Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോൺ 8 ലെ ഫീച്ചറുകൾ പുറത്തായി, സാംസങിന്റെ പ്രശ്‌നങ്ങള്‍ ആപ്പിളിനുമുണ്ട്?

iphone-8-concept

സാംസങ് ഗ്യാലക്‌സി S8ന്റെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പിന്‍ക്യാമറയ്ക്കടുത്തേക്കു മാറ്റിയത് കമ്പനിയുടെ എൻജിനീയര്‍മാരുടെ കഴിവുകുറവായി കണ്ടിരുന്നു. ഐഫോണ്‍ പത്താം വാര്‍ഷിക പതിപ്പിന് (ഐഫോണ്‍ X, ഐഫോണ്‍ 8) മുന്‍ഭാഗം നിറഞ്ഞു നില്‍ക്കുന്ന, അല്‍പ്പം കുഴിഞ്ഞ OLED ഡിസ്‌പ്ലെയും മറ്റു നിരവധി ഫീച്ചറുകളും ഉള്‍പ്പെടുത്തിയാകും എത്തുക എന്നാണ് ഇതുവരെ കേട്ടിരുന്നത്. ഡിസ്‌പ്ലെയില്‍ തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സറും (ടച്ച് ഐഡി) പിടിപിപ്പിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആപ്പിളിന്റെ എൻജിനീയര്‍മാരും ഇതില്‍ പരാജയപ്പെട്ടു എന്നാണ് പുതിയ അടക്കം പറച്ചില്‍.

ഐറിസ് സ്‌കാനര്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ഉറപ്പായിട്ടില്ലത്രെ. ഹാര്‍ഡ്‌വെയര്‍ വാങ്ങുന്നതിലും പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഈ മോഡല്‍ സെപ്റ്റംബറില്‍ അവതരിപ്പിക്കപ്പെട്ടാലും നവംബറിലായിരിക്കാം വിപണിയിൽ എത്തുകയെന്നും പറയുന്നു. 

iphone-8-mockup

അടുത്ത ഐഫോണ്‍ മോഡലുകളില്‍ പ്രതീക്ഷിക്കുന്ന ചില ഫീച്ചറുകള്‍:

∙ 5.8, 5.5, 5, 4.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുകള്‍.
∙ ചെറിയ കുഴിവുള്ള, കമ്പോടുകമ്പ് എത്തി നില്‍ക്കുന്ന, ട്രൂടോണ്‍ ടെക്‌നോളജിയോടു കൂടിയ OLED സ്‌ക്രീന്‍ (വോള്‍ സ്ട്രീറ്റ് ജേണല്‍ ആണ് ഇതു പ്രവചിച്ചിരിക്കുന്നത്).
∙ ഇരട്ട ക്യാമറ. മിക്കവാറും ലംബമായി ആയിരിക്കും ഇവ പിടിപ്പിച്ചിരിക്കുക. ഇവയ്ക്ക് ഓഗ്മെന്റഡ് റിയാലിറ്റി (AR) സാധ്യത കാണാം.
∙ ഐഫോണില്‍ ആദ്യമായി USB-C രംഗപ്രവേശനം ചെയ്‌തേക്കാം
∙ വെര്‍ച്വല്‍ ഹോം ബട്ടണ്‍/ടച്ച് ഐഡി ഡിസ്‌പ്ലെയില്‍ തന്നെയോ ഫോണിനു പിന്നിലൊ ആയിരിക്കും. ഇതു പൂര്‍ണ്ണമായും ഒഴിവാക്കപ്പെടാം എന്നു വാദിക്കുന്നവരുമുണ്ട്.
∙ മുഖം അല്ലെങ്കില്‍ ഐറിസ് സ്‌കാനിങ്
∙ വയര്‍ലെസ് ചാര്‍ജിങ്
∙ സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ അല്ലെങ്കില്‍ ഗ്ലാസ് നിര്‍മിതമായ ഫോണ്‍ കൂടുതല്‍ വോട്ടര്‍പ്രൂഫ് ആകും
∙ ബെയ്‌സ് മോഡലിന്റെ സ്‌റ്റോറെജ് 64GB ആയിരിക്കും. 3GB റാമും കണ്ടേക്കാം
∙ വില കൂടാം. കൂടിയ മോഡലിന്‍ 1000 ഡോളര്‍ പ്രതീക്ഷിക്കുന്നു
∙ ഗ്യാലക്‌സി S8ല്‍ കണ്ടതു പോലെ ജിഗാബൈറ്റ് LTE