Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിക്കുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു, പരസ്പരം യാത്ര പറഞ്ഞു, ‘ഗുഡ്ബൈ, വി ലവ് യു’

missile-alert

ഹവാന ദ്വീപിൽ താമസിക്കുന്നവർ ആ ദിവസം ഒരിക്കലും മറക്കില്ല. മരിക്കുമെന്ന് ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അത്. ബാലിസ്റ്റിക് മിസൈൽ ആക്രമണ മുന്നറിയിപ്പു സന്ദേശം അബദ്ധത്തിലാണ് സംഭവിച്ചതെങ്കിലും അനന്തരഫലം ഭീകരമായിരുന്നു. ഇവിടത്തെ ജനങ്ങൾ അവസാന യാത്രയ്ക്ക് ഒരുങ്ങി, പരസ്പരം ഗുഡ്ബൈ വരെ പറഞ്ഞു.

മുന്നറിയിപ്പ് മെസേജ് വന്നതിനു ശേഷം മെസഞ്ചറുകൾ വഴി നിരവധി സന്ദേശങ്ങളാണ് ഇവർ കൈമാറിയത്. മരണം മാത്രം മുന്നിൽകണ്ട നിമിഷങ്ങളിൽ അവർ ബന്ധുക്കൾക്കും ഉറ്റവർക്കും നിരവധി സ്നേഹ സന്ദേശങ്ങളാണ് കൈമാറിയത്. രക്ഷപ്പെടാൻ വഴി തേടണമെന്നും ഗുഡ് ബൈ എന്നുമാണ് മിക്കവരും സന്ദേശം അയച്ചത്.

മുന്നറിയിപ്പ് വന്നതോടെ ജനം നെട്ടോടമോടി. മിക്കവരും വിളിച്ച് എല്ലാം സംസാരിച്ചു, വിങ്ങലോടെ ഗുഡ്ബൈ പറഞ്ഞു. ബന്ധുക്കൾ തമ്മിൽ കൈമാറിയ സന്ദേശങ്ങളെല്ലാം രാജ്യാന്തര മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ലവ് യു! ബെഡ് ടൈം എന്നാണ് ഒരാൾ കുറിച്ചിട്ടത്. ഇതിനു മറുപടി സന്ദേശം ഇങ്ങനെ, ഹണി ടേക്ക് ഷെൽട്ടർ. ഐ ലവ് യു.

വെള്ളിയാഴ്ചയാണ് സംഭവം. യുഎസ് സംസ്ഥാനമായ ഹവായിക്കുനേരെ വെള്ളിയാഴ്ച മിസൈൽ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പു സന്ദേശം നൽകിയതു വൻ പരിഭ്രാന്തി പരത്തിയിരുന്നു. ‘മാനുഷിക പിഴവ്’ സംഭവിച്ചതിൽ അധികൃതർ പിന്നീടു ജനങ്ങളോടു മാപ്പപേക്ഷിച്ചു. ആണവ മിസൈലുകളും ഹൈഡ്രജൻ ബോംബും പരീക്ഷിച്ച് ഉത്തര കൊറിയ യുഎസിനെ വെല്ലുവിളിക്കുന്ന സാഹചര്യമാണു ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കിയത്. ഉത്തര കൊറിയയോട് ഏറ്റവും അടുത്തുള്ള യുഎസ് പ്രദേശമാണു വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഹവായ് ദ്വീപ്. അവർ മിസൈൽ പ്രയോഗിച്ചാൽ ഹവായിയിലെ 14 ലക്ഷം ജനങ്ങൾക്കു രക്ഷാമാർഗം കണ്ടെത്താൻ 20 മിനിറ്റ് സമയം മാത്രമേ ലഭിക്കൂ.