Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഭവം ഫീച്ചർ ഫോൺ, 439 മാണിക്യക്കല്ലുകള്‍, വില 2.3 കോടി രൂപ, വീട്ടിലെത്തുന്നത് ഹെലികോപ്റ്ററിൽ!

vertu-signature-cobra

സാധാരണ വിപണിയിൽ കിട്ടുന്ന ഒരു ഫീച്ചർ ഫോണിന് എന്തു വില നൽകേണ്ടിവരും? ആയിരം രൂപ, കൂടിയാൽ അയ്യായിരം രൂപ. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ഫീച്ചർ ഫോണിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. ബേസിക് ഫീച്ചറുകളുള്ള ഫോണിന്റെ വില 2.3 കോടി രൂപ. ആഡംബര ഫോൺ നിർമാതാക്കളായ വെർട്ടുവാണ് ഇത്തരമൊരു ഫോൺ ഇറക്കിയിരിക്കുന്നത്. പേര് കോബ്ര ലിമിറ്റഡ് എഡിഷൻ.

ചൈനീസ് ഒാൺലൈൻ സൈറ്റുകൾ വഴി കോബ്ര ഫോൺ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. 10,000 രൂപ ഡൗണ്‍ പെയ്‌മെന്റ് ആയി നല്‍കി ഓര്‍ഡര്‍ ചെയ്യാം. അതിനു ശേഷം ബാക്കിയുള്ള തുക മുന്‍കൂര്‍ ആയി അടയ്ക്കണം. ഇത്രയും വിലയൊക്കെ നല്‍കി വാങ്ങിക്കുന്ന ഫോണ്‍ കമ്പനി ആളുകളുടെ കൈകളില്‍ എത്തിക്കുന്നതിനും ഉണ്ട് പ്രത്യേകത. ഹെലികോപ്റ്റര്‍ വഴിയാണ് ഇതിന്റെ വിതരണം!

ആകെ എട്ടു ഫോണുകള്‍ മാത്രമാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ഇതില്‍ത്തന്നെ ചൈനയില്‍ ഒരു ഫോണ്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഫീച്ചര്‍ ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫ്രാന്‍സില്‍ നിന്നുള്ള ജുവലറി ബ്രാന്‍ഡ് ആയ ബൗച്ച‌റൺ ആണ് സിഗ്‌നേച്ചര്‍ കോബ്ര ഡിസൈന്‍ ചെയ്തത്. 439 മാണിക്യക്കല്ലുകള്‍ പതിപ്പിച്ച ബോഡിയാണ് ഇതിനുള്ളത്. മുന്‍വശത്ത് രണ്ടു മരതകക്കല്ലുകളും പിടിപ്പിച്ചിട്ടുണ്ട്. മറ്റു രത്‌നങ്ങളും ഇതില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. 

388 ഭാഗങ്ങളുള്ള ഈ ഫോണ്‍ അസംബിള്‍ ചെയ്യുന്നത് യുകെയില്‍ ആയിരിക്കുമെന്ന് ഗിസ്‌ചൈന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.