Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ധർക്ക് വെളിച്ചമേകാൻ ബയോണിക് കണ്ണ്

bionic-eye

ഫ്ലോറിഡയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചു കിട്ടിയപ്പോൾ അന്ധയായ യുവതിക്ക് വിശ്വസിക്കാനായില്ല. പതിനാറു വർഷങ്ങൾക്കു ശേഷം ബയോണിക് ഐ സംവിധാനത്തിന്റെ സഹായത്തോടെയാണ് ഇവർക്ക് കാഴ്ച തിരിച്ചുകിട്ടിയത്.

കാഴ്ചയെ നിയന്ത്രിക്കുന്ന റെറ്റിനയില്‍ ഘടിപ്പിക്കുന്ന പ്രത്യേക ഉപകരണമാണ് ബയോണിക് ഐ (ബയോണിക് കണ്ണ്). ബയോണിക് കണ്ണ് വെച്ചു പിടിപ്പിച്ച ഫ്ലോറിഡയിലെ ആദ്യ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്.

ജൈവ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ബയോണിക് കണ്ണ് പ്രവർത്തിക്കുന്നത്. കണ്ണടയില്‍ ഘടിപ്പിച്ചിരിക്കുന്ന കുഞ്ഞൻ ക്യാമറയിലൂടെ ദൃശ്യങ്ങള്‍ ബയോണിക് കണ്ണിലെത്തുന്നു. ഈ ദൃശ്യങ്ങൾ വൈദ്യുത മിടിപ്പുകളായി മാറി റെറ്റിനയില്‍ ഉദ്ദീപനമുണ്ടാക്കി കാഴ്ച സൃഷ്ടിക്കുന്നു.