Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഫീച്ചറുകളുമായി 2016 മനോരമ കലണ്ടർ ആപ്പ് പുറത്തിറങ്ങി

malayalam-calendar2016

മലയാളി എവിടെയുണ്ടോ തൊട്ടടുത്ത ഭിത്തിയിൽ കാലം അളന്ന് മനോരമ കലണ്ടർ ഉണ്ട്. എന്നാൽ ഇനി മനോരമ കലണ്ടർ സദാ സമയവും കൂടെത്തന്നെയുണ്ട് എന്നു പറയണം. ദശാബ്ദങ്ങളായി മലയാളിയുടെ ദിനചര്യകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മനോരമ കലണ്ടറിന്റെ മൊബൈൽ ആപ്ലിക്കേഷൻ 2016 എഡിഷൻ പുറത്തിറങ്ങി. പാരമ്പര്യത്തനിമയും ആധുനികതയും ഒത്തുചേരുന്നതാണ് മനോരമ കലണ്ടർ ആപ്ലിക്കേഷൻ.

ഒട്ടനവധി പുതുമകളുമായാണ് 2016 മനോരമ കലണ്ടർ ആപ്പ് നിങ്ങളുടെ മൊബൈലുകളിലേക്കു എത്തുന്നത്. സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന 2016 കലണ്ടർ ആപ്പിൽ വീക്ക്‌ലി വ്യൂ ഉൾപ്പെടുത്തിയിട്ടുണ്ട്. പരസ്യങ്ങളില്ലാത്ത കലണ്ടർ ആപ്പും അതാത് സ്റ്റോറുകളിൽ നിന്നു ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സ്മാർട്ട് ഫോണുകൾക്കും ടാബ്ലെറ്റുകൾക്കുമുള്ള മനോരമ കലണ്ടർ ആപ്പിൽ പുതുമകൾ ഏറെയുണ്ട്. മറ്റു കലണ്ടറുകളിൽ നിന്നു വ്യത്യസ്തമായ മനോരമ കലണ്ടർ ആപ്പ് 2016 ഒരു കംപ്ലീറ്റ് ഓർഗനൈസർ ആണ്. മീറ്റിങ്ങുകൾ, പേയ്മെന്റ്, ജന്മദിനങ്ങൾ മറ്റു കുറിച്ചിടേണ്ട വിശേഷങ്ങൾ തുടങ്ങിയവയെല്ലാം ഓർഗനൈസറിൽ രേഖപ്പെടുത്തി അലാം സെറ്റ് ചെയ്യാവുന്നതാണ്. സമയമാവുമ്പോൾ മനോരമ കലണ്ടർ ആപ്പ് ഈ ദിനങ്ങളെ ഓർമപ്പെടുത്തും. ആവശ്യാനുസരണം വിവിധയിനം കാറ്റഗറികൾ സൃഷ്ടിക്കുകയും ആവാം. ഉദാഹരണത്തിന് വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർമിപ്പിക്കാൻ ഇൻഷുറൻസ് എന്നൊരു കാറ്റഗറി ഉണ്ടാക്കി റിമൈൻഡർ തയാറാക്കാം.ആരെയൊക്കെ ആണോ അന്നേ ദിവസം ഓർമപ്പെടുത്തേണ്ടത് അവരെയെല്ലാം ഈ മൊബൈൽ ആപ്ലിക്കേഷൻ ഓട്ടോമാറ്റിക് ആയി റിമൈൻഡർ ഈമെയിൽ ചെയ്യുന്നു.

മനോരമ കലണ്ടർ ഇവന്റ്സ ്മൊബൈലിലെ കലണ്ടറുമായും ഗൂഗിൾ കലണ്ടറുമായും സിങ്ക് ചെയ്യാനും സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാനും സംവിധാനമുണ്ട്. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സേവ് ചെയ്യാം.

മൂന്നുതരത്തിലുള്ള സേർച്ച് ഓപ്ഷൻ മനോരമ കലണ്ടർ ആപ്പിൽ ഉണ്ട്. റിമൈൻഡറുകളും നോട്ടുകളും മറ്റും വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാം. പ്രധാന ദിവസങ്ങൾ കണ്ടു പിടിക്കാം. ഒരു നിശ്ചിത തീയതിയിലേക്കു പോവാം.

ഓരോ ദിനത്തിലേയും രാഹുകാലങ്ങൾക്കും നമസ്കാരസമയങ്ങൾക്കും ഉദയാസ്തമയ സമയങ്ങൾക്കും അലാം ക്രമീകരിക്കാം.

സാധാരണ മനോരമ കലണ്ടറിൽ ഉള്ളതുപോലെ കൊല്ലവർഷം, ഹിജ്റ വർഷം, ശകവർഷം, വിശേഷ ദിവസങ്ങൾ, പ്രധാന ദിവസങ്ങൾ, മുഹൂർത്തം, ഞാറ്റുവേല, ഗ്രഹനില തുടങ്ങിയ എല്ലാ വിവരങ്ങളും ഈ കലണ്ടർ ആപ്പിലും ഉണ്ട്.

ട്രാവൻകൂർ കലണ്ടർ, മലബാർ കലണ്ടർ എന്നിങ്ങനെ രണ്ട് എഡിഷൻ കലണ്ടറുകളും ഈ ആപ്പിൽ ലഭ്യമാണ്. അതതു പ്രദേശത്തുള്ളവർക്ക് ഈ രണ്ട് എഡിഷനുകളിലേക്കും ആവശ്യാനുസരണം സ്വിച്ച് ചെയ്യാം.

2013, 14, 15 വർഷങ്ങളിലെ കലണ്ടറിലെ വിവരങ്ങൾ ലഭ്യമാണ്. വർഷങ്ങളുടെ വിശ്വാസ്യതയും കൃത്യതയും ഉറപ്പുവരുത്തുന്ന പാരമ്പര്യത്തനിമയുള്ള കലണ്ടറിന്റെ ആധുനികവേർഷൻ ആണ് മനോരമ കലണ്ടർ ആപ്പ് 2016.

മനോരമ കലണ്ടർ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ , വിൻഡോസ് സ്റ്റോർ എന്നിവയിൽ ലഭ്യമാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ആപ്പിൾ ആപ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

വിൻഡോസ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.