Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന്റേതെന്ന് പ്രചരിക്കുന്ന വാച്ചിന്റെ വില കേട്ടാൽ ഞെട്ടും, ഫീച്ചറുകളോ?

watch

കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയകളിലും വാട്സാപ്പിലും മോഹൻലാലിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാച്ചിന്റെ ചിത്രം കാണാം. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാർ ഉപയോഗിക്കുന്ന വാച്ച് എന്നതിലുപരി ഇതിന്റെ ഫീച്ചറുകളും മറ്റും ഓൺലൈൻ ലോകത്ത് എന്നും ഹിറ്റ് തന്നെയാണ്.

അത്യാധുനിക ഫീച്ചറുകളുള്ള റിച്ചാർഡ് മില്ലെ സ്റ്റെയിൽ, അഥവാ RM 11-02 വാച്ച് ആഢംബര ഉല്‍പന്നങ്ങളുടെ പട്ടികയിലാണ് ഇടം പിടിച്ചിരിക്കുന്നത്. 50mm x 40mm x 16.15 ടൈറ്റാനിയം കെയ്സ്, നീലക്കല്ലിന്റെ ക്രിസ്റ്റൽ ബാക്ക്, 50 മീറ്റർ വരെ വെള്ളം പ്രതിരോധിക്കാനുള്ള ശേഷി, ഏകദേശം 50 മണിക്കൂർ വൈദ്യുതി റിസർവ്, 60 മിനിറ്റ് കൗണ്ട്ഡൗൺ ടൈമർ, കറുത്ത ലെതർ സ്ട്രാപ്പ്, ക്രോനോഗ്രാഫ് എന്നിവ പ്രധാന ഫീച്ചറുകളാണ്. 115,000 ഡോളറാണ് ഇതിന്റെ വില (ഏകദേശം 73.25 ലക്ഷം രൂപ).

നടീ നടൻമാരുടെ ഗാഡ്ജറ്റുകളും വാഹനങ്ങളും ആരാധകർ ഏറെ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഈ ആഢംബര വാച്ച് മോഹൻലാലിന്റേതാണോ എന്ന് സ്ഥിരീകരണമില്ല. വിപണിയിലെ പുതിയ ഗാഡ്ജറ്റുകൾ സ്വന്തമാക്കാൻ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് മമ്മൂട്ടിയും.