Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രഡിറ്റ് കാര്‍ഡിനോളം വലിപ്പമുള്ള കുഞ്ഞന്‍ കൊലയാളി തോക്ക്!

pocket-gun

ക്രഡിറ്റ് കാര്‍ഡിന്റെ മാത്രം വലിപ്പമുള്ള കുഞ്ഞന്‍ കൊലയാളി തോക്ക് അമേരിക്കയില്‍ പുറത്തിറക്കി. പേഴ്‌സില്‍ വെക്കാവുന്നത്ര മാത്രം വലിപ്പമുള്ള തോക്കിന് ലൈഫ്കാര്‍ഡ്.22എല്‍ആര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. 198 ഗ്രാം മാത്രം ഭാരമുള്ള ഈ തോക്ക് നിര്‍മിച്ചിരിക്കുന്നത് ട്രെയില്‍ബ്ലാസെര്‍ ഫയര്‍ആംസാണ്. 

ഏഴ് വര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ കുഞ്ഞന്‍ പിസ്റ്റള്‍ വിപണിയിലിറക്കുന്നതെന്നാണ് ആയുധ നിര്‍മാണ കമ്പനി അറിയിച്ചിരിക്കുന്നത്. നോര്‍ത്ത് കരോലിന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിര്‍മിക്കുന്ന തോക്കിന് നാല് എക്‌സ്ട്രാ റൗണ്ട് വെടിവെക്കാനുള്ള ശേഷിയുമുണ്ട്. 8.6 സെന്റിമീറ്റര്‍ നീളവും 5.6സെന്റിമീറ്റര്‍ വീതിയുമുള്ള തോക്കിന്റെ കനം വെറും 1.27 സെന്റി മീറ്റര്‍ മാത്രമാണ്. 

കാലിഫോര്‍ണിയയും മസാച്ചുസെറ്റും ഒഴികെയുള്ള അമേരിക്കന്‍ പ്രദേശങ്ങളില്‍ 339 ഡോളറിന് (ഏകദേശം 21600 രൂപ) വില്‍ക്കാനാണ് കമ്പനിയുടെ പരിപാടി. ഓഗസ്റ്റ് പകുതിയോടെ ഈ തോക്ക് വിപണിയിലെത്തും. ഏഴ് വര്‍ഷത്തെ ഗവേഷണകാലയളവ് ഈ തോക്കിന്റെ നിര്‍മാണത്തില്‍ ഏറെ ഗുണം ചെയ്തുവെന്നാണ് കമ്പനിയുടെ അവകാശവാദം. പൂര്‍ണ്ണമായും ഉരുക്കില്‍ നിര്‍മിച്ചിരിക്കുന്ന ഈ തോക്കിന് അലൂമിനിയം കോട്ടിങ്ങുമുണ്ട്. ഇത് തോക്ക് തുരുമ്പിക്കുമെന്ന ആശങ്കയെ ഇല്ലാതാക്കുന്നു. 

ജീവന്‍ രക്ഷാ ഉപകരണമായല്ല ഈ തോക്കിനെ കാണുന്നതെന്നാണ് ട്രൈല്‍ബ്ലേസര്‍ ഫയര്‍ആംസിന്റെ വക്താവ് തന്നെ പറയുന്നത്. വ്യക്തികളുടെ തോക്ക് ശേഖരത്തിലെ താരമായിരിക്കും ഈ കുഞ്ഞന്‍ തോക്കെന്നാണ് ഇവരുടെ അവകാശവാദം. ഈ ക്രെഡിറ്റ്കാര്‍ഡ് തോക്ക് പുതിയ ഉപഭോക്താക്കളെ സമ്മാനിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്നും സ്വയം പ്രതിരോധത്തിന് ഈ തോക്ക് ഉപയോഗിക്കരുതെന്നും കമ്പനി വക്താവ് പറയുന്നു.