ADVERTISEMENT

ജനുവരി 26ന്, ചൊവ്വാഴ്ച കാമരാജർ റോഡിൽ നടക്കുന്ന തമിഴ്‌നാട് റിപ്പബ്ലിക് ദിന പരേഡിന്റെ കമാൻഡിങ് ഓഫിസറായി മലയാളി. വിഎസ്എം ലെഫ്റ്റനന്റ് കേണൽ ഹേമന്ത് രാജ് ആണ് കമാൻഡിങ് ഓഫിസർ. പരേഡിനായുള്ള ആർമി സംഘം മദ്രാസ് റെജിമെന്റൽ സെന്ററിൽ നിന്നുള്ളതാണ്. മുഖ്യാതിഥിയായി തമിഴ്‌നാട് ഗവർണറും വിശിഷ്ടാതിഥിയായി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ചടങ്ങിൽ പങ്കെടുക്കും.

 

∙ പ്രളയത്തിൽ നാടിനെ സഹായിക്കാനെത്തിയ കേണൽ ഹേമന്ത് രാജിന് തമിഴ്‌നാട്ടിലും അഭിമാന നിമിഷം

Hemant-Raj-

 

സൈനികരും മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമടങ്ങുന്ന രക്ഷാപ്രവര്‍ത്തന സംഘത്തിന്‍റെ നിസ്വാര്‍ഥ സേവനമാണ് 2018 ലെ പ്രളയകാലത്ത് കേരളം കണ്ടത്. പലരും സ്വജീവൻ തന്നെ പണയം വെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങി.‌ മുകളില്‍ നിന്ന് പറന്നിറങ്ങിയും കരയിൽ ദ്രുതഗതിയിൽ പാഞ്ഞും നിരവധി ജീവനുകൾ രക്ഷിച്ച സൈനികരുണ്ട്. അവരിൽ ഒരാളാണ് കേണൽ ഹേമന്ത് രാജ്.

 

മദ്രാസ് സപ്ത് ശക്തി കമാന്‍ഡിലെ മേജർ ഹേമന്ത് രാജ് ലീവ് തന്നെ വേണ്ടെന്നുവച്ചാണ് സ്വന്തം നാടിനു വേണ്ടി രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു സൈനികന് വിശ്രമമില്ല എന്ന മറുപടിയാണ് അന്ന് അദ്ദേഹം നല്‍കിയത്. ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനത്തിന് മുന്‍പന്തിയിൽ തന്നെ മേജർ ഹേമന്ത് രാജ് ഉണ്ടായിരുന്നു. നേരത്തെ മൂന്ന് വർഷം രാഷ്ട്രപതി ഭവനിൽ ആർമി ഗാർഡ് കമാൻഡറായും ഹേമന്ത് രാജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

English Summary: Malayali Officer to be thecommanding officer for Tamil Nadu Republic Day Parade on 26 Jan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT