൽ പകർത്തിയതാണിത്. നിങ്ങൾക്കും ഇത്തരം രസകരമായ ടൈംലാപ്സ് വിഡിയോ പകർത്താം. പലപ്പോഴും ഇംഗ്ലീഷ് ചാനലുകളിൽ ഒരു ദിവസത്തെ മുഴുവൻ ആകാശത്തിന്റെയോ മേഘപടലങ്ങളുടേയോ ദൃശ്യം കുറച്ചുനേരത്തിനുള്ളിൽ പാഞ്ഞുപോകുന്നതു പോലെ കണ്ടിട്ടില്ലേ.. 

ഒരു വിഡിയോ ക്യാമറ അത്രയും സമയം പകർത്താനായി ഉപയോഗിക്കുകയെന്നതു പ്രയാസമുള്ള കാര്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന സങ്കേതമാണ് ടൈംലാപ്സ്. ഒരു സ്ഥലത്തിന്റെ പലസമയത്തുള്ള പടങ്ങൾ പകർത്തി ഒരു വിഡിയോ ആക്കുകയാണ് ടൈംലാപ്സിലൂടെ ചെയ്യുന്നത്. പുതിയ എസ്എൽആറുകളിൽ വിദഗ്ധമായി ടൈംലാപ്സ് പകർത്താനുള്ള സംവിധാനമുണ്ട്. എന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോൺ വഴി ടൈംലാപ്സ് അനായാസം തയാറാക്കാം. 

വിഡിയോ രണ്ടിൽ മഴപെയ്യുന്നതു പകർത്തിയതു നോക്കുക. ശബ്ദം ആവശ്യമില്ലാത്ത എന്നാൽ തുടർചിത്രങ്ങളോ വിഡിയോയോ ആവശ്യമുള്ള രംഗങ്ങളിൽ ടൈംലാപ്സ് ഉപകാരപ്രദമാണ്. വിഡിയോയെക്കാൾ സൈസ് കുറവാണെന്നു നേട്ടമാണ്. ഒരു പൂവിരിയുന്നത് ടൈംലാപ്സ് വഴിയെടുക്കുന്നതാണു രസകരം. മൊട്ടാകുന്നതുമുതലുള്ള ആദ്യ ചലനങ്ങൾ മുതൽ വിരിഞ്ഞശേഷം ഇതളിന്റെ തലയാട്ടൽ വരെയുള്ള ചിത്രങ്ങൾ പകർത്തി വിഡിയോ പോലെയാക്കാം. 

∙ ടൈം ലാപ്സ് വീഡിയോക്കുള്ള ആപ്പുകൾ

ഫ്രെയിം ലാപ്സ് എന്ന ആൻഡ്രോയ്ഡ് ആപ്പ് ആണ് ഇതിൽ മികച്ചത്. ഈ വിഡിയോകളെല്ലാം ഫ്രെയിംലാപ്സിലൂടെ എടുത്തതാണ്. ഇതിൽ എംപിഫോർ ഫോർമാറ്റിലാണ് ഫയൽ സേവ് ചെയ്യപ്പെടുന്നത്. ഫ്രെയിം ലാപ്സിന്റെ സാധാരണ വേർഷൻ ഫ്രീ ആയി ഡൗൺലോഡ് ചെയ്യാം. കൂടുതൽ സൗകര്യങ്ങൾ വേണമെങ്കിൽ പ്രോ വേർഷനിലേക്കു മാറാം. സൗജന്യ ഫ്രെയിംലാപ്സിൽത്തന്നെ ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 

∙ വിഡിയോ റെസല്യൂഷൻ: ഓരോ ഫോണിലും വ്യത്യസ്ത റെസല്യൂഷൻ ആയിരിക്കും. എങ്കിലും ഫുൾ എച്ച്ഡി മുതൽ ഏറ്റവും ചെറിയ സൈസിൽ വരെ ടൈംലാപ്സ് പകർത്താം. 

video-Resolution

∙ ഫ്രെയിം ഇന്റർവെൽ: എത്ര സമയമെടുത്താണ് പടമെടുക്കുക എന്നതിന്റെ കണക്കാണിത്. ഒരു സെക്കൻഡ് മുതൽ ദിവസം മണിക്കൂറുകൾ വരെ ഫ്രെയിം ഇന്റർവെൽ സെറ്റ് ചെയ്യാം. ഇന്റർവെൽ കുറയുമ്പോൾ വിഡിയോ കൂടുതൽ സ്മൂത്താകും. പക്ഷേ, ദൈർഘ്യമേറിയ വിഡിയോ വേണമെങ്കിൽ ഇന്റർവെൽ കൂട്ടുകയാണു നല്ലത്. ക്യാമറയുടെ ഇടത്തെ മെനുവിൽ ക്ലോക്കിന്റെ രൂപത്തിൽ ടാപ് ചെയ്ത് ഫ്രെയിം ഇന്റർവെൽ സെറ്റ് ചെയ്യാം. 

Frame-intervel

∙എക്സ്പോഷർ കോംപൺസേഷൻ: എക്സ്പോസർ കോ ഫ്രെയിമിന്റെ വെളിച്ച നിയന്ത്രണത്തിന്

Exposure-Compensation

∙ വൈറ്റ് ബാലൻസ്: വൈറ്റ് ബാലൻസ് ഓട്ടോ ആണു നല്ലത്. എന്നിരുന്നാലും നമ്മുടെ ക്രിയാത്മകതക്കനുസരിച്ച് ഏതു മോഡും തിരഞ്ഞെടുക്കാം

White-balance

∙ ഓട്ടോ ഫോക്കസ് മോഡ്: ഫോക്കസിങ്ങിന്റെ വകഭേദങ്ങൾ. ഓട്ടോയാണു നല്ലത്. ലാൻഡ്സ്കേപ്പുകളിൽ ഇൻഫിനിറ്റിയും പൂക്കളൊക്കൊ പകർത്തുന്പോൾ മാക്രോയും നല്ലതാണ്. 

Auto-Focus-Mode

∙ സെൽഫ് ടൈമർ: നമ്മൾക്കിഷ്ടമുള്ള സമയം വരെ ടൈമറിൽ സെറ്റ് ചെയ്യാം

Self-timer

∙ റെക്കോർഡിങ് സമയം: എത്ര സമയം ടൈംലാപ്സ്  റെക്കോഡ് ചെയ്യണമെന്നു തീരുമാനിക്കാം. 

Recordiing-Duration

∙ ശ്രദ്ധിക്കേണ്ടത്: സ്മാർട്ട് ഫോണുകൾക്ക് പറ്റിയ ചെറിയ ട്രൈപോഡ് ലഭിക്കും. ഇതുപയോഗിച്ചാൽ ഏതാണ്ട് പ്രഫഷനൽ ടൈപ്പ് ടൈംലാപ്സ് ലഭിക്കും. 

∙ മറ്റ് ആപ്പുകൾ: മൈക്രോസോഫ്റ്റ് ഹൈപ്പർലാപ്സ്, ടൈംസ്പ്രിൻറ്റ്