Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിന്‍ഡോസ് 10S, പുതു സര്‍ഫസ് ലാപ്‌ടോപും ആപ്പിളിന്റെയും ഗൂഗിളിന്റെയും ഉറക്കം കെടുത്തും

surface

ഗൂഗിളിന്റെ ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിനും ക്രോംബുക്ക് പിസിക്കുമെതിരെയാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കമെന്നു വേണമെങ്കില്‍ പറയാം. അവരുടെ പുതുക്കിയ ഒഎസ് ആയ വിന്‍ഡോസ് 10‌S, പുതിയ സര്‍ഫസ് ലാപ്‌ടോപ്പ് എന്നിവ അതിന്റെ സൂചനകളാണ്.

വിന്‍ഡോസ് 10 S

വിന്‍ഡോസിന്റെ എറ്റവും പുതിയ അവതാരമാണ് വിന്‍ഡോസ് 10 S. നിലവിലുള്ള വേര്‍ഷനുകളെക്കാള്‍ വളരെ വേഗം ബൂട്ടു ചെയ്യാം എന്നതാണ് ഇതിന്റെ ഒരു ഗുണം. അനായാസമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഇത് സ്‌കൂള്‍ കുട്ടികളെയും തുടക്ക റെഞ്ചിലുള്ള ലാപ്‌ടോപ്പുകളെയും നെറ്റ്ബുക്കുകളെയും ഉദ്ദേശിച്ച് ഇറക്കിയിട്ടുള്ളതാണ്. ഇതില്‍ വിന്‍ഡോസ് സ്‌റ്റോറില്‍ നിന്നുള്ള ആപ്പുകളെ ഇന്‍സ്റ്റോള്‍ ചെയ്യാനാകൂ. ഇതൊരു ഗുണമാണ് ഒപ്പം ദോഷവും. വൈറസുകള്‍ക്കും മാള്‍വെയറുകള്‍ക്കുമെതിരെ പ്രതിരോധം സൃഷ്ടിച്ചേക്കാമെന്നതാണ് ഗുണം. പക്ഷെ, മറ്റു പ്രോഗ്രാമുകള്‍ പ്രവർത്തിക്കില്ലെന്നത് ചിലരെ സംബന്ധിച്ച് നിരാശാജനകമായിരിക്കും. അടിസ്ഥാന കംപ്യൂട്ടിങ് ലക്ഷ്യങ്ങള്‍ നേടാന്‍ ഇതു ധാരാളം മതി. പക്ഷെ, അഡ്വാന്‍സ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഒഎസ് മതിയായേക്കില്ല. മറ്റൊരു ഗുണം പിസിക്ക് ഇനിയും വില കുറഞ്ഞേക്കുമെന്നതാണ്.

സര്‍ഫസ് ലാപ്‌ടോപ്

സര്‍ഫസ് റെയ്ഞ്ചിലുള്ള പിസി മൈക്രോസോഫ്റ്റിന്റെ പുറത്തിറക്കിയിട്ടുള്ള ഏറ്റവും നല്ല ഹാര്‍ഡ്‌വെയര്‍ ആണ്. പുതിയ ലാപ്‌ടോപും അതിന് അപവാദമല്ല. രസകരമായ ഒരു കാര്യം എന്താണെന്നു ചോദിച്ചാല്‍ പുതിയ ലാപ്‌ടോപ് ക്രോംബുക്കുകളെ തോല്‍പ്പിക്കുമെന്നാണ് പറയുന്നത്. പക്ഷേ, ഈ ശ്രേണിയിലെ ലാപ്‌ടോപ്പുകളുടെ വില തുടങ്ങുന്നതു തന്നെ 999 ഡോളറിലാണ്! ക്രോംബുക്കുകള്‍ വളരെ കുറഞ്ഞ വിലയ്ക്കു ലഭിക്കുമല്ലോ. (മറ്റു നിര്‍മാതാക്കള്‍, പുതി ഒഎസ് ഉപയോഗിച്ചു, വില കുറച്ചു കംപ്യൂട്ടറുകള്‍ നിര്‍മിക്കുമെന്നായിരിക്കാം മൈക്രോസോഫ്റ്റ് കരുതുന്നത്.) എന്നാല്‍, പുതിയ ലാപ്‌ടോപ് മാക്ബുക്കിനെ തന്നെ വെല്ലുവിളിക്കാന്‍ സജ്ജമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്ക മോഡലിന് തന്നെ Intel® Core™ i5 പ്രോസസര്‍ ആണു ശക്തി പകരുന്നത്. 128 GB SSD, 4GB RAM, ഇന്റൽ എച്ച്ഡി ഗ്രാഫിക്സ് 620 തുടങ്ങിയവയൊക്കെയാണ് പ്രധാന ഫീച്ചറുകൾ. 1200 ഡോളറിന്റെ മോഡലിന് 256 GB SSD, 8GB RAM കിട്ടും. ഇന്റൽ കോർ i7 മോഡലുകളുടെ വില തുടങ്ങുന്നത് 1,599 ഡോളറിലാണ്. 

surface-lap

ഇത്ര ശക്തമായ ഹാര്‍ഡ്‌വെയറുള്ള ഈ മോഡലുകളും വിന്‍ഡോസ് 10 S ഇന്‍സ്‌റ്റാള്‍ ചെയ്താണ് വരുന്നതെന്നതാണ് മറ്റൊരു തമാശ. എന്നാല്‍, ദോഷം പറയരുതല്ലോ, വേണ്ടവര്‍ക്ക്, ഈ വര്‍ഷം ഫ്രീ ആയി വിന്‍ഡോസ് 10 പ്രോയിലേക്ക് അപ്‌ഗ്രേഡു ചെയ്യാമെന്നും കമ്പനി പറയുന്നുണ്ട്. പിന്നീടാണെങ്കില്‍ 49 ഡോളറായിരിക്കും അപ്‌ഗ്രേഡ് ഫീ.

Surface_Laptop

സര്‍ഫസ് ലാപ്‌ടോപിനെ അടുത്തറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക

related stories