ADVERTISEMENT

ഇറാനിലെ അഹ്‌വാസിൽ നിന്ന് മഷാദിലേക്ക് പുറപ്പെട്ട യാത്രാ വിമാനം റാഞ്ചാൻ ശ്രമം. വിമാനം തട്ടിയെടുക്കാനുള്ള നീക്കം ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) ആണ് പരാജയപ്പെടുത്തിയത്. വിമാനത്തിൽ നൂറ് യാത്രക്കാരുണ്ടായിരുന്നു. 

 

റാഞ്ചൽ ശ്രമത്തെ തുടർന്ന് വിമാനം മധ്യ ഇറാനിയൻ നഗരമായ ഇസ്ഫഹാനിൽ അടിയന്തര ലാൻഡിങ് നടത്തിയതായും കുറ്റവാളിയെ അറസ്റ്റ് ചെയ്തതായും ഇറാനിയൻ റിപ്പബ്ലിക് ന്യൂസ് ഏജൻസി (ഐആർ‌എൻ‌എ) അറിയിച്ചു. ഐ‌ആർ‌ജി‌സി പറയുന്നതനുസരിച്ച്, ഫോക്കർ 100 വിമാനം (ഫ്ലൈറ്റ് നമ്പർ 334) ആണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. രാത്രിയാണ് സംഭവം.

 

വിമാനം റാഞ്ചി ‍പേർഷ്യൻ ഗൾഫിന്റെ തെക്കൻ തീരത്ത് എത്തിക്കാനായിരുന്നു നീക്കം. ഗൂഢാലോചന നടത്തിയയാൾ വിമാനം ഹൈജാക്കിനുശേഷം പേർഷ്യൻ ഗൾഫിലെ വിമാനത്താവളത്തിൽ ഇറക്കാനായിരുന്നു ആവശ്യപ്പെട്ടതെന്നും ഐആർജിസി  റിപ്പോർട്ട് ചെയ്യുന്നു.

 

വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മറ്റു വിമാന സർവീസുകളെല്ലാം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ചേരുമെന്നും ഐആർജിസി വക്താവ് അറിയിച്ചു. ഗൂഢാലോചനയെ കുറിച്ച് ഐആർജിസി അന്വേഷിക്കുന്നുണ്ട്. വിമാനം ഇസ്ഫഹാൻ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിങ് ചെയ്തതോടെ ഹൈജാക്കർ അറസ്റ്റിലായി. പിന്നാലെ വിമാനത്തിലെ യാത്രക്കാർ ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കുകയും ചെയ്തുവെന്ന് അധികൃതർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളിയെക്കുറിച്ചുള്ള ഐഡന്റിറ്റിയോ അനുബന്ധ വിവരങ്ങളോ ഏജൻസികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

English Summary: Plot to hijack Iran air plane flying 100 passengers from ahwaz to mashhad foiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com